Flash News
Archive

Tag: special story

വൃത്തി കൂടിപ്പോയി! ലാപ്ടോപ്പും ഫോണും സോപ്പ് ഉപയോഗിച്ച് കഴുകി ഭാര്യ; വിവാഹമോചനം തേടി യുവാവ്

വർക്ക് ഫ്രം ഹോം സമയത്ത് ഫോണും, ലാപ്ടോപ്പും സോപ്പ് ഉപയോഗിച്ച് കഴുകിയ ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്. ബെംഗളൂരുവിൽ നിന്നുള്ള സോഫ്റ്റ്‍വയർ എഞ്ചിനിയറാണ് ഭാര്യയുടെ അമിത വൃത്തി സഹിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായെത്തിയത്. കൊവിഡ് ലോക്ക് ഡൗൺ സമയത്ത് താൻ വീട്ടിൽ നിന്ന് ജോലി ചെയ്യവെയാണ് ഭാര്യ ലാപ്ടോപ്പ് സോപ്പിട്ട് കഴുകിയതെന്നാണ് പരാതിയിൽ പറയുന്നത്. ഭാര്യക്ക്…

‘ദുഷ്ട ശക്തികളില്‍ നിന്ന് നാട് രക്ഷപെടാന്‍’ വെള്ളത്തില്‍ 108 കിലോ മുളകുപൊടി ചേര്‍ത്ത് കുളി ; കര്‍ക്കിടകവാവില്‍ വേറിട്ട ആചാരം

കർക്കിടകവാവിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടിൽ വേറിട്ട ചടങ്ങ് നടത്തിയ പൂജാരി വാർത്താപ്രാധാന്യം നേടുന്നു. മുളകുപൊടി കലർത്തിയ വെള്ളത്തിൽ അമാവാസി ദിവസം ആയിരുന്ന ഞായറാഴ്ച കുളിച്ചുകൊണ്ടാണ് പൂജാരി ശ്രദ്ധേയനായത്. സംഭവം അരങ്ങേറിയത് ധർമ്മപുരി ജില്ലയിലെ നടപ്പനഹള്ളി ഗ്രാമത്തിലാണ്. പൂജാരി 108 കിലോ മുളകുപൊടി കലർത്തിയ വെള്ളംകൊണ്ടാണ് ചടങ്ങിന്റെ ഭാഗമായി കുളിച്ചത്. ആടി അമാവാസി ദിനം തമിഴ്നാട്ടുകാർക്ക് വിശേഷപ്പെട്ടതാണ്. നടപ്പനഹള്ളി…

കപ്പും സോസറും വാങ്ങാന്‍ സ്വകാര്യ ജെറ്റില്‍ ശ്രിലങ്കയ്ക്ക് പറന്ന് നിത അംബാനി

അതിസമ്പന്നരുടെ ചില പ്രവര്‍ത്തികള്‍ ആര്‍ഭാഡമായി മാത്രമല്ല, ചിലപ്പോഴെങ്കിലും അനാവശ്യമായും നമുക്ക് തോന്നാം. അത്തരത്തില്‍ സാധാരണക്കാരെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ കുടുംബം. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ്സ് ടൈക്കൂണ്‍ മുകേഷ് അംബാനിയുടെ ഭാര്യ, നിത അംബാനി സ്വകാര്യ…

ഒളിംപിക്സിന് ആറ് മാസം മുന്‍പ് ഡയറ്റ് കടുപ്പിച്ചു, പക്ഷെ ഗോള്‍ഗപ്പയ്ക്ക് മുന്നില്‍ മനസ്സ് ഇളകും : നീരജ് ചോപ്ര

