Flash News
Archive

Tag: special story

യുട്ട തടാകത്തിൽ പെയ്‌ത മീൻ മഴ

ആകാശത്ത് നിന്നും മീൻ മഴ പെയ്യുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ഒരു തടാകത്തിലേക്ക് കൃത്രിമമായി മീൻ മഴ പെയ്യിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീവജാലങ്ങളുടെ നിലനില്‍പ്പിനായി യുട്ട അധികൃതർ ചെയ്ത പ്രവൃത്തി ഏവരെയും കൗതുകത്തില്‍ ആഴ്ത്തുകയാണ്. യുഎസിലെ യൂട്ടാ വന്യജീവി ഡിവിഷൻ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വന്യജീവി…

ഭീമാകാരന്മാരായ ഗോൾഡ്‌ ഫിഷുകളെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

വീടുകളിലെ അക്വേറിയങ്ങളിൽ കിടക്കുന്ന ഗോൾഡ് ഫിഷുകളെ നമ്മൾ കണ്ടിട്ടുണ്ട്. സ്വർണ നിറത്തിലുള്ള ഈ കുഞ്ഞു മീനുകൾ എന്നും അക്വേറിയങ്ങൾക്ക് ഒരു ഭംഗിയാണ്. എന്നാൽ ഭീമാകാരന്മാരായ ഗോൾഡ് ഫിഷുകളെ കണ്ടിട്ടുണ്ടോ? എന്നാൽ ഗോൾഡ് ഫിഷുകളുടെ വലിപ്പക്കൂടുതൽ കൊണ്ട് വലയുന്ന അധികൃതരെപ്പറ്റി കേട്ടിട്ടുണ്ടോ? നാം ചിന്തിക്കാത്ത തരത്തിൽ വലുപ്പം വയ്ക്കുന്ന ഗോൾഡ് ഫിഷുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ….

കുട്ടികളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

പഠിച്ചതൊക്കെ മറന്നു പോവുകയാണ് എന്ന കുട്ടികളുടെ പരാതികള്‍ പലപ്പോഴും നമ്മെ തേടിയെത്താറുണ്ട്. എന്നാല്‍ കുട്ടികളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തിയെടുക്കാന്‍ മാര്‍ഗങ്ങളുമുണ്ട്. കൃത്യമായ വ്യായാമവും ഭക്ഷണരീതിയുമൊക്കെ പിന്തുടര്‍ന്നാല്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കുട്ടികള്‍ക്ക് കൂടുതലായി നല്‍കാന്‍. ഇത് അവരുടെ ഓര്‍മ്മശക്തിയെയും ബുദ്ധി വികാസത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം….

കല്യാണച്ചെക്കന്റെ ഉയരം കണ്ടമ്പരന്ന് മമ്മൂക്ക

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. കല്യാണച്ചടങ്ങിനെത്തിയ മമ്മൂക്കയുടെ രസകരമായ ചിത്രമാണ് മികച്ച അടിക്കുറിപ്പുകളുമായി ഷെയർ ചെയ്യപ്പെടുന്നത്. സിനി മീഡിയ പ്രൊമോഷൻസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കല്യാണച്ചെക്കന്റെ ഉയരം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂക്കയാണ് ചിത്രത്തിലുള്ളത്. വരന്‍ ഉൾപ്പെടെ എല്ലാവരും ക്യാമറയിലേക്ക് നോക്കി നിൽക്കുമ്പോൾ ചെക്കന്റെ ഉയരത്തിലേക്ക് നോക്കി നിൽക്കുകയാണ് മമ്മൂട്ടി….

