Flash News
Archive

Tag: tamilnadu

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; ഒരു മരണം

തമിഴ്‌നാട് ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചത്. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ് പി എം സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു, ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്നാണ് വിവരം. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ ശാലയിലാണ് അപടകമുണ്ടായത്. സംഭവം നടക്കുമ്പോള്‍ പത്ത് പേരായിരുന്നു പടക്കനിര്‍മാണശാലയില്‍ ഉണ്ടായിരുന്നത്. പടക്കനിര്‍മാണത്തിനിടെ…

‌തമിഴ്നാട്ടിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി. 50 ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്കൂളുകളും തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ ഇളവുകൾ സഹിതം ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം….

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സിനിമാ തിയേറ്ററുകളും തുറക്കില്ല. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ചില ജില്ലകളില്‍…

മദ്യഷാപ്പിലെ കള്ളന്മാരായി എലികൾ ; കുടിച്ചു തീർത്തത് 12 കുപ്പി മദ്യം

ലോക്ക്ഡൗൺ കാരണം മദ്യഷാപ്പുകൾ അടച്ചപ്പോൾ പണി കിട്ടിയത് മദ്യപാനികൾക്ക് മാത്രമല്ല എലികൾക്ക് കൂടിയാണെന്ന് തോന്നുന്നു. അത്തരത്തിൽ ഒരു വാർത്തയാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്തു നിന്ന് വരുന്നത്. കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പിൽ സ്ഥിരമായി കള്ളൻ കയറുന്നു എന്നറിഞ്ഞ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യഥാർത്ഥ കള്ളന്മാരെ തിരിച്ചറിഞ്ഞത്. മൂടികൾ അടർത്തി മാറ്റിയ 12…

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

തമിഴ്നാട്ടിൽ ജൂലൈ 12 വരെ ലോക്ക്ഡൗൺ നീട്ടി. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതിനെ തുടർന്നാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. റെസ്റ്റോറൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അമ്യൂസ്മെൻ്റ്…

മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിക്ക് വധ ഭീഷണി; ശശികലയ്‌ക്കെതിരെ എഫ്.ഐ.ആർ

മുൻ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ ഘടകം നേതാവ് വി.കെ ശശികലയ്‌ക്കും അനുയായികൾക്കുമെതിരെ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ റോഷനായി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും അദ്ദേഹത്തിന് വധഭീഷണി മുഴക്കുന്നു എന്നാരോപിച്ച് മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രി സി.വി.ഷൺമുഖം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി…

ഡോ. സി. സൈലേന്ദ്ര ബാബുവിനെ തമിഴ്‌നാട്ടിലെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു

ഡോ. സി. സൈലേന്ദ്ര ബാബുവിനെ തമിഴ്‌നാട്ടിലെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു. 2021 ജൂലൈ 1 ന് അദ്ദേഹം ചുമതലയേൽക്കും. മുൻ ഡിജിപി ജെ കെ ത്രിപാഠി 2021 ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1987 ലെ തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സൈലേന്ദ്ര ബാബു നേരത്തെ തമിഴ്‌നാട്ടിൽ റെയിൽവേ പോലീസ്…