ഇന്ത്യക്ക് ഒളിംപിക്സ് വേദിയില്‍ സ്വര്‍ണ്ണതിലകം ചാര്‍ത്തിയ നീരജ് ചോപ്രയാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാവിഷയം. നീരജ് ചോപ്രയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ താരത്തിന്റെ ഗോള്‍ഗപ്പ പ്രിയം പ്രശസ്തമാണ്. നീരജ് ചോപ്ര ഒരു പ്രമുഖ അഭിമുഖത്തില്‍ തന്റെ ഗോള്‍ഗപ്പ പ്രിയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ : “ഞാന്‍ കരുതുന്നത് ഗോള്‍ഗപ്പ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നവും ഇല്ല എന്നാണ്. അതില്‍ കൂടുതലും…

അവസാനത്തെ ഇല

ഇളം വെയിന്റെ മൃദുസ്പർശം തൊട്ടുതലോടിക്കൊണ്ട് റോഡിലൂടെ വാഹനങ്ങൾ ഓടി നടക്കുന്നു. ശില്പി പണിത് വച്ച പ്രതിമകൾ പോലെ മരങ്ങളും ചെടികളും നിശ്ചലമാണ്. ഒരു ഇളം കാറ്റ് പോലും വീശുന്നില്ല. ഇന്ന് അവന്റെ തിരിച്ചുവരവ് ആയതിനാലാവാം എല്ലാം നിശ്ചലമായി നിൽക്കുന്നത്. സെൻട്രൽ ജയിന്റെ കവാടം തുറന്നു വന്നു. അതിലൂടെ 32 വയസ്സുകാരനായ യുവാവ് ഒരു സഞ്ചിയും തൂക്കി…

പൊള്ളുന്ന ഓർമ്മ….

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി  അമ്മ അറബി നാട്ടിലേക്ക് പോയ ആഹ് പഴയ കാലം ഓർമ്മകളിൽ ഇന്നും  ഒരു നോവാണ്.. ചേച്ചി അന്ന് ഏഴാം ക്ലാസിൽ അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കുന്ന സമയം. അമ്മ മാറി നിന്നതിന്റെ കുറവ്  അറിയിക്കാതിരിക്കാൻ 3 അമ്മാവന്മാരും ചിറ്റയും  വല്യമ്മച്ചിയും വല്യച്ഛനും  ഒക്കെയുണ്ടാരുന്നു അവൾക്ക് ചുറ്റും. അനിയൻ (കണ്ണൻ) അന്ന്…

ഓർമ്മയിൽ നീ..

ഓർമ്മകൾക്കെന്തു സുഗന്ധം അതിൽ ഓമലായ്‌നീ നിറയുമ്പോൾ നീർ മണി തെന്നലിൽ പോലും ഒരു മാരിവില്ലായ് നീ വിരിഞ്ഞോ … ! വിണ്ണിന്റെ കോണിലെ മിന്നുമാ താരകം മണ്ണിലേക്കൊന്നിറങ്ങാൻ കൊതിക്കേ വിങ്ങും മനസ്സിലോ നറുനിലാവെന്നപോൾ പൊന്നേ ഉദിക്കുന്നു വീണ്ടുമൊന്നായ്. മനസ്സിന്റെ താളുകൾ നീളെ തിരഞ്ഞിട്ടും മറവിക്കൊരു മന്ത്രമേകിയില്ല… മരുപ്പച്ചയായ് നിന്നിലേക്കുള്ള ദൂരം തേടി മങ്ങും മനസ്സുമായ് ഞാനും…

പൂ മൊട്ടുകൾ

അമ്മയെന്നുച്ചത്തിൽ ചൊല്ലിനടക്കുന്ന കുഞ്ഞിളം പ്രായത്തിലെന്നെ ഹനിച്ചു നീ പൂമ്പാറ്റയായി  പറക്കുവാനുള്ളൊരു മോഹമറുത്തു കളഞ്ഞതുമിന്നു -നീ ! താതനായെന്നും തലോടേണ്ട താങ്ങുകൾ താണ്ഡവമാടുമെന്നറിയാതെ  പോയല്ലോ കൈവളരുന്നതും കാൽവളരുന്നതും നോക്കിയിരിക്കുന്ന മാതാപിതാക്കളും ക്ഷണനേരമാശ്വാസ ,വാക്കുരിയാടാതെ ക്ഷണനേരംകൊണ്ടു ,തള്ളിക്കളഞ്ഞുവോ കാമാർത്തി പൂണ്ടു നീ – കാപാലികനായി കുത്തിമുറിച്ചു , കടിച്ചു പറിച്ചു നീ ! അമ്മതൻ താരാട്ട് കേട്ടങ്ങുറങ്ങാതെ   കെട്ടിയകെട്ടാൽ…