ചോളം കഴിക്കൂ… ഗുണങ്ങള്‍ നിരവധി

ചോളം അഥവാ സ്വീറ്റ് കോണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ചോളം. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബർ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറക്കാനും ചോളം സഹായിക്കും. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയുകയും, ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. ശരീരത്തിലെ രക്താണുക്കളുടെ…

ഓര്‍മ്മശക്തിയില്‍ അത്ഭുതമായി മാറിയ ഒന്നര വയസ്സുകാരി

ചെറുപ്രായത്തില്‍ തന്നെ ലോകത്തെ അതിശയിപ്പിച്ചിട്ടുള്ള കുട്ടികള്‍ നിരവധിയാണ്. ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇക്ഷ എന്ന കൊച്ചുമിടുക്കിയും ഒരു അത്ഭുതമാണ്. ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പ്രായത്തെ പോലും വെല്ലും ഈ മിടുക്കി. നിലമ്പൂര്‍ ചുങ്കത്തറയാണ് ഈ കൊച്ചുമിടുക്കിയുടെ സ്വദേശം. ടുട്ടു എന്നാണ ഇക്ഷയുടെ വിളിപ്പേര്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ് ഈ മിടുക്കി. പഠിക്കുന്ന കാര്യങ്ങള്‍…

ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം കോവയ്ക്ക

മിക്കവരുടെയും അടുക്കള തോട്ടത്തില്‍ സ്ഥാനം പിടിച്ച ഒരു പച്ചക്കറിയാണ് കോവയ്ക്ക. വിപണികളിലും കോവയ്ക്ക സുലഭമാണ്. എന്നാല്‍ പലരും കോവയ്ക്കയെ അവഗണിക്കുകയാണ് പതിവ്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ കോവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കോവയ്ക്കയുടെ ചില ആരോഗ്യ ഗുണങ്ങളെ പരിചയപ്പെടാം. ഹൃദയത്തിന്റെയും, തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ കോവയ്ക്ക ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷിക്കും ഉത്തമമാണ്…

നിങ്ങൾ ഒരു പൂച്ചപ്രേമിയാണോ? എങ്കിൽ ഇവിടുന്നൊരു കോഫി കുടിക്കണം

റിയോ ഡി ജനീറോയിലെ ഒരു കഫെ പൂച്ചകളുടെ പേരിൽ പ്രസിദ്ധമാണ്. ഇവിടെ കോഫിയ്ക്കൊപ്പം പൂച്ചകളും സംയോജിക്കുന്നു. രുചികരമായ വിഭവങ്ങൾക്കൊപ്പം ഇവിടെനിന്ന് നിങ്ങൾക്ക് പൂച്ചയെ ദത്തെടുക്കാം. അതുകൊണ്ടുതന്നെ ഈ കഫേയിൽ എപ്പോഴും പൂച്ച പ്രേമികളായ ആരാധകരുടെ തിരക്കാണ്. ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലെ ഗാറ്റോ കഫേയിൽ പൂച്ചകളാണ് എല്ലാം. പൂച്ചകളുടെ ചിത്രം പതിച്ച കാപ്പിയും ചായയും,…

മലയാള സിനിമയുടെ സുവർണകാലഘട്ടം : മണിരത്നം

മലയാള സിനിമയുടെ സുവർണകാലഘട്ടം ആണ് ഇത് എന്നും, പുതിയ മലയാള സിനിമകളില്‍ ഏറെയും ​മികച്ചതാണെന്നും സംവിധായകനായ മണിരത്നം പറഞ്ഞു. ഇനിയും മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിലെ മുൻനിര സംവിധായകനാണ് ​ഗുരു എന്നറിയപ്പെടുന്ന മണിരത്നം. അടുത്തിടെയാണ് ‘നായാട്ടെ’ന്ന ചിത്രം കണ്ടതെന്നും, സിനിമ ഒരുപാട് ഇഷ്ടമാെയന്നും അദ്ദേഹം പറഞ്ഞു. ‘ജോജി’ സിനിമയെ കുറിച്ച് പരാമർശിക്കാനും…

ചര്‍മ്മസംരക്ഷണത്തിന് തക്കാളി ഇങ്ങനെ ഉപയോഗിക്കൂ…

ചര്‍മ്മസംരക്ഷണത്തിന് പലരും പല വഴികളും തേടാറുണ്ട്. തക്കാളി ചര്‍മ്മസംരക്ഷണത്തിന് മികച്ച പ്രതിവിധിയാണ്. തക്കാളിയില്‍ ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്. ഇവ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. മുഖസംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ഫേസ്പാക്കുകള്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി തക്കാളി നീരിലേക്ക് വെള്ളരിക്ക നീര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്തും…

അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ്

വലിയൊരു അപകടത്തിൽ നിന്നും അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞ് രക്ഷപ്പെടുന്ന ഒരു വീഡിയോയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മുറിയിലേക്ക് പതിച്ച ഓക്ക് വൃക്ഷത്തിൽ നിന്നും അത്ഭുതകരമായാണ് തൊട്ടിലിൽ കിടന്ന കുട്ടി രക്ഷപെട്ടത്. കുട്ടി രക്ഷപ്പെടുന്ന വീഡിയോ ഏവരെയും ആശ്ചര്യപ്പെടുത്തുകയാണ്. ലൂസിയാനയിലെ പ്രൈറിവില്ലിലുള്ള ഒരു വീട്ടിലാണ് ഈ സംഭവം അരങ്ങേറിയത്. അഞ്ച് മാസം…

‘ഡീപ് ഡൈവ് ദുബായ്’ : ലോകത്തിലെ ആഴമേറിയ പൂൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

അത്ഭുതങ്ങൾ ഒളിപ്പിച്ചുവെക്കുന്ന നഗരമാണ് ദുബായ്. കൊവിഡിൽ നിന്നും മുക്തരായി വരുന്ന ലോകത്തിന് മറ്റൊരു അത്ഭുതവുമായി കാത്തിരിക്കുകയാണ് ഇപ്പോൾ ദുബായ്. ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ പൂൾ ആണ് ഇപ്പോൾ ദുബായ് ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് അൽ മക്തൂം…

കാടിനുള്ളില്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇക്കോ ഗ്രാമം

പശ്ചിമ ബംഗാളിന്റെ സൗന്ദര്യത്തിന്റെ സമ്പൂര്‍ണ്ണതയായി കരുതാവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ചതക്പൂര്‍ ഗ്രാമം. കാടിന്റെ ഭാഗം തന്നെയായ ഈ ഗ്രാമം സമുദ്ര നിരപ്പിനു 7887 അടി ഉയരത്തില്‍, കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സൊനാഡില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള ചതക്പൂര്‍ ഗ്രാമം സെന്‍ചാല്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമാണ്. വിനോദസഞ്ചാര മേഖലയില്‍ ഭാരതത്തിലെ തന്നെ പ്രഥമ…

ഹ്യൂണ്ടായിയുടെ പറക്കും കാറുകള്‍ വിപണിയില്‍ എത്തുന്നു

പറക്കുന്ന കാറുകള്‍ വിപണിയില്‍ എത്തുകയാണ്. ‘എങ്ങനെ??’ എന്ന മറുചോദ്യം വേണ്ട. 2030 ആകുമ്പോഴേക്കും പ്രധാന ന​ഗരങ്ങളിലെല്ലാം പറക്കുന്ന കാറുകള്‍ ഉണ്ടാകും. ഹ്യൂണ്ടായി മോട്ടോർ ​ഗ്രൂപ്പാണ് ഇത്തരത്തിലൊരു ആശയത്തിന് പിന്നിൽ. കഴിഞ്ഞ ദിവസം ഹ്യൂണ്ടായിയുടെ യൂറോപ്പ് മേധാവി മൈക്കിള്‍ കോളാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പറക്കുന്ന വാഹനങ്ങൾ വരുന്നതോടെ, നിരത്തുകളിലെ മാലിന്യവും തിരക്കും കുറയുമെന്നാണ് അദ്ദേഹം…

ഇന്ത്യൻ ഭക്ഷണം തരാൻ നോഷ് കുക്കിം​ഗ് റോബോട്ട് റെഡി

ഇന്ത്യൻ ഭക്ഷണം തരാൻ നോഷ് കുക്കിം​ഗ് റോബോട്ട് റെഡി രുചിയുള്ള ഇന്ത്യൻ ഭക്ഷണം സമയാസമയം മുന്നിൽ കിട്ടിയാൽ എങ്ങനെയിരിക്കും ? അടിപൊളിയായിരിക്കും അല്ലേ.. അങ്ങനെ ഒരു അവസരം ഒരുക്കുകയാണ് ഇപ്പോള്‍ നോഷ് എന്ന ഓട്ടോണോമസ് കുക്കിംഗ് റോബോട്ട്. കിച്ചൺ റോബോട്ടിക് സ്റ്റാർട്ടപ്പായ യൂഫോറ്റിക് ലാബ്സിൽ വികസിപ്പിച്ച റോബോട്ടാണിത്. ഒരു ആപ്പ് വഴിയാണ് ഈ റോബോട്ടുകളെ നിയന്ത്രിക്കുന്നത്….

ടോക്കിയോ നഗരം കീഴടക്കിയ ആ വലിയ പൂച്ചയെ കുറിച്ച് അറിയാം

ജപ്പാനിലെ ടോക്കിയോ നഗരത്തിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു വലിയ പൂച്ച ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. നഗരത്തിലെ ഒരു വലിയ പരസ്യബോർഡിലാണ് ത്രീഡി പൂച്ച പ്രത്യക്ഷപ്പെട്ടത്. സമയബന്ധിതമായി പരസ്യങ്ങൾക്കിടയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടും, ചിലപ്പോൾ കരഞ്ഞ് ശബ്ദം ഉണ്ടാക്കിയും, മറ്റ് ചിലപ്പോൾ ചെറുതായൊന്നു മയങ്ങിയും ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയാണ് ഈ വലിയ പൂച്ച. പൂച്ചയുടെ നിരവധി വീഡിയോകളും…

ക്യാഷ്യൂനട്‌സ് കഴിക്കൂ… ഗുണങ്ങളേറെ

നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇതില്‍ ഏറ്റവും പ്രധാനം ക്യാഷ്യൂനട്‌സ് ആണ്. പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്‌. ദിവസവും കാഷ്യൂ രണ്ടോ മൂന്നോ എണ്ണം വെച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഗ്നീഷ്യം ധാരാളമായി കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഹൃദയ സംബന്ധമായ…

88 സീറ്റുകളുള്ള പൊതു കക്കൂസ്, സൗജന്യ വൈഫൈ, ടിവി… ഇത് മുംബൈയ്ക്ക് കിട്ടിയ ഡബിള്‍ ധമാക്ക

കൊവിഡ് കാലത്ത് മുംബൈയില്‍ ജനങ്ങളുടെ സൗകര്യാര്‍ത്ഥം നിരവധി കൊവിഡ് ആശുപത്രികള്‍ ഉയരുകയുണ്ടായി. ഒറ്റ രാത്രി കൊണ്ട് പോലും വന്‍ കെട്ടിടങ്ങള്‍ കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കി ജനങ്ങളെ കൈയിലെടുക്കാനും, പ്രശംസ പിടിച്ചുപറ്റാനും സര്‍ക്കാരിന് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ജംബോ പദ്ധതിയാണ് ആന്ധേരി വെസ്റ്റിലെ ജുഹു തെരുവില്‍ സര്‍ക്കാര്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള പൊതു കക്കൂസാണ്…

ഇനി ബ്ലാക്ക് ഹെഡ്‌സിനോട് പറയാം ഗുഡ് ബൈ ; ചെയ്യേണ്ടത് ഇത്

ബ്ലാക്ക് ഹെഡ്‌സ് പലരുടെയും മുഖസൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. വളരെ എളുപ്പത്തില്‍ ഇവ വീട്ടില്‍ വെച്ച് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇവയെല്ലാമാണ്… തുളസി, പുതിന, വേപ്പില എന്നിവ അടങ്ങിയ ഫേസ്‌വാഷുകള്‍ ഉപയോഗിച്ച് മുഖം ഒരു ദിവസം രണ്ട് നേരമെങ്കിലും കഴുകുന്നത് ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും. പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആസ്ട്രിൻജെന്റ്…

ജീവിതത്തില്‍ ചുവപ്പും വെള്ളയും കളര്‍കോഡ് കൊണ്ടുവന്ന കുടുംബം

ലോകത്തില്‍ സമാനതകള്‍ ഇല്ലാത്ത വ്യക്തിയായി മാറുന്നതിന്റെ ഭാഗമായി ജീവിതരീതിയില്‍ കളര്‍കോഡ് കൊണ്ടുവന്ന കുടുംബമാണ് 56കാരനായ കര്‍ണാടക സ്വദേശി സെവെന്‍രാജിന്റേത്. സെവെന്‍രാജും ഭാര്യ പുഷ്പയും രണ്ട് മക്കളും വെള്ളയും ചുവപ്പും നിറമുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ. വ്യത്യസ്തമായി ജീവിക്കാനുള്ള ആഗ്രഹമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് ഈ കുടുംബം പറയുന്നു. മരണം വരെയും ചുവപ്പും വെള്ളയും നിറമുള്ള…

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ കൊണ്ടുള്ള ഫേസ്പാക്ക് ശീലമാക്കാം

ആപ്പിള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. രുചിയില്‍ മാത്രമല്ല ആപ്പിള്‍ കേമന്‍. മുഖം മിനുക്കാനും ആപ്പിള്‍ പ്രയോജനപ്പെടുത്താം. ചർമ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവ അകറ്റാൻ ആപ്പിൾ കൊണ്ടുള്ള ചില ഫേസ്പാക്കുകൾ മികച്ചതാണ്. ഇതിനായി ആദ്യം ആപ്പിള്‍ വേവിച്ച ശേഷം ഉടച്ച് അതില്‍ അല്പം തേന്‍ കൂടി ചേര്‍ക്കണം. എന്നിട്ട് അത് മുഖത്ത്…

സ്വിഗ്ഗി – സൊമാറ്റോ സേവനത്തിലെ അതൃപ്തികൾ

സ്വിഗ്ഗി – സൊമാറ്റോ സേവനത്തിൽ ചില റെസ്റ്റോറന്റുകൾ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. നാഷണൽ റെസ്റ്റോറന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ‌ആർ‌ഐ) കോപ്പറ്റീഷൻ റെഗുലേറ്ററെ സമീപിച്ചു കഴിഞ്ഞു. സ്വിഗ്ഗിയും സൊമാറ്റോയും റെസ്റ്റോറന്റുകളിൽ നിന്ന് ‘അമിത കമ്മീഷനുകൾ’ ഈടാക്കുകയും അവരിൽ നിന്ന് ഉപഭോക്ത്യ ഡാറ്റ മറച്ചു വെക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു കൊണ്ടാണിത്. റെസ്റ്റോറന്റുകളും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള…

മദ്യഷാപ്പിലെ കള്ളന്മാരായി എലികൾ ; കുടിച്ചു തീർത്തത് 12 കുപ്പി മദ്യം

ലോക്ക്ഡൗൺ കാരണം മദ്യഷാപ്പുകൾ അടച്ചപ്പോൾ പണി കിട്ടിയത് മദ്യപാനികൾക്ക് മാത്രമല്ല എലികൾക്ക് കൂടിയാണെന്ന് തോന്നുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്തു നിന്ന് വരുന്നത്. കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പിൽ സ്ഥിരമായി കള്ളൻ കയറുന്നു എന്നറിഞ്ഞ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യഥാർത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞത്. മൂടികൾ അടർത്തി മാറ്റിയ 12…

ചരിത്രം ഉറങ്ങുന്ന ലേപാക്ഷി വീരഭദ്ര ക്ഷേത്രം

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തും. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത 7 തലയുള്ള നാഗ പ്രതിമ എന്നിവയെല്ലാം ലേപാക്ഷി വീരഭദ്ര…