Flash News
Archive

Tag: special story

അന്ന് ഇവിടം ഒരു മരുഭൂമി; ഇന്ന് സുന്ദരമായ കാടും

ഒരാള്‍ക്ക് ഒരു കാട് ഉണ്ടാക്കാന്‍ കഴിയുമോ… ഇങ്ങനെ ചോദിച്ചാല്‍ കഴിയും എന്ന് തന്നെ ഉത്തരം പറയാം. ഇതിന് നിരവധി ഉദാഹരണങ്ങളും പലപ്പോഴും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരമൊരു ഉദാഹരണമാണ് കര്‍ണാടകയിലെ ഉഷാ കിരണ്‍ എന്ന കാട്. ബംഗളൂരുവിലെ വ്യവസായിയായ സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു കാട് തന്നെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവിടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുഭൂമിക്ക്…

ലോക്ക്ഡൗണില്‍ ഭക്ഷണം നല്‍കി ; പാമ്പാടി പൊലീസുകാരെ വിട്ടുപിരിയാതെ കൊറോണി എന്ന നായ

ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം ലഭിക്കാതെ അലഞ്ഞുനടന്ന നായയ്ക്ക് നോണ്‍ വെജ് സഹിതം ഭക്ഷണം നല്‍കിയ പാമ്പാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ വിട്ടുപിരിയാതെ കൊറോണി എന്ന നായ. കൊറോണ കാലത്ത് തങ്ങള്‍ക്ക് അരികില്‍ എത്തിയ കൂട്ടുകാരി ആയതിനാലാണ് കൊറോണി എന്ന് പൊലീസുകാര്‍ തന്നെ ഇതിന് പേര് നല്‍കിയത്. ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് വാഹനപരിശോധന നടത്തുമ്പോള്‍ വാഹനത്തിനു ചുറ്റും…

കേരളത്തിൽ വളർന്ന ഏറ്റവും വലിയ പോത്തായി ഊറ്റുകുഴി വേലു; 40 ലക്ഷം ഓഫർ ചെയ്തിട്ടും നിരസിച്ച് ഉടമ

കേരളത്തിലെ പോത്ത് പ്രേമികളുടെയും സോഷ്യല്‍ മീഡിയയിലെയും താരമാണ് ഈറ്റുകുഴി വേലു എന്ന സുന്ദരന്‍ പോത്ത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ കൊല്ലം കിളികൊല്ലൂർ ഊറ്റുകുഴിയിലെ വേലു എന്ന ഈ കൂറ്റൻ പോത്തിന് അഞ്ചേകാൽ അടി ഉയരം, എട്ടരയടി നീളം, കറുത്തിരുണ്ട ദേഹം എന്നിവയൊക്കെയാണ് സവിശേഷത ; വാലാകട്ടെ നിലത്തെത്തും. ലക്ഷണമൊത്ത ഈ പോത്തിനെ…

പോളണ്ടിൽ നിന്നും കൊണ്ടുവന്ന പാഴ്സലിൽ നൂറിലധികം ജീവനുള്ള ചിലന്തികൾ

പോളണ്ടിൽ നിന്നും കൊണ്ടുവന്ന പാഴ്സലിൽ നൂറിലധികം ജീവനുള്ള ചിലന്തികൾ കഴിഞ്ഞ ദിവസം പോളണ്ടിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൗതുകകരമായ ഒരു പാർസൽ എത്തി. അത് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ചെറിയ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച 107 ചിലന്തികളെയാണ്‌ കണ്ടെത്തിയത്. അരൂപ്‌കോട്ടൈയിലെ ഒരു വ്യക്തിയുടെ മേൽവിലാസത്തിലാണ് പാഴ്‌സൽ എത്തിയത്. പരിശോധനാ സമയത്ത് പാഴ്സലിൽ നിന്നും ഒരു…

അമ്മയെ പഠിക്കാൻ സഹായിക്കുന്ന അച്ഛനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

വിവാഹം കഴിഞ്ഞ് പഠിക്കുക എന്നത് പലപ്പോഴും സ്ത്രീകൾക്ക് ഒരു വിപ്ലവമാണ്. വിവാഹശേഷം വിദ്യാഭ്യാസം തുടരാനോ അവരുടെ ആഗ്രഹങ്ങൾ പിന്തുടരാനോ സ്ത്രീകൾക്ക് എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാൽ ശരിയായ പിന്തുണയോടെ ഇത് സാധ്യമാകും എന്ന് തെളിയിക്കുന്ന നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പരീക്ഷയിൽ ഭാര്യയെ സഹായിക്കുന്ന ഒരു ഭർത്താവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്വിറ്റർ ഉപയോക്താവായ…