റാണി രാംപാൽ – പട്ടിണിയിൽ നിന്നും ഒളിമ്പിക്സിലെത്തിയ പെണ്കരുത്ത്

“ഹോക്കി താരമാകാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ വീട്ടുകാർ എതിർത്തു. പെൺകുട്ടികൾ വീട്ടുജോലി ചെയ്യേണ്ടവരാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് കളിക്കാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. ഹോക്കി കളിക്കാൻ അനുവാദം തേടി ഞാൻ എന്നും അച്ഛന്റെയും അമ്മയുടെയും അടുത്തുപോകും. ഈ മേഖലയിൽ കഴിവു തെളിയിക്കാനായില്ലെങ്കിൽ നിങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവർ എനിക്ക് അനുവാദം…

കാത്തിരിപ്പ്

ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന് പത്രം വായിക്കുകയായിരുന്നു രാഘവൻ മാഷ്. “അതേയ്..” പത്രത്തിൽ നിന്നും മുഖമുയർത്താതെ മാഷ് ചോദിച്ചു. ” എന്താ കമല ടീച്ചറേ? പത്രം വായിക്കാൻ സമ്മതിക്കില്ലേ ?” ” അരവിന്ദനും കുട്ടികളും വരും എന്നല്ലേ പറഞ്ഞത്.” ഭാര്യ ഓർമ്മപ്പെടുത്തി. “അവർ വരട്ടെ..അതിനെന്താ? മാഷ് വായനക്കിടയിൽ പറഞ്ഞു. “രണ്ടു വർഷം കൂടി വരുന്നതല്ലേ വായ്ക്കു രുചിയായി…

ടൂവീലര്‍ സ്വപ്നം 

ചെറുപ്പം മുതലേ എല്ലാവർക്കും ഉള്ളില്‍ ഉണ്ടാകുന്ന ഒരു ആഗ്രഹം പോലെ  എന്റെ ഒരു ആഗ്രഹവും അത് തന്നെ ആയിരുന്നു “സ്വന്തമായി ഒരു ബൈക്ക്” അച്ഛന്റെ പെങ്ങളുടെ മോന്‍ “എന്റെ വിച്ചേട്ടാ” ചേട്ടൻ ആയിരുന്നു എന്റെ ആശാന്‍. പുറത്ത്‌ പോകുമ്പോ അച്ഛൻ അറിയാതെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ച് തന്ന്‌. ഒരു പത്താം ക്ലാസ് ഒക്കേ ആയപ്പൊ ഞാനും…

ഇടുക്കിയില്‍ വസന്തകാലം ഒരുക്കി നീലക്കുറിഞ്ഞി

കൊവിഡ് സാഹചര്യം മാനിച്ച് മലകളിലേക്കുള്ള സന്ദര്‍ശനം വലിയ രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തില്‍ കിഴക്കത്തി, പുട്ടാഡി മലകളില്‍ പല തവണ നീലക്കുറിഞ്ഞി പൂത്തത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതര്‍ പറയുന്നത് പ്രകാരം, ശാലോംകുന്ന് എന്ന പ്രദേശം മുഴുവന്‍ നീലക്കുറിഞ്ഞി കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്നാടിനു അരികിലുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ പുഷ്പകണ്ടം ആനക്കര മേട്ട് മലകളിലും, മൂന്നാറിന് അരികിലുള്ള…

