Flash News
Archive

Tag: suicide note

ഗർഭിണിയായ യുവതി മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഗർഭിണിയായ യുവതിയെ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ മാടവന കാട്ടാകുളം പഴുപറമ്പിൽ സനൽ ഭാര്യ ഗീതു (30) ആണ് മരിച്ചത്. തൂങ്ങി മരിച്ചനിലയിലാണ് ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗീതുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് വളർച്ച കുറവെന്ന് സ്കാൻ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.