Flash News
Archive

Tag: special story

വാടക കാമുകന്മാര്‍ മുതല്‍ നായ്ക്കളുടെ ഭക്ഷണത്തിന്റെ രുചി നോക്കുന്നവര്‍ വരെ ; വിചിത്രമായ ചില തൊഴിലുകള്‍

വര്‍ഷങ്ങളായി കണ്ടും കേട്ടും പറഞ്ഞും അറിയുന്ന ജോലികളാണ് നമ്മിൽ പലരും തെരഞ്ഞെടുക്കാറുള്ളത്. നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറമാണ് ലോകത്തിലെ പല തൊഴിൽ അവസരങ്ങളും. ഇങ്ങനെയും ജോലികൾ ഉണ്ടാകുമോ എന്ന്‌ തോന്നിപോകുന്നത് തികച്ചും സ്വാഭാവികം മാത്രം. ഇത്തരം ജോലികൾക്ക് നൽകി വരുന്ന ശമ്പളവും വളരെ കൂടുതലാണ്. കക്ഷത്തിന്റെ മണം പരിശോധിക്കുന്നതും, വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ചു നോക്കുന്നതുമൊക്കെ ഒരു ജോലിയായി…

അന്ന് ആ വഴിയരികില്‍ കൈക്കുഞ്ഞുമായി നാരങ്ങാവെള്ളം വിറ്റു ; ഇന്ന് അതേയിടത്ത് എസ്‌ഐ ആയെത്തി ; ഇതാണ് ആനി

നിശ്ചയദാര്‍ഢ്യം കൊണ്ടും തളരാത്ത ആത്മവീര്യം കൊണ്ടും സമൂഹത്തിന് മാതൃകയാകുന്നവര്‍ നമുക്കിടയിലുണ്ട്. വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഉയര്‍ന്നു പറക്കാന്‍ കരുത്തേകുന്ന ഒരു മാതൃകയാണ് ആനി എന്ന പെണ്‍കരുത്ത്. വര്‍ക്കല എസ്‌ഐ ആണ് ഇപ്പോള്‍ ആനി എന്ന യുവതി. തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സ്വദേശിനിയാണ് ഇവര്‍. എസ്‌ഐ ആയി ഔദ്യോഗിക വാഹനത്തിലൂടെ വര്‍ക്കല ചുറ്റുമ്പോള്‍ ആ ഇടങ്ങളൊക്കെയും…

കാഴ്ചയില്‍ വിരലുകള്‍ പോലെ ; കൂടുതല്‍ അറിയാം ടീ ട്രീ ഫിംഗേഴ്‌സ് എന്ന അപൂര്‍വ ഫംഗസിനെ കുറിച്ച്

ടീ ട്രീ ഫിംഗേഴ്‌സ്… ഈ പേര് ചിലരെങ്കിലും ഒരു പക്ഷെ കേട്ടിട്ടുണ്ടാകും. അപൂര്‍വമായ ഒരു തരം ഫംഗസ് ആണ് ഇത്. കണ്ടാല്‍ വികൃതമായ വിരലുകള്‍ പോലെ തോന്നും. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു പേരും അവയ്ക്ക് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ ആയിരുന്നു ഈ ഫംഗസിനെ കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ അവിടെ പോലും ഇപ്പോള്‍ ഇത് വംശനാശ ഭീഷണിയിലാണ്. എങ്കിലും ഓസ്‌ട്രേലിയയിലെ…

ബോഡിഷെയിം ചെയ്യുന്ന ഈ സമൂഹത്തിൽ ഈ ബുട്ടീക് മുന്നോട്ട് വെക്കുന്നത് വലിയൊരു രാഷ്ട്രീയമാണ്

പൊളിറ്റിക്കലി കറക്റ്റ് ആവാൻ ശ്രമിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. നിറത്തിന്റെ പേരിൽ, വണ്ണത്തിന്റെ പേരിൽ, ലിംഗത്തിന്റെ പേരിൽ തുടങ്ങി എല്ലാം വിവേചനങ്ങളെയും തുടച്ചുമാറ്റാൻ ഈ സമൂഹം ശ്രമിക്കാറുണ്ട്. എന്നാൽ ചുറ്റും നടക്കുന്ന പല കാര്യങ്ങളും നമുക്ക് ഏറെ മുന്നോട്ടുപോവാനുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. പ്ലസ് സൈസിലുള്ള വസ്ത്രം ഡിസ്പ്ലേയ്ക്ക് വെച്ചതിന്റെ പേരിൽ യുകെയിലെ ഒരു ബ്രൈഡൽ‌ സ്റ്റോർ…