പെണ്ണ്…

ജ്വലിക്കുന്ന കനലാവണം പെണ്ണ്… തല ഉയർത്തി നടന്നീടണം അവൾ ചിറകു വിടർത്തി പറക്കണം അവൾ പ്രതികാരത്തിന്റെ അഗ്നിയാവണം… അവളുടെ കണ്ണുകൾ തീ പോലെ ജ്വലിക്കണം.. അവളെ വേട്ടയാടാൻ വരുന്നവർ ഭയന്നോടണം. ലജ്ജിച്ചു പോകരുത് അവൾ അവളുടെ ചിരി കണ്ട് ശത്രുക്കൾ പോലും തല കുനിക്കണം… സ്വപ്നങ്ങൾ തേടിയാവണം അവളുടെ യാത്ര…. പാതിവഴിയിൽ ഒരു ആണിന്റെ കൈ…

പ്രണയം പ്രതികാരമാകുമ്പോള്‍

എന്‍റെ കൂടെയല്ലെങ്കില്‍ നീ ജീവിക്കേണ്ട എന്ന തീരുമാനത്തിലേക്ക് യുവാക്കള്‍ എത്തുന്നത് ഭീകരമാണ്… ഇന്നലെ വരെ സ്നേഹിച്ച സ്നേഹം പങ്കുവെച്ചവള്‍ക്കുനേരെ കൊലക്കത്തി വീശാന്‍ അവന്‍ തയാറാകുന്നു. പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നു. ആസിഡ് ഒഴിക്കുന്നു, വെടി ഉതിർക്കുന്നു.. ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത പ്രണയതീവ്രത.. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയമെന്ന വികാരത്തെ മുൻനിർത്തി മറ്റൊരാളുടെ ജീവൻ എടുക്കാനുള്ള താല്പര്യം  ഭ്രാന്തമാണെന്ന്…

സ്മാര്‍ട്ട്ഫോണിലെ ഇന്റര്‍നെറ്റ് 4G സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഇതാ ഒരു എളുപ്പവഴി

ഇപ്പോള്‍ ഇന്ത്യയില്‍ ബജറ്റ് നിരക്കില്‍ തന്നെ 4G സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാണ്. ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോള്‍ 4G സ്മാര്‍ട്ട്ഫോണുകളാകും ഉപയോഗിക്കുന്നത്. പക്ഷെ, നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍ മിക്ക ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ ശരിയായ നിലയില്‍ ഇന്റര്‍നെറ്റ് സ്പീഡ് പോലും ലഭ്യമല്ല. ചിലപ്പോള്‍ എങ്കിലും ഇന്റര്‍നെറ്റ് സ്പീഡ് കുറയാന്‍ കാരണം ഫോണിലെ തന്നെ എന്തെങ്കിലും പ്രശ്നമാകാം. സ്മാര്‍ട്ട്ഫോണുകളില്‍ തന്നെ…

മൗത്ത് അള്‍സര്‍ ഒഴിവാക്കാന്‍ അറിഞ്ഞിരിക്കാം ഈ വീട്ടുവൈദ്യങ്ങള്‍

വായില്‍ അള്‍സര്‍ ഉണ്ടാവുന്നത് വളരെയധികം വേദനാജനകമാണ്. ഇവ ഉണ്ടാകുമ്പോള്‍ ഒന്നും ശരിയായ രീതിയില്‍ കഴിക്കാന്‍ സാധിക്കാതെ വരുന്നു. മൗത്ത് അള്‍സര്‍ ഒഴിവാക്കാനായി എളുപ്പത്തിലുള്ള 4 വീട്ടുവൈദ്യങ്ങള്‍ പരിചയപ്പെടാം. ഒന്നാമതായി, ഐസ് മൗത്ത് അള്‍സറിന് ഉപകരിക്കുന്ന വീട്ടുവൈദ്യമാണ്. ആമാശയത്തിലെ ചൂട് കാരണം വായില്‍ പൊട്ടല്‍ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, അവ ഒഴിവാക്കാൻ ഐസ് ഉപയോഗിക്കാം. ഇതിനായി, നിങ്ങളുടെ…

