Flash News
Archive

Tag: Theatre Release

ഷംന കാസിമിന്റെ ‘സുന്ദരി’ തിയേറ്ററുകളിലേക്ക് ; റിലീസ് ഓഗസ്റ്റ് 13ന്

കല്യാണ്‍ജി ഗൊഗാനെ സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നടി ഷംന കാസിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘സുന്ദരി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തിയേറ്ററുകളില്‍ ഓഗസ്റ്റ് 13ന് റിലീസ് ചെയ്യുകയാണ്. ‘സുന്ദരി’ സ്ത്രീ കേന്ദ്രീകൃതമായ പ്രമേയത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസ് കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വൈകിപ്പിച്ചിരുന്നു. നര്‍ത്തകിയുടെ വേഷത്തില്‍ ഷംന കാസിം എത്തുന്ന…

മകര സംക്രാന്തി ആഘോഷമാക്കാന്‍ ‘രാധേ ശ്യാം’ ; ജനുവരി 14ന് തിയേറ്ററില്‍

പ്രഭാസ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമ ‘രാധേ ശ്യാം’ മകര സംക്രാന്തിക്ക് തിയേറ്ററില്‍ എത്തും. ഇന്ത്യന്‍ സിനിമാ ലോകം ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തിലാണ് വൈകിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും, നിര്‍മ്മാണ കമ്പനി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം പ്രഭാസ് റൊമാന്റിക് നായകനാകുന്ന ചിത്രമാണ് ‘രാധേ ശ്യാം’. പൂജ ഹെഗ്‌ഡെയാണ് നായിക….

കങ്കണ റണൗട്ട് ചിത്രം ‘തലൈവി’ റിലീസ് തിയറ്ററില്‍ തന്നെ

കങ്കണ റണൗട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് തിയേറ്ററില്‍ തന്നെയെന്ന് കങ്കണ റണൗട്ട്. ജയലളിതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രത്തില്‍ ജയലളിതയായാണ് കങ്കണ എത്തുന്നത്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാരണം തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്…

‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’ ഇന്ത്യയില്‍ ; റിലീസ് ഓഗസ്റ്റ് 5ന്

ഇന്ത്യന്‍ സിനിമ പ്രേമികള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസി’ന്റെ ഒമ്പതാം പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തും. അടുത്ത മാസം അഞ്ചിന് ഇന്ത്യന്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. വേഗതയേറിയ കാറോട്ട മത്സരങ്ങളും, ചേസിംഗും, കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകളുമായി…

ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയ ചിത്രം ‘റൂട്ട്മാപ്പ് ‘ തിയേറ്റര്‍ റിലീസിന്

ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയ ചിത്രം ‘റൂട്ട്മാപ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ സൂരജ് സുകുമാരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകനാണ് റിലീസ് വിവരം പങ്കുവെച്ചത്. അരുണ്‍ കായംകുളം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ബാബു ഛായാഗ്രാഹണവും, കൈലാഷ്…

തലൈവ ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് തലൈവ ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ദീപാവലിക്കാണോ ‘അണ്ണാത്ത’ റിലീസ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്ന് സണ്‍ പിക്‌ചേഴ്സ് അറിയിച്ചു. തിയേറ്ററുകളിലൂടെയാണ്…

സെപ്റ്റംബര്‍ 17 ന് ‘എല്ലാം ശരിയാകും’

ദുരന്തമാരിയായ കൊവിഡ് മൂലം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖല കരകയറി തുടങ്ങുന്നു. വിവിധ സിനിമകള്‍ തിയേറ്ററുകളില്‍ എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ആസിഫ് അലി നായകനായെത്തുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെപ്റ്റംബര്‍ 17നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിജു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ഈ മാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന…

‘കേശു ഈ വീടിന്റെ നാഥൻ’ തിയേറ്ററില്‍ റിലീസ് ചെയ്യും

ചെറിയ ഇടവേളയ്ക്കു ശേഷം ദിലീപ് നായകനായെത്തുന്ന സിനിമയാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഏറെ കാലം മുന്‍പുതന്നെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പ്രദർശനം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വൈകുകയായിരുന്നു. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നില്ലെന്നും പ്രേക്ഷകർക്ക് തിയേറ്ററുകളിൽ തന്നെ വന്നിരുന്നു ചിത്രം ആസ്വദിക്കാനാകുമെന്നും ഇപ്പോള്‍ സിനിമയുടെ സംവിധായകൻ നാദിർഷ അറിയിച്ചിരിക്കുകയാണ്. 2015ൽ ഇറങ്ങി…