വീട്ടുവഴക്കിന്റെ പേരിൽ മരം പകുതിയായി മുറിച്ച് അയൽക്കാർ

നിസ്സാര കാര്യങ്ങളുടെ പേരിലാണ് പല അയൽവീടുകളും തമ്മിൽ വഴക്കുകൾ സംഭവിക്കുന്നത്. എന്നാൽ അവ ഏൽപ്പിക്കുന്ന ആഘാതം പലപ്പോഴും വളരെ വലുതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ നടന്നത്. അയൽ വീട്ടുകാർ തമ്മിലുണ്ടായ വഴക്കിന്റെ പേരിൽ പകുതിയായി മുറിച്ചു മാറ്റപ്പെട്ട ഒരു മരമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. പക്ഷിക്കാഷ്ഠവും മറ്റും വീട്ടുമുറ്റത്ത് വീഴുന്നുവെന്ന്…

ആക്രിയിൽ നിന്നും സീപ്ലെയിൻ ഉണ്ടാക്കി ആസംകാരൻ

ഈ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി അത്ഭുതങ്ങൾ നാം കണ്ടു. പലരുടെയും ആഗ്രഹങ്ങൾ സഫലമായത് കണ്ടു. മറഞ്ഞുകിടന്നിരുന്ന കഴിവുകൾ തെളിഞ്ഞുവരുന്നത് കണ്ടു. അത്തരത്തിലൊരു അതിശയകരമായ കഥയാണ് ആസമിലെ ബുബുൽ സൈകിയക്ക് പറയാനുള്ളത്. ആസമിലെ ജോർഹട്ട് ജില്ലയിലെ ചോരൈപാനി ഗ്രാമത്തിലാണ് ബുബുൽ സൈകിയ താമസിക്കുന്നത്. മിതമായ സാങ്കേതിക പരിജ്ഞാനം മാത്രമുള്ള അദ്ദേഹം ഇപ്പോൾ ആക്രി വസ്തുക്കളിൽ നിന്ന് ഒരു…

വാക്‌സിന്‍ എടുത്തോ? മുടിവെട്ട് ഫ്രീ

കൊവിഡ് കാലത്ത് വാക്‌സിന്‍ എടുപ്പിക്കാന്‍ വഴികള്‍ പലതും നോക്കുകയാണ് രാജ്യങ്ങള്‍. വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനും രാജ്യം വിട്ടുപോകാനും ഭീഷണിപ്പെടുത്തുന്ന ഭരണാധികാരികള്‍ വരെ ഇപ്പോള്‍ ലോകത്തുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുടിവെട്ട് സൗജന്യമാക്കി ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമ വ്യത്യസ്തനായിരിക്കുന്നത്. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ബാള്‍ട്ട ചൗക്കിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയായ…

സ്വപ്നത്തിൽ വന്ന് ബലാത്‌സംഗം ചെയ്യുന്നു ; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

സ്വപ്നത്തിൽ വന്ന് തന്നെ നിരന്തരം ബലാത്‌സംഗം ചെയ്യുന്നതായി മന്ത്രവാദിക്ക് എതിരായി യുവതിയുടെ വിചിത്ര പരാതി. ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ യുവതിയാണ് പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ഈ വർഷം ജനുവരിയിൽ രോഗിയായ മകന് ചികിത്സ തേടിയാണ് യുവതി മന്ത്രവാദിയുടെ അടുത്ത് എത്തിയത്. പ്രതിവിധിയായി മന്ത്രം പറഞ്ഞുകൊടുത്ത മന്ത്രവാദി ചില ആചാരപ്രകാരമായ ക്രിയകൾ ചെയ്യുവാനും ആവശ്യപ്പെട്ടതായി യുവതി…

ഏറ്റവും നീളം കൂടിയ കയറിലൂടെ നടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി സഹോദരന്മാര്‍