മരത്തൈകള്‍ ഫീസായി വാങ്ങുന്ന ഒരു പരിശീലനകേന്ദ്രം

വേറിട്ട മാതൃകയാവുകയാണ് ഒരു ഹരിത പാഠശാല. മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ഒരു കോച്ചിങ്ങ് സെന്ററാണ് ഇത്. നിരവധി പേര്‍ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്. എന്നാല്‍ ഇവിടെ ഫീസായി നല്‍കേണ്ടത് പണം അല്ല, മറിച്ച് മരത്തൈകള്‍ ആണ്. 18 മരത്തൈകള്‍ ഒരു വിദ്യാര്‍ത്ഥി നല്‍കണം. ബീഹാറിലെ സമസ്തിപൂരിലാണ് ഈ കോച്ചിങ്ങ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. വിവിധ സര്‍ക്കാര്‍…

കഴുത്തില്‍ പാമ്പിനെ ചുറ്റി ചന്തയിലൂടെ നടത്തം ; മൂന്ന് തവണ കടിയേറ്റ് യുവാവ് മരിച്ചു

പാമ്പിനെ കഴുത്തില്‍ അണിഞ്ഞ് പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. സുരക്ഷിതമല്ലാത്ത പ്രദര്‍ശനത്തിനിടെ താനെ ജില്ലയിലെ സഞ്ജയ് നഗറില്‍ വെച്ച് മുഹമ്മദ് ഷെയ്ഖ് (28) കടിയേറ്റ് മരിക്കുകയായിരുന്നു. മുഹമ്മദ് ഷെയ്ഖ് പാമ്പിനെ കഴുത്തില്‍ ചുറ്റി പൊതുസ്ഥലത്ത് വെച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പ് അതിനിടെ ഇയാളെ മൂന്ന് തവണ കടിച്ചതായി…

പെരുഞ്ചീരകം കഴിക്കൂ… ഗുണങ്ങള്‍ നിരവധി

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പെരുഞ്ചീരകം നാം ഉപയോഗിക്കാറുണ്ട്. കറികളുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ ഇതിന് മറ്റു പല ഗുണങ്ങളും നല്‍കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ബിപി നിയന്ത്രിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. അല്പം പെരുഞ്ചീരകം എടുത്ത് ചവച്ചരച്ചോ, ചായയില്‍ ചേര്‍ത്തോ കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം, ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്ന് പലരെയും അലട്ടുന്നുണ്ട്. ഇതിന് ആശ്വാസം നല്‍കാന്‍…

രാവിലെ ഉണര്‍ന്നാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ശീലങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമതായി, മിക്കവരും അലാറം അടിക്കുമ്പോള്‍ അത് സ്‌നൂസ് ചെയ്ത് വേറെ സമയത്തേക്ക് മാറ്റിവെക്കും. ഇത് ചെയ്യരുത്. അലാറം അടിക്കുമ്പോള്‍ തന്നെ എണീക്കാതിരുന്നാല്‍ ക്ഷീണം തോന്നും. അടുത്തതായി, ഉണര്‍ന്ന ഉടന്‍ സോഷ്യല്‍ മീഡിയ നോക്കുന്ന…

രോഗങ്ങളെ അകറ്റാന്‍ കുരുമുളക് കഴിച്ചോളൂ…

കുരുമുളക് ഭക്ഷണത്തില്‍ പ്രധാന ചേരുവയായി പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക, അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുക, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ നമ്മള്‍ അറിയാത്ത നിരവധി ഗുണങ്ങള്‍ കുരുമുളകിനുണ്ട്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ആണ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍…

ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ്. ഈന്തപ്പഴം കഴിച്ചാല്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും, ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുകയും ചെയ്യും. നാരുകളാല്‍ സമ്പന്നമായതിനാല്‍ മലബന്ധത്തെയും, അസിഡിറ്റിയെയും തടയാന്‍ സഹായിക്കും. സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഈന്തപ്പഴത്തില്‍ ഉണ്ട്. പൊട്ടാസ്യം, സോഡിയം, ഫൈബർ എന്നിവയ്ക്കൊപ്പം വിറ്റാമിൻ ബി 1, ബി 2, ബി…

കേരളത്തില്‍ കേട്ട നീലത്തിമിംഗലങ്ങളുടെ ശബ്ദം ; എന്തുകൊണ്ടാണ് അവ ശബ്ദമുണ്ടാക്കുന്നത്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലങ്ങള്‍. കേരളത്തിലും നീലത്തിമിംഗലത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. വിഴിഞ്ഞത്തിനടുത്തു നിന്നാണ് നീലത്തിമിംഗലങ്ങളുടെ ശബ്ദം ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്തത്. ഇത് ആദ്യമായാണ് കേരള തീരക്കടലില്‍ നിന്നും നീലത്തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും. പലവിധ കാരണങ്ങള്‍ക്കൊണ്ടാണ് നീലത്തിമിംഗലങ്ങള്‍ ശബ്ദമുണ്ടാക്കുന്നത്. ശരിക്കുമുള്ള കാരണം ഇന്നും അജ്ഞാതമാണ്. എങ്കിലും ആറ് ആവശ്യങ്ങളാവാം ഇവയുടെ…

കാഞ്ചനമാലയുടെ മൊയ്തീനെ ഇരുവഴിഞ്ഞിപ്പുഴ കവര്‍ന്നിട്ട് ഇന്നേക്ക് 39 വര്‍ഷം

റോമിയോ – ജൂലിയറ്റ്, ലൈല – മജ്നു, ബദ്റുല്‍ മുനീര്‍ – ഹുസ്നുല്‍ ജമാല്‍… പ്രണയകഥകള്‍ പലതും നാം കേട്ടിട്ടുണ്ടെങ്കിലും അവയില്‍ ചുരുക്കം ചിലത് മാത്രമേ കാലങ്ങള്‍ എത്ര കഴിഞ്ഞാലും മനസ്സുകളില്‍ സ്പര്‍ശിക്കുകയുള്ളു. അത്തരത്തില്‍ കേള്‍വിക്കാരെയും, സിനിമ ആയപ്പോള്‍ കാണികളെയും ഒരുപോലെ കണ്ണീരണിയിച്ച, ജീവന്റെ തുടിപ്പ് അവിസ്മരണീയമാക്കുന്ന പ്രണയകഥയാണ് ബി.പി. മൊയ്തീന്റെയും കാഞ്ചനമാലയുടെയും. 25 വര്‍ഷത്തെ…

‘വാക്സിനേറ്റഡ്’ എന്ന ബോർഡും വെച്ച് വഴിയോരക്കച്ചവടം നടത്തുകയാണ് ഈ മനുഷ്യൻ

ലോകമെമ്പാടുമുള്ള മനുഷ്യർ കൊറോണ എന്ന പകർച്ചവ്യാധിയുടെ പിടിമുറുക്കത്തിൽപ്പെട്ട് കിടക്കുകയാണ്. ഈ ഒരു അവസ്ഥയിൽ സാധാരണ നിലയിലേക്ക് വീണ്ടും നീങ്ങാനുള്ള ഏക മാർഗ്ഗം വാക്സിനേഷൻ മാത്രമാണ്. എന്നാൽ കുത്തിവെയ്പ്പിനെ കുറിച്ച് ധാരാളം അഭ്യൂഹങ്ങളും ഇന്നും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് മേഘാലയയിലെ ഒരു തെരുവ് കച്ചവടക്കാരൻ വാക്സിൻ എടുത്തതായി കാണിക്കുന്ന ചിത്രം വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ…