Flash News
Archive

Tag: tourism

കൊവിഡിനൊപ്പം ജീവിക്കുക അതോടൊപ്പം ടൂറിസം വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാട്: മുഖ്യമന്ത്രി

കൊവിഡ് നമ്മോടൊപ്പം നിലനില്‍ക്കുന്നുവെന്ന് വരുമ്പോള്‍ കൊവിഡിനൊപ്പം ജീവിക്കുക അതോടൊപ്പം ടൂറിസം വളര്‍ത്തുക എന്ന നിലപാടാണ് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണ വാരാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്നതാണ് ഇക്കുറി ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന പ്രമേയം. നാടിനു പുറമേ…

മണ്ണ് നുള്ളിയിടാൻ പറ്റാത്തത്ര ആളുകളാണ് ഇപ്പോൾ മണാലി സന്ദർശിക്കുന്നത്

കൊവിഡ് -19 നിലനിൽക്കുന്ന കാലത്തോളം സാമൂഹിക അകലവും സാനിറ്റൈസറിന്റെയും മാസ്കിന്റെയും ഉപയോഗവും അത്യാവശ്യമാണ്. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഏർപ്പെടുത്തുന്ന ഇളവുകളിൽ നാം കാണിക്കുന്ന അപക്വമായ പെരുമാറ്റങ്ങൾ ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് നയിക്കാം. കൊവിഡ് 19ന്റെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് ഏർപ്പെടുത്തിയതിനെ തുടർന്ന് മണാലിയിൽ വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്നത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. കൊവിഡ്…

ലക്ഷദ്വീപില്‍ സ്വകാര്യ കമ്പനിയുടെ ടൂറിസം പദ്ധതിക്ക്​ അംഗീകാരം നൽകി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്പന്‍ ടൂറിസം പദ്ധതിയ്ക്ക്​ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോര്‍ട്ട്​ നിര്‍മിക്കുക. റിസോര്‍ട്ടിനായി സ്വകാര്യമേഖലയ്ക്ക്​ 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വര്‍ഷം കൊണ്ടാണ്​ നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ​…

റോഡിന് ഒരു വശം പിങ്കും മറുവശം നീലയും ; നിറങ്ങളുടെ വിസ്മയക്കാഴ്ച്ച

ഓസ്ട്രേലിയയിലെ മക്ഡൊണെൽ തടാകം… ലോകത്തിലെ ഏറ്റവും മനോഹരമായ പിങ്ക് തടാകം ! റോഡിന് ഒരു വശം പിങ്ക് നിറത്തിലും മറു വശം നീല നിറത്തിലും കാണപ്പെടുന്നു എന്നതാണ് മക്ഡൊണെൽ തടാകത്തിൻറെ പ്രത്യേകത. വളരെ മനോഹരമായ ഒരു കാഴ്ചയാണിത്. പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതങ്ങളാൽ സമ്പന്നമാണ് ഓസ്ട്രേലിയ എന്ന രാജ്യം. ലോകത്തിലെ പ്രകൃതി ദൃശ്യങ്ങളിൽ ഏറ്റവും മനോഹരവും അതിശയകരവുമായ…

കടലില്‍ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്ന ഭീമാകാരനായ ആന ; ഇത് പ്രകൃതിയുടെ വിസ്മയം

ഐസ് ലാന്റിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ബിസ്മാർക്ക്. ഇവിടെ എത്തിയാൽ ഒരു ഭീമാകാരനായ ആന കടലിൽ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്നത് കാണാം. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായി രൂപംകൊണ്ട ഈ പാറ എലിഫെന്റ് റോക്ക് എന്നാണ് അറിയപ്പെടുന്നത്. ആനയുടെ തലയുടെ ആകൃതിയിലുള്ളതാണ് ഈ പാറ. അറ്റ്‌ലാന്റിക് സമുദ്രത്തിൽ…

ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം കൊണ്ട് ആളുകളെ ആകർഷിക്കുന്ന പൂവ്

വാർ‌സയിലെ ഒരു ബൊട്ടാനിക്കൽ ഗാർഡനിൽ അപൂർവ്വമായി പൂക്കുന്ന ഒരു പൂവ് കാണാൻ ഒട്ടനവധി ആള്‍ക്കാര്‍ മണിക്കൂറുകളോളം കാത്തിരുന്നു. ശവപുഷ്പം എന്നറിയപ്പെടുന്ന ഈ പൂവിന് ഒരു പ്രത്യേകതയുണ്ട് ; ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് ഇത് വമിപ്പിക്കുന്നത്. അപൂർവ്വവും അസാധാരണവുമായ ഈ പുഷ്പത്തിന് വളരെ ഹ്രസ്വമായ ആയുസ്സാണുള്ളത്. പരാഗണം നടത്തുന്ന പ്രാണികളെ ആകർഷിക്കാനാണ് പൂവ് ചീഞ്ഞളിഞ്ഞ മാംസത്തിന്റെ ദുർഗന്ധം…