യോസെമൈറ്റ് നാഷണൽ പാർക്കിലെയും കാലിഫോർണിയയിലെയും ഏറ്റവും ദൈർഘ്യമേറിയ ഹൈലൈനിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് സഹോദരന്മാർ. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇവരുടെ കുറെ നാളത്തെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇതെന്ന് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. ചങ്ങാതിമാരോടൊപ്പം ഏകദേശം ഒരാഴ്ചയോളം ചിലവഴിച്ചാണ് ടാഫ്റ്റ് പോയിന്റിൽ നിന്നുള്ള 2800 അടി (853 മീറ്റർ) നീളമുള്ള ലൈനിലൂടെ ഇവർ…

കൈയിലുള്ള പ്രാചീന നാണയത്തിന്റെ നിലവിലെ മൂല്യം അറിയാം ഇങ്ങനെ

നാണയശേഖരണം ശീലമാക്കിയ പലരും ഉണ്ടാകുമല്ലോ നമ്മുടെ ഇടയിൽ.. എന്നാല്‍ ഇവയുടെ നിലവിലെ മൂല്യം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ ? ഓൺലൈൻ സൈറ്റുകളിലൊക്കെ ലിമിറ്റഡ് എഡിഷൻ നാണയങ്ങളുടെ വാർത്തകൾക്ക് കുറവൊന്നുമില്ല. ചില പഴയ നാണയങ്ങൾക്ക് പതിനായിരങ്ങളും ലക്ഷങ്ങളും ഒക്കെ വിലയിട്ട് മിക്ക സൈറ്റുകളും വിൽക്കുന്നതാണ് ഇതിന് കാരണം. ഡിഎൻഎ ഇന്ത്യയും സീന്യൂസുമാണ് ഇതിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ്. ലിമിറ്റഡ്…

പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ സംഗീതം കണ്ടെത്തുന്ന ബാന്‍ഡ്

പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം ദിനംപ്രതി വർദ്ധിക്കുകയാണ്. എന്നാൽ തുർക്കിയിൽ നിന്നുള്ള ഒരു സംഘം ഇത് പരിഹരിക്കാനുള്ള ഒരു നൂതന മാർഗ്ഗമാണ് കണ്ടുപിടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് അവർ സംഗീതം സൃഷ്ടിക്കുന്നത്. തുർക്കിയിലെ മ്യൂസിക്ക് ബാൻഡായ ഫംഗിസ്ഥാൻബുൾ അംഗങ്ങൾ ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ക്യാനുകളിൽ നിന്നാണ് ഗിറ്റാറുകളും ഡ്രമ്മുകളും സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും…

ഈ ബസില്‍ അച്ഛന്‍ ഡ്രൈവര്‍ ; അമ്മയും മകളും ജീവനക്കാര്‍

കൊവിഡ് എന്ന മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും വേറിട്ട രീതിയില്‍ കരകയറാനുള്ള ശ്രമത്തിലാണ് ഒരു കുടുംബം. കോട്ടയം പതിനാറില്‍ചിറ – മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ച്ച എന്ന ബസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഈ ബസ് ഓടിക്കുന്നത് ടി എസ് സുനില്‍ ആണ്. അദ്ദേഹമാണ് ബസിന്റെ ഉടമയും. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണില്‍ ബസിലെ…

ഒന്നാന്തരം സ്വര്‍ണ മാസ്ക് ; വില 5 ലക്ഷം രൂപ

കൊവിഡ് കാലത്ത് മാസ്ക് അനിവാര്യമാണ്. പല നിറത്തിലും ആകൃതിയിലും ഗുണമേന്മകളിലും മാസ്‌കുകള്‍ വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ ഇതാ ഒരു പുത്തന്‍ താരോദയമായി സ്വര്‍ണ മാസ്‌ക് ചര്‍ച്ചയാകുന്നു.. സ്വര്‍ണ നിറം പൂശിയതല്ല, തനി സ്വര്‍ണ മാസ്ക്. വില അഞ്ച് ലക്ഷം രൂപ. യുപിയിലെ ബപ്പി ലാഹിരി എന്ന പേരില്‍ അറിയപ്പെടുന്ന മനോജ് സെനഗറാണ് സ്വര്‍ണത്തില്‍ മാസ്‌ക് ഉണ്ടാക്കിയിരിക്കുന്നത്. മനോജ്…

എലികളുടെ ശല്യം മൂലം ആസ്ട്രേലിയന്‍ തടവുപുള്ളികളെ മാറ്റിപ്പാര്‍പ്പിച്ചു

എലികളുടെ ആക്രമണം നാശനഷ്ടമുണ്ടാക്കുകയും കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്തതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ ഒരു ജയിലിലെ ഉദ്യോഗസ്ഥർക്ക് അന്തേവാസികളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ വെല്ലിംഗ്ടൺ കറക്ഷണൽ സെന്ററിലെ 420 തടവുകാരെയും 200 സ്റ്റാഫ് അംഗങ്ങളെയും മറ്റ് ജയിലുകളിലേക്ക് മാറ്റേണ്ടിവന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക്കൽ വയറിംഗിന്റെ ഭാഗങ്ങളും സീലിംഗ് പാനലുകളും എലികളുടെ…

1450 രൂപയുടെ സ്ഥാനത്ത് 7000 കോടി ; നിമിഷനേരംകൊണ്ട് കോടീശ്വരിയായി ഒരു വനിത

ഒട്ടും പ്രതീക്ഷിക്കാതെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നോ ബാഗിൽ നിന്നോ ഒരു 100 രൂപ കിട്ടിയാൽ തന്നെ നമുക്ക് ആഘോഷമാണ്. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നാം അറിയാതെ കോടികൾ വന്നാൽ എന്താകും നമ്മുടെ പ്രതികരണം? ഞെട്ടി തരിച്ചു പോകും അല്ലെ.. അത്തരം ഒരു വാർത്തയാണ് ഫ്ലോറിഡയിൽ നിന്ന് വരുന്നത്. 20 ഡോളർ അതായത് ഏകദേശം 1450 രൂപ…

രാത്രി രണ്ടു മണിക്ക് അടുക്കളയില്‍ അതിഥിയായി എത്തിയ ആന

കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഒരു വീട്ടിലെ അടുക്കളയിൽ രണ്ട് മണിയോടെ ഒരു അതിഥി വന്നു. ഒരു ആന. ഭക്ഷണം അന്വേഷിച്ച് വന്ന ആനയെ കണ്ട് വീട്ടുകാർ അത്ഭുതപ്പെട്ടു. ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂൺ 20ന് ഹുവ ഹിൻ ജില്ലയിലെ ചാലെർമിയാട്ട്പട്ടാന ഗ്രാമത്തിലെ രച്ചദവൻ പ്യൂങ്‌പ്രാസോപ്പന്റെ വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ…

വിഷപ്പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലെ ഗ്രാമം

ചൈനയിൽ സിസിക്കിയാവോ എന്നൊരു ഗ്രാമമുണ്ട്. കിംഗ് കോബ്ര, വൈപ്പർ, റാറ്റിൽ സ്നേക്ക് തുടങ്ങിയ നിരവധി വിഷ പാമ്പുകൾ ഇവിടെ ‘ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്’‌. പാമ്പുകള്‍ തീർച്ചയായും ചൈനയിലെ ഭക്ഷണരീതിയുടെ ഭാഗമാണ്. എന്നാൽ ഇവിടെ ഈ ആളുകൾ പാമ്പുകളെ ഉത്പാദിപ്പിക്കുന്നത് അവയെ കഴിക്കാനല്ല, മറിച്ച് മരുന്ന് ഉണ്ടാക്കാനാണ്. ചൈന ഇപ്പോഴും പരമ്പരാഗത ചികിത്സാ രീതികളിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും….

ചലച്ചിത്ര താരം മമിതയുടെ പേരിനു പിന്നിലെ രഹസ്യം ഇതാണ്

ഖോ ഖോ എന്ന സിനിമയിലെ ചുറുചുറുക്കും തന്റേടവും വാശിയുമുള്ള മിടുക്കി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ അല്‍ഫോന്‍സ… സിനിമയില്‍ വേറിട്ടു നില്‍ക്കുകയാണ് മമിത എന്ന താരം അവതരിപ്പിച്ച കഥാപാത്രങ്ങള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കാന്‍ ഈ താരത്തിന് സാധിച്ചു. മമിത എന്ന പേര് അല്പം വ്യത്യസ്തമാണ്. എന്നാല്‍ ഒരു തെറ്റില്‍ നിന്നും…