കടപുഴകിയ മരം വീണ്ടും നട്ടുപിടിപ്പിച്ച് യുവാക്കൾ

വൃക്ഷത്തൈകളാണ് നമ്മൾ സാധാരണയായി നട്ടുപിടിപ്പിക്കാറുള്ളത്. എന്നാൽ പൂർണ്ണവളർച്ച എത്തിയ ഒരു വൃക്ഷം വീണ്ടും നട്ടുപിടിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? കടപുഴകിവീണ ഒരു വൃക്ഷം വീണ്ടും നട്ടുപിടിപ്പിക്കുകയാണ് ഇപ്പോള്‍ ജാർഖണ്ഡിലെ ഹരിത യോദ്ധാക്കൾ. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഗൗരവകരമായ പ്രശ്നങ്ങളായി മാറുന്ന ഈ കാലഘട്ടത്തിൽ അവരുടെ പ്രവൃത്തിയുടെ പ്രാധാന്യം ഏറുകയാണ്. വികസന പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി മരങ്ങൾ ആകസ്മികമായി പിഴുതെറിയുകയോ വെട്ടിമാറ്റുകയോ…

ഇനി ട്രെയിന്‍ കാത്തിരുന്ന് മുഷിയണ്ട ; സമുദ്ര കാഴ്ചയൊരുക്കി ബംഗളൂരു റെയില്‍വേ സ്റ്റേഷന്‍

ട്രെയിന്‍ കാത്ത് റെയില്‍വേ സ്‌റ്റേഷനിലിരിക്കുന്നത് മടുപ്പുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നവരുടെ കാര്യം മറിച്ചാണ്. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ ട്രെയിൻ അൽപ്പം കൂടി വൈകി വന്നിരുന്നെകിൽ എന്ന് ആശിച്ചു പോകും. അത്തരമൊരു വിസ്മയ ലോകമാണ് റെയിൽവേ അധികൃതർ യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഷനിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയങ്ങള്‍ അവിസ്മരണീയമാക്കാനാണ്…

അല്പം വെളുത്തുള്ളി ചായ കുടിച്ചാലോ ; ആരോഗ്യ ഗുണങ്ങള്‍ ഏറെ

നമ്മുടെ ഭക്ഷണത്തില്‍ വെളുത്തുള്ളിക്ക് പ്രധാനമായ പങ്ക് വഹിക്കാനുണ്ട്. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും പലര്‍ക്കും അറിയാവുന്നതാണ്. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങള്‍ ലഭിക്കാനായി അവ ചൂടുവെള്ളത്തിലിട്ട് വെറും വയറ്റില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ വെളുത്തുള്ളി ചായയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ??? വെളുത്തുള്ളിയും നാരങ്ങയും തേനും ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ഈ വെളുത്തുള്ളി ചായ. ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ മൂലം സാധാരണ…

ഇത് സംഗീതം പൊഴിക്കുന്ന തൂണുകളുള്ള ക്ഷേത്രം

കര്‍ണാടകയിലെ നൂറുകണക്കിന് സ്മാരകങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിയെത്തുന്ന സ്മാരകമാണ് വിജയ വിറ്റാല ക്ഷേത്രം. തുംഗഭദ്രാ നദിക്കരയിലെ ഈ ക്ഷേത്രത്തിലാണ് സംഗീതം പൊഴിക്കുന്ന 1000 കാല്‍ മണ്ഡപമുള്ളത്. വാസ്തുവിദ്യയുടെ സാധ്യതകളെ ഇത്രയധികം ഉപയോഗിച്ച ഒരു ക്ഷേത്രവും ഹംപിയില്‍ നമുക്ക് കാണാന്‍ കഴിയില്ല. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ദക്ഷിണേന്ത്യന്‍ ക്ഷേത്രനിര്‍മ്മാണ കലയുടെ ഗാംഭീര്യമാണ് വിളിച്ചുപറയുന്നത്. ഇവിടുത്തെ…

ഇന്ത്യയിൽ ഡീലർഷിപ്പുകൾ വിപുലീകരിക്കാനൊരുങ്ങി സ്കോഡ

അതിശക്തമായ തിരിച്ചുവരവ് ആയിരുന്നു ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡയുടേത്. ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർബ്, ഒക്‌ടാവിയ എന്നീ ആഢംബര സെഡാനുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കി അങ്കത്തിനു തുടക്കം കുറിച്ച സ്കോഡ ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ് – സൈസ് എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം…

ലോക മുത്തശ്ശൻ ആയി എമീലിയോ ഫ്ലോറസ് മാർക്വസ്

ലോകത്തിന്റെ പുതിയ മുത്തശ്ശൻ ആയി ഒരു പോർട്രീക്കോ സ്വദേശി. എമീലിയോ ഫ്ലോറസ് മാർക്വസ് എന്ന വ്യക്തിയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രായമുള്ള പുരുഷൻ ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്. 112 വർഷവും 326 ദിവസവുമാണ് നമ്മുടെ എമീലിയോ മുത്തശ്ശന്റെ പ്രായം. 1908ൽ പോർട്രീക്കോയിലെ കാരലീനയിലാണ് എമീലിയോ ജനിച്ചത്. 111 വർഷവും 219 ദിവസവും പ്രായമുണ്ടായിരുന്ന…

5000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിൽ പ്ലേഗ് ബാക്റ്റീരിയയുടെ അവശിഷ്ടങ്ങൾ

പതിനാലാം നൂറ്റാണ്ടിൽ ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെട്ട ഒരു രോഗം യൂറോപ്പിലെ ജീവിതങ്ങളെ തുടച്ചുനീക്കി. എലിയിൽ നിന്നും എലിചെള്ളില്‍ നിന്നും വ്യാപിച്ച ഈ രോഗം ഭൂഖണ്ഡത്തെ നശിപ്പിക്കുകയും പകുതിയോളം ജനസംഖ്യയെ കൊന്നുകളയുകയും ചെയ്തു. എന്നാൽ നാം ഇത്രയും കാലം വിശ്വസിച്ചിരുന്നതിനെക്കാൾ വളരെ മുൻപ് ഉത്ഭവിക്കപ്പെട്ടതാണ് പ്ലേഗ്. ഏകദേശം 5000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ രോഗം…

ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

തിരക്ക് പിടിച്ച ഓഫീസ് ജോലിക്കിടയില്‍ ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല. സ്വന്തം സീറ്റില്‍ ഇരുന്ന് രാവിലെ പണി തുടങ്ങിയാല്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിരിക്കും പലരും എഴുന്നേല്‍ക്കാറ്. ഇത്തരത്തില്‍ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നതും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ പല ബുദ്ധിമുട്ടുകളിലേക്കും നമ്മെ നയിക്കും. നടുവേദനയാണ് ഇത്തരക്കാരെ കൂടുതലായി അലട്ടാറ്. കൂടാതെ മലബന്ധത്തിന്റെ പ്രശ്‌നങ്ങളും…

മാങ്ങാത്തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇനി നിങ്ങള്‍ വലിച്ചെറിയില്ല

മാങ്ങാത്തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇനി നിങ്ങള്‍ വലിച്ചെറിയില്ല മാമ്പഴം ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ മാമ്പഴം കഴിച്ചു കഴിഞ്ഞ് ചിലര്‍ തൊലി കളയാറുണ്ട്‌. എന്നാല്‍, നമ്മള്‍ വലിച്ചെറിയുന്ന ഈ മാങ്ങാത്തൊലിയ്ക്ക് വളരെയധികം ഗുണങ്ങളുണ്ട്. മാങ്ങാത്തൊലികള്‍ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മറികടക്കാൻ കഴിയും. ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടികൾ മാമ്പഴ തൊലിയിൽ കാണപ്പെടുന്നു. ഇത്…

ഉപ്പുമാവ് കട്ടകെട്ടില്ല, മോരിന് പുളി കൂടില്ല ; പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങുവിദ്യകള്‍

അടുക്കളയില്‍ സമയം ചിലവഴിക്കുന്നവരോ, അല്ലാത്തവരോ ആകട്ടെ. എന്തായാലും ഭക്ഷണപ്രിയര്‍ അല്ലാത്തവര്‍ വളരെ ചുരുക്കം മാത്രമായിരിക്കും. പലര്‍ക്കും അടുക്കള ഒരു പരീക്ഷണശാല ആയിരിക്കും. ഏത് പ്രായക്കാര്‍ക്ക് വേണമെങ്കിലും അവരുടെ ഭാവനയിലെ പരീക്ഷണങ്ങള്‍ എല്ലാം പയറ്റി തെളിയാവുന്ന ഒരു മാമാങ്കഭൂമി. പരീക്ഷണങ്ങള്‍ എപ്പോഴും വിജയിക്കണമെന്ന് ഒന്നുമില്ല. പാളി പോകുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിനായി ചില നുറുങ്ങുവിദ്യകള്‍…

