Flash News
Archive

Tag: Sports news

ലോർഡ്സിൽ ഇന്ത്യക്ക് ജയം; ഇം​ഗ്ലണ്ടിനെ വീഴ്ത്തിയത് 151 റൺസിന്

ഇം​ഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ 151 റൺസ് ജയവുമായി അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇം​ഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇം​ഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലിൽ കുത്തി തല ഉയർത്തി. മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തിൽ തോൽക്കില്ലെന്ന്…

ഒളിമ്പിക്‌സിന് കൊടിയിറക്കം; അമേരിക്ക ചാമ്പ്യന്‍മാര്‍, ഇന്ത്യക്ക് 48-ാം സ്ഥാനം

കാ​യി​ക മാ​മാ​ങ്ക​മാ​യ ഒളിമ്പി​ക്സി​ന് ടോ​ക്കി​യോ​യി​ല്‍ കൊ​ടി​യി​റ​ക്കം. ലോ​കം ടോ​ക്കി​യോ​യി​ലേ​ക്ക് ചു​രു​ങ്ങി​യ 17 ദി​വ​സ​ങ്ങ​ള്‍​ക്കാ​ണ് ഇന്ന് അ​വ​സാ​ന​മാ​കു​ന്ന​ത്. ലോ​കം കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ പ​ക​ച്ചു​നി​ല്‍​ക്കെ​യാ​ണ് ജ​പ്പാ​ന്‍ ഒളിമ്പിക്സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ്…

ക്ലബ് വിട്ടു പോകേണ്ടി വരുക ദുഃഖമുള്ള കാര്യം; വിടവാങ്ങൽ പ്രസംഗത്തിൽ പൊട്ടിക്കരഞ്ഞു മെസ്സി

ബാര്‍സയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി. തനിക്കും കുടുംബത്തിനും ബാഴ്‌സ വിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും ബാഴ്‌സലോണയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും മെസി പറഞ്ഞു. ‘ഞാന്‍ ഇത്രയും വര്‍ഷങ്ങളായി ഇവിടെയുണ്ട്. എന്റെ 13 വയസ്സ്…

ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍; യോഗ്യത നേടുന്നത് 49 വര്‍ഷത്തിന് ശേഷം

ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 80ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സെമിഫൈനില്‍ എത്തുന്നത്. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങും 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങും 57-ാം മിനിറ്റില്‍ ഹര്‍ദിക് സിങ്ങുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. 45ാം മിനിറ്റില്‍ ബ്രിട്ടന്‍ ഒരു…

ഒളിംപിക്‌സിലെ വേഗമേറിയ താരമായി മാഴ്സല്‍ ജേക്കബ്സ്

ടോക്യോ ഒളിംപിക്സിലെ വേഗരാജാവ് ഇറ്റലിയുടെ മാഴ്സല്‍ ലെമണ്ട് ജേക്കബ്സ്. 9.80 സെക്കന്‍ഡ് കൊണ്ടാണ് താരം 100 മീറ്റര്‍ പൂര്‍ത്തിയാക്കി ഒന്നാമതെത്തിയത്. അമേരിക്കയുടെ ഫ്രെഡ് കേര്‍ലിക്കാണ് വെള്ളി. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസക്കാണ് വെങ്കലം. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ജേക്കബ്സ് ടോക്യോയിലെ വേഗമേറിയ താരമായി മാറിയത്. 100 മീറ്റര്‍ 9.80 സെക്കന്‍ഡുകൊണ്ട് മറികടന്നാണ്…

ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണതിളക്കം; താരമായി പ്രിയാ മാലിക്

ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രിയാ മാലിക്കിന് സ്വർണം. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ പരാജയപ്പെടുത്തി സ്വർണത്തിളക്കമുള്ള നേട്ടം കൈവരിച്ചത്. 43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി. 147…