ന്യൂ ഹാംഷെയറില്‍ വാഹനം തകര്‍ക്കുന്ന കുറ്റവാളിയായ കരടിയെ പൊലീസ് കണ്ടെത്തി

ന്യൂ ഹാം‌ഷെയറിൽ കഴിഞ്ഞ കുറച്ചു നാളുകളായി കുറ്റവാളികളുടെ ആക്രമണം രൂക്ഷമായിരുന്നു. നിരവധി വാഹനങ്ങളും വീടുകളുമാണ് ഇതിനോടകം തകർക്കപ്പെട്ടത്. എന്നാൽ ഇത്രയധികം കുറ്റകൃത്യങ്ങൾ ചെയ്ത കുറ്റവാളിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഹാംഷെയറിലെ പൊലീസ് സേനാംഗങ്ങൾ. കുറ്റവാളി മറ്റാരുമല്ല ഒരു കറുത്ത കരടിയാണ് എന്ന വസ്തുതയും ഇവരെ അത്ഭുതപ്പെടുത്തുന്നു. തോൺടൺ പട്ടണത്തിലെ സർവൈലൻസ് വീഡിയോകളുടെ നിരീക്ഷണ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ…

ഒരു ദിവസം ഓടുന്നത് 35 കിലോമീറ്റര്‍ വരെ ; ഈ ഓട്ടത്തിന് പിന്നിലുണ്ട് ഒരു കഥ

വിശ്വനാഥന്‍ ജയരാമന്‍ എന്നയാള്‍ ഓടുന്നത് പുകവലി ശീലത്തെ തോല്‍പിക്കാനാണ്. ചെറിയ ദൂരമൊന്നും അല്ല 35 കിലോമീറ്റര്‍ വരെ ഓടിയിട്ടുണ്ട് ഒരു ദിവസം കൊണ്ട് ഇദ്ദേഹം. പുകവലി എന്ന ദുശ്ശീലത്തെ തോല്‍പിക്കാന്‍ ഓട്ടം എന്ന ശീലത്തെ കൂട്ടുപിടിക്കുകയായിരുന്നു വിശ്വനാഥന്‍ ജയരാമന്‍. ഐഐടി ബിരുദധാരിയായ ഇദ്ദേഹം ചെന്നൈ സ്വദേശിയാണ്. പുകവലി ശീലം ഇദ്ദേഹത്തെ വല്ലാതെ പിന്‍തുടര്‍ന്നിരുന്നു. ആ ശീലത്തില്‍…

വീടിന്റെ താക്കോൽ എടുക്കാൻ മറന്നതിനാല്‍ പുക കുഴലിലൂടെ അകത്ത് കടക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്..

ധൃതിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ താക്കോൽ എടുക്കാൻ മറക്കുന്നത് സ്വാഭാവികമാണ്. നമ്മളിൽ മിക്ക ആളുകൾക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം. ഇങ്ങനെ സംഭവിക്കുമ്പോൾ സാധാരണയായി ഒന്നുകില്‍ സ്പെയർ താക്കോൽ ഉപയോഗിച്ചോ അല്ലെങ്കിൽ ആരുടെയെങ്കിലും സഹായം തേടിയോ ആകാം നമ്മൾ വീടിന്റെ അകത്തേക്ക് കടക്കുന്നത്. എന്നാൽ ഇവിടെ തീർത്തും വ്യത്യസ്തമായ ഒരു ‘കടക്കൽ ശ്രമമാണ്’ ഒരു യുവതി നടത്തിയിരിക്കുന്നത്. യുഎസിലെ നെവാഡയിലാണ്…

ഗംഗയില്‍ മരപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട നവജാതശിശു ; കൂടെ ദൈവങ്ങളുടെ ചിത്രവും ജാതകവും

ഗംഗയില്‍ മരപ്പെട്ടിയില്‍ അടയ്ക്കപ്പെട്ട നവജാതശിശു ; കൂടെ ദൈവങ്ങളുടെ ചിത്രവും ജാതകവും ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ ഒഴുകി നടന്ന മരപ്പെട്ടിയില്‍ അടയ്ക്കപ്പെട്ടതായി കാണപ്പെട്ട നവജാതശിശുവിനെ രക്ഷിച്ചു. ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി…