Flash News
Archive

Tag: special

ഇതൾ കൊഴിഞ്ഞ പൂവ്‌

വാനിൽ മഴമേഘക്കൂട്ടം കാണവേ പനിനീർ പൂവാമെൻ മനം തുടികൊട്ടി ഇക്കൊടും ചൂടിലും മനതാരിൽ പൊന്തുമാ കുളിർമ്മയിൽ എൻ മനം കോരിത്തരിച്ചു ചുണ്ടിൽ വിരിഞ്ഞൊരു മൃദു മന്ദഹാസമെൻ ദളങ്ങളിൽ ശോഭതൻ ഒളിവിതറി കാത്തിരുന്നൂ ഞാനാ പവിഴമുത്തുകൾക്കായ്‌ മിഴികൾ നട്ട്‌ കൊണ്ടാ കൊടും വേനലിൽ അറിയാതെ എപ്പൊഴോ കൺപീലി കോർത്തപ്പോൾ കേൾക്കുന്നുവോ കാതിൽ, മഴ തൻ സംഗീതം? ചിതറിത്തെറിക്കുന്ന…

ഒടുവിലെ തണുപ്പ്

എനിക്ക് പരാതിയില്ല , ജീവിതത്തോടും ! മരണത്തോടും ! ഇവ രണ്ടും മതിയായ ഒന്നും സമ്മാനിച്ചിട്ടില്ല , വ്യക്തം ! പിന്നെ ഇവ രണ്ടിനെയും ഞാൻ എന്തിന് പ്രണയിക്കണം ? ജീവൻ ശരീരത്തിലെ ചൂട് ആണെങ്കിൽ അതിലെ തണുപ്പ് മാത്രമാണ് മരണം ! അങ്ങനെയെങ്കിൽ ഞാൻ എന്നേ മരിച്ചിരിക്കുന്നു , പക്ഷേ ഇപ്പോഴും നെഞ്ചിൽ ചെറിയൊരു…

വെള്ളക്കടലാസ് (എഴുതുന്ന പേജുകളോട് ഒരു ക്ഷമാപണം )

വെളുത്തു ശൂന്യമായ കടലാസ് കണ്ടിട്ട് അസൂയ തോന്നുന്നു. ഒന്നും ചിന്തിക്കാനില്ലാതെ, ഒന്നും അറിയണമെന്നില്ലാതെ, ഒന്നും പറയണമെന്നില്ലാതെ, ശൂന്യമായ മനസ്സോടെ നിശ്ചേഷ്ടം വിശ്രമിക്കുന്നു . മൗനത്തിൽ പടർന്നുകിടക്കുന്ന മഹാബോധത്തിന്റെ മന്ദഹാസം പോലെ, എന്നിലെ അസൂയ നിന്നെയും എന്നെപ്പോലെയാക്കിയോ? നീയെന്തിനു എന്നോട് കലഹിക്കുന്നു സ്വന്തം ദുഃഖം മറ്റുള്ളവരിലേക്കും പകരുവാൻ ഞങ്ങൾ മനുഷ്യർക്ക്‌ സഹജവാസനയുണ്ടെന്നു നിനക്കറിയില്ലേ? സദയം ക്ഷമിക്കുക. അക്ഷരങ്ങളാൽ…

റാണി രാംപാൽ – പട്ടിണിയിൽ നിന്നും ഒളിമ്പിക്സിലെത്തിയ പെണ്കരുത്ത്

“ഹോക്കി താരമാകാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ വീട്ടുകാർ എതിർത്തു. പെൺകുട്ടികൾ വീട്ടുജോലി ചെയ്യേണ്ടവരാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് കളിക്കാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. ഹോക്കി കളിക്കാൻ അനുവാദം തേടി ഞാൻ എന്നും അച്ഛന്റെയും അമ്മയുടെയും അടുത്തുപോകും. ഈ മേഖലയിൽ കഴിവു തെളിയിക്കാനായില്ലെങ്കിൽ നിങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവർ എനിക്ക് അനുവാദം…

കാത്തിരിപ്പ്

ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന് പത്രം വായിക്കുകയായിരുന്നു രാഘവൻ മാഷ്. “അതേയ്..” പത്രത്തിൽ നിന്നും മുഖമുയർത്താതെ മാഷ് ചോദിച്ചു. ” എന്താ കമല ടീച്ചറേ? പത്രം വായിക്കാൻ സമ്മതിക്കില്ലേ ?” ” അരവിന്ദനും കുട്ടികളും വരും എന്നല്ലേ പറഞ്ഞത്.” ഭാര്യ ഓർമ്മപ്പെടുത്തി. “അവർ വരട്ടെ..അതിനെന്താ? മാഷ് വായനക്കിടയിൽ പറഞ്ഞു. “രണ്ടു വർഷം കൂടി വരുന്നതല്ലേ വായ്ക്കു രുചിയായി…

മോക്ഷത്തിനും അപ്പുറം..

ഞാൻ ഒരു സ്ത്രീയായിരുന്നു. ഒരിക്കൽ എന്നാത്മാവ് ഭൂമിക്കടിയിലേക്കിറങ്ങി. ഭൗമപാളികൾ കടന്നു ഉള്ളിലെ സമത്വാഗ്നിയിൽ മുങ്ങി. ആദ്യമായി ഞാൻ പ്രകാശമനുഭവിച്ചു. സോദരരാജവൃക്ഷങ്ങൾ വളമാക്കി ഭൂമിക്കടിയിലേക്കിറക്കിയ അനേകം ആത്മാക്കളെ ഞാൻ അവിടെ കണ്ടു എന്നോ ഞാൻ അവിടുന്ന് ലാവയായി അന്തരീക്ഷത്തിൽ എത്തി. വീണ്ടും ഇരുട്ടറിഞ്ഞ ഞാൻ ആ നക്ഷത്രശോഭ കണ്ടു അങ്ങോട്ട് പാഞ്ഞു, ഞാൻ ആരാധിച്ച സമാധാനദാതാക്കളെ ഞാൻ…

ടൂവീലര്‍ സ്വപ്നം 

ചെറുപ്പം മുതലേ എല്ലാവർക്കും ഉള്ളില്‍ ഉണ്ടാകുന്ന ഒരു ആഗ്രഹം പോലെ  എന്റെ ഒരു ആഗ്രഹവും അത് തന്നെ ആയിരുന്നു “സ്വന്തമായി ഒരു ബൈക്ക്” അച്ഛന്റെ പെങ്ങളുടെ മോന്‍ “എന്റെ വിച്ചേട്ടാ” ചേട്ടൻ ആയിരുന്നു എന്റെ ആശാന്‍. പുറത്ത്‌ പോകുമ്പോ അച്ഛൻ അറിയാതെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ച് തന്ന്‌. ഒരു പത്താം ക്ലാസ് ഒക്കേ ആയപ്പൊ ഞാനും…