പുലിയിൽ നിന്ന് ഈ സഹോദരങ്ങളെ രക്ഷിച്ചത് പിറന്നാൾ കേക്ക്

വിവിധ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് ആളുകൾ രക്ഷപ്പെട്ട വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു പിറന്നാൾ കേക്ക് ആണ് സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചത്, അതും ആക്രമിക്കാൻ വന്ന പുലിയിൽ നിന്ന്. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും കാര്യം സത്യമാണ്. പിറന്നാൾ കേക്കുമായി ബൈക്കിൽ യാത്ര ചെയ്ത സഹോദരങ്ങളുടെ പിന്നാലെ കൂടിയ പുലിയിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്…

സ്വന്തം വിരല്‍ മുറിച്ച് ഉറ്റവരുടെ വേര്‍പാടില്‍ പങ്കുചേരുന്നവര്‍

ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇന്തോനേഷ്യ പ്രവിശ്യയില്‍ പാപുവയിലെ ഡാനി ഗോത്രവര്‍ഗ്ഗക്കാര്‍ സ്വന്തം വിരല്‍ മുറിച്ചുകൊണ്ടാണ് ഉറ്റവരുടെ വേര്‍പാടില്‍ ദുഃഖാചരണം നടത്തുന്നത്. കുടുംബത്തിലെ അമ്മമാരായിരിക്കും മിക്കവാറും ഈ ആചാരം അനുഷ്ഠിക്കുന്നത്. കത്തിയോ മറ്റേതെങ്കിലുമോ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വിരലിന്റെ മുകള്‍ഭാഗം ഛേദിച്ച് കളയുകയാണ് ഒരു രീതി. വിരല്‍ ഛേദിക്കാന്‍ ഉദ്ദേശിക്കുന്ന…

മികച്ച ഫലം നല്‍കുന്ന ഇറ്റാലിയന്‍ സൗന്ദര്യ സംരക്ഷണ രീതിയെ കുറിച്ച് അറിയാം…

സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. സൗന്ദര്യ സംരക്ഷണത്തിനായി വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ഏറെ ഫലപ്രദമായ ഒരു സൗന്ദര്യ സംരക്ഷണ രീതിയാണ് ഇറ്റാലിയന്‍ മാതൃക. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാണ് ഇറ്റാലിയന്‍ സൗന്ദര്യ സംരക്ഷണ രീതിയുടെ പ്രധാന ആകര്‍ഷണം. അത്തരം ചില ഇറ്റാലിയന്‍ സൗന്ദര്യ സംരക്ഷണ രീതികള്‍ പരിചയപ്പെടാം. ഇതിലൊന്നാണ് സ്‌ട്രോബറി ഉപയോഗിച്ചുള്ള മാസ്‌കും സ്‌ക്രബും. ചതച്ചെടുത്ത സ്‌ട്രോബറിയും,…

ലോക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി സൈബര്‍ ക്രൈം പരിശീലക

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുകയും അമ്പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത 25കാരി ലോക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. സൈബര്‍ കുറ്റവാളികളുടെ കണ്ണിലെ കരടായ ഗാസിയാബാദ് സ്വദേശിനി കാമാക്ഷി ശര്‍മയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കോളേജ് പഠനകാലം മുതല്‍ ഹാക്കിംഗ് ഇഷ്ട ഹോബിയാക്കിയ കാമാക്ഷി സുഹൃത്തുക്കളുടെ ഐഡികളിലാണ് ആദ്യം കൈവെച്ചത്. പിന്നീട് ആ…

