Flash News
Archive

Tag: spirit case

ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. രണ്ടാം പ്രതി സിജോ തോമസിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമാണത്തിന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ. മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4,000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന…

സ്പിരിറ്റ് കടത്ത്; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ജനറൽ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടി. നിലവിൽ സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരും ഒളിവിലാണ്. നിര്‍ത്തിവെച്ച മദ്യ ഉൽപാദനം തിങ്കളാഴ്ച പുനരാരംഭിക്കും. പത്ത് സ്ഥിരം…

മദ്യനിര്‍മാണത്തിന് എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ

തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജീവനക്കാരന്‍ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവരാണ് അറസ്റ്റിലായത്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ കേസില്‍ ഏഴുപ്രതികളാണുള്ളത്. മധ്യപ്രദേശില്‍ നിന്നെത്തിച്ച രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കളവ് പോയത്. ബിവറേജസ് കോർപ്പറേഷന് വേണ്ടി…

പാലക്കാട് വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവം: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. സംസ്ഥാന എക്സൈസ് ഇൻറലിജൻസിൻറെ നേതൃത്വത്തിൽ പാലക്കാട് ആലത്തൂരിൽ വ്യാജമദ്യ കേന്ദ്രം കണ്ടെത്തിയ സംഭവത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്….