റീഡിങ് നോക്കി വൈദ്യുതി നിരക്ക് അറിയാം ; ഇത് സ്മാർട്ട് മീറ്റർ

വൈദ്യുതി നിരക്ക് എത്രയായെന്ന് അറിയാൻ ഇനി ബില്ല് വരുന്നതുവരെ കാത്തിരിക്കേണ്ട. കൊച്ചുകുട്ടികൾക്ക് വരെ എളുപ്പത്തിൽ റീഡിങ് എടുക്കാവുന്ന സ്മാർട്ട് മീറ്ററുകൾ കൊച്ചി നഗരത്തിൽ സ്ഥാനം പിടിക്കാൻ ഒരുങ്ങുകയാണ്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയുടെ ഭാഗമായി എറണാകുളം, പശ്ചിമകൊച്ചി എന്നിവിടങ്ങളിൽ ലോ ടെൻഷൻ വൈദ്യുത ഗുണഭോക്താക്കൾക്കായാണ് മീറ്ററുകൾ സ്ഥാപിക്കുന്നത്. 26,000 സ്മാർട്ട് മീറ്ററുകൾ…

അസിഡിറ്റിയെ അകറ്റാൻ ഇവ ഭക്ഷണത്തിൽ ഉൾപെടുത്തൂ…

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെയും മോശമായ ജീവിത ശൈലിയിലൂടെയും ശരീരത്തെ ബാധിക്കുന്ന അസ്വസ്ഥതയാണ് അസിഡിറ്റി പ്രശ്നങ്ങൾ. നെഞ്ചെരിച്ചിൽ, വയറു വേദന, വയറിനു കനം അനുഭവപ്പെടുക തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ മിക്ക വീടുകളിലും സ്വാഭാവികമായി കാണുന്ന ചില ഭക്ഷ്യ വസ്തുകളിലൂടെ അസിഡിറ്റിയെ ഒരു പരിധി വരെ അകറ്റി നിർത്താനാകും. തണ്ണിമത്തൻ, കുക്കുമ്പർ, തേങ്ങാ വെള്ളം, പഴം…

ഭക്ഷണത്തിൽ സ്ത്രീകൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട അഞ്ച് വിഭവങ്ങള്‍

മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധശേഷി നൽകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് വിഭവങ്ങളെ കുറിച്ച് പറയാം. 1 – പയർ ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി…

മുട്ടപ്രേമികളേ, ഈ ഗുണങ്ങള്‍ അറിയാമോ?

സൂപ്പര്‍ഫുഡ് വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മുട്ടയില്‍ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. ബുള്‍സായ് മുതല്‍ മുട്ട മസാല വരെ പലവിധ രുചികള്‍ പയറ്റുമ്പോഴും ദിവസവും എത്ര മുട്ട വീതം കഴിക്കാം എന്ന കാര്യവും അതിന്റെ ഗുണങ്ങളും എത്ര പേര്‍ക്ക് അറിയാം ? ദിവസവും ഒരു മുട്ട എങ്കിലും…

ഈ 5 മോശം പ്രഭാത ശീലങ്ങളെ അവഗണിക്കരുത്

അറിഞ്ഞോ അറിയാതെയോ രാവിലെ എണീറ്റതിനു ശേഷം നിരവധി തെറ്റുകൾ നാം എല്ലാ ദിവസവും ചെയ്യാറുണ്ട്. അത് അലസത, ക്ഷീണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയിലേക്ക് നമ്മെ നയിക്കുന്നു. അത്തരം മോശം ശീലങ്ങൾ ആരോഗ്യം വഷളാക്കാനുള്ള സാധ്യതയുണ്ട്. അവ ഏതെല്ലാം ആണെന്ന് നോക്കാം. 1 – എഴുന്നേറ്റതിനുശേഷം മണിക്കൂറുകളോളം കിടക്കയിൽ തന്നെ തുടരുക ചില ആളുകൾ രാവിലെ ഉറക്കമുണർന്ന…

നാടിനെ നീന്താന്‍ പഠിപ്പിച്ച് ഹസീന

രണ്ടാള്‍ ആഴമുള്ള കുളത്തില്‍ ഹസീന നീന്താന്‍ പഠിപ്പിക്കുന്നത് ഒരു നാടിനെ മുഴുവനാണ്. ദിവസേന 20ഓളം കുട്ടികളാണ് നീന്തല്‍ പഠിക്കാന്‍ ഹസീനയുടെ ശിഷ്യന്മാരായി എത്തുന്നത്. പതിയെ ഇവര്‍ ജലപ്പരപ്പിനോട് സൗഹൃദത്തിലാവുകയും, ആഴത്തിനോടുള്ള ഭയം മാറുകയും ചെയ്യും. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ചന്ത യാസീന്‍ നഗറില്‍ ബാഷ മന്‍സിലില്‍ ഹസീനയാണ് രണ്ട് വര്‍ഷത്തോളമായി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിക്കുന്നത്. ദിവസേന…