Flash News
Archive

Tag: Trending

‘കൂട്ടുകാരനാ, പേര് മമ്മൂട്ടി’ ; താരരാജാവിന്റെ ട്രെന്‍ഡി ചിത്രവുമായി സംവിധായകന്‍ ജൂഡ്

താരരാജാക്കന്‍മാര്‍ പൂക്കളിട്ട ഷര്‍ട്ടുകളില്‍ ട്രെന്‍ഡിയായി മാറുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ടീഷര്‍ട്ടില്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രം വൈറലായതിനു പിന്നാലെ പൂക്കള്‍ നിറഞ്ഞ ഷര്‍ട്ടില്‍ ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍ ആഘോമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ വൈറല്‍ ചിത്രം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചതും തരംഗമായി…

വിവാഹം സമുദ്രത്തിന് നടുവില്‍ ; കാഴ്ചക്കാരായി അരുമ നായ്ക്കുട്ടികളും ബന്ധുക്കളും

എല്ലാവര്‍ക്കുമുണ്ട് വിവാഹത്തെ കുറിച്ച് സ്വപ്‌നങ്ങള്‍. സാഹസികത നിറഞ്ഞതും, കേട്ടുകേള്‍വിയില്ലാത്തതുമായ രീതിയില്‍ വിവാഹം നടത്തുന്നതാണ് പുതുതലമുറയുടെ ട്രെന്‍ഡ്. സമുദ്രത്തിന് നടുവില്‍ ബോട്ടില്‍ ഒരു വിവാഹം… ആര്‍ത്തുവിളിക്കാന്‍ ഏറ്റവുമടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം അരുമ നായ്ക്കുട്ടികള്‍ കൂടിയായാലോ? ഇങ്ങനെയൊരു വിവാഹ വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുന്നത്.  വൈറല്‍ കല്യാണ വീഡിയോയില്‍ സമുദ്രത്തിന് നടുവിലായി ഒരു ചെറുബോട്ടില്‍ വധുവും വരനും…

കറുത്ത വേഷത്തില്‍ ഓണപ്പാട്ടിന് ചുവടുവെച്ച് ബോചെ ; വൈറലായി ‘ഓണക്കാലം ഓര്‍മ്മക്കാലം’

വ്യവസായി ബോബി ചെമ്മണ്ണൂര്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കും ട്രോളന്മാര്‍ക്കും പ്രിയങ്കരനാണ്. ട്രോളുകളെ മികച്ച രീതിയില്‍ ആഘോഷിക്കുന്ന ബോബി അഭിമുഖങ്ങളില്‍ പ്രമുഖ ട്രോളന്മാരോട് നന്ദി അറിയിക്കുകയും ചെയ്യാറുണ്ട്.  സാമൂഹ്യമാധ്യമങ്ങള്‍ക്ക് വ്യവസായി ബോബി ചെമ്മണ്ണൂര്‍ അവരുടെ ബോചെ ആണ്. ഇപ്പോള്‍ തന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, കറുത്ത വേഷത്തില്‍ ഓണപ്പാട്ടിന് ബോചെ ചുവടുവെക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗുഡ്വില്‍ എന്റര്‍ടേന്മെന്റ്സിന്റെ ബാനറില്‍…

ഒറ്റ ദിവസംകൊണ്ട് നിങ്ങളില്‍ നാല് പേരെ ഞാന്‍ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് അയാള്‍ പറഞ്ഞു ; അഫ്ഗാന്‍ പെണ്‍കുട്ടിയുടെ അനുഭവസാക്ഷ്യം

ദ് ഗാര്‍ഡിയനില്‍ പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാതെ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് ഒരു പെണ്‍കുട്ടി എഴുതിയ അനുഭവസാക്ഷ്യം ലോകശ്രദ്ധ നേടുന്നു. താലിബാന്‍ അധിനിവേഷത്തോടെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് വലിച്ചെറിയപ്പെട്ട അഫ്ഗാന്‍ സ്ത്രീജീവിതങ്ങളുടെ സ്പഷ്ടമായ ഒരു ആവിഷ്കാരമായാണ് ഈ കത്ത് വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്.   “ഇന്ന് ഈ കാണുന്ന ഞാന്‍ ആകാന്‍ എത്ര പകലുകളും രാത്രികളും ഞാന്‍ കഷ്ടപ്പെട്ടതാണ്. പക്ഷെ ഇന്ന്…

‘ഇത് ഒരു സിവില്‍ യുദ്ധമല്ല, നിഴല്‍ യുദ്ധമാണ്’ ; ലോകോത്തര സിനിമ മേഖലയോട് പിന്തുണ തേടി അഫ്ഗാന്‍ സംവിധായിക ; കുറിപ്പ് വൈറല്‍

അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്റാ കരിമി തന്റെ മാതൃരാജ്യത്തെ താലിബാനില്‍ നിന്ന് രക്ഷിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് പങ്കുവെച്ച നിരാശാജനകമായ കത്ത് ശ്രദ്ധേയമാകുന്നു. താലിബാന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടിയെന്നും, തങ്ങളുടെ ജനങ്ങളെ അവര്‍ കൂട്ടക്കൊല ചെയ്യുകയാണെന്നും കരിമി കുറിച്ചു. കത്തില്‍, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെണ്‍കുഞ്ഞുങ്ങളെ വധുക്കളാക്കി വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍…

പാരീസിലെ മലയാളി അയല്‍ക്കാരന് മെസ്സിയുടെ തംസപ്പ് ; അനസിന്റെ അപ്രതീക്ഷിത സന്തോഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളി കാണും എന്ന് പലപ്പോഴും നമുക്ക് അനുഭവപ്പെടാറുണ്ട്. ഫുട്ബോൾ ലോകത്തെ ചരിത്രനിമിഷത്തിനു ശേഷം ഫുട്ബോൾ മിശിഹ പാരീസിൽ എത്തിയപ്പോൾ അവിടെയും ഉണ്ടായി താരത്തിന്റെ കടുത്ത ആരാധകനായ ഒരു മലയാളി ; അതും തൊട്ടപ്പുറത്തെ ഹോട്ടൽ മുറിയിൽ. ആയിരക്കണക്കിന് ആരാധകരാണ് മെസ്സി പാരീസിൽ എത്തിയ ആദ്യദിവസം താരം താമസിച്ച ഹോട്ടലിനു മുന്നിൽ…

പൃഥ്വിരാജിന്റെ ലായിഖ് രംഗങ്ങള്‍ ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി : ‘കുരുതി’യുടെ റിവ്യൂ എഴുതി ശ്രീജിത്ത് പണിക്കര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനു വാര്യർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കുരുതി’. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ കുറിച്ച ‘കുരുതി’യുടെ ഒരു റിവ്യൂ ആണ് അവയിൽ ശ്രദ്ധേയം. റോഷനും, മാമുക്കോയയും, നസ്ലെനും മികച്ച അഭിനയ മുഹൂർത്തങ്ങൾ…

പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് ചിത്രീകരിച്ചത്, ഞാന്‍ കണ്ടത് ലെസ്ബിയന്‍ ചിത്രീകരണം : നടി സാഗരിക

പല നടിമാരും മോഡലുമാരും വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് വരികയാണ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് നടിയും മോഡലുമായ സാഗരിക സോണാ സുമന്റെ വെളിപ്പെടുത്തലാണ്.  നടി പങ്കുവെക്കുന്നത് താന്‍ 2020 ജനുവരിയില്‍ പനവേല്‍ സ്റ്റുഡിയോയില്‍ വെച്ച് വിഭു അഗര്‍വാളിന്റെ ഉല്ലു…

‘ഈ മണ്ടിപ്പെണ്ണിനെ ഞാന്‍ കളയാത്തത് ഇതൊക്കെ കാരണം’ ; സജ്നയെ പ്രശംസിച്ച് പൊളി ഫിറോസ്

ബിഗ്ഗ് ബോസ് സീസണ്‍ മൂന്നില്‍ എത്തിയ ഫിറോസ് ഖാന്‍ പ്രേക്ഷക മനസ്സുകളില്‍ ഇന്ന് പൊളി ഫിറോസ് ആണ്. ഫിറോസ് ഖാനും ഭാര്യ സജ്നയും ബിഗ്ഗ് ബോസ് സീസണ്‍ മൂന്നിലെ മികച്ച മത്സരാര്‍ത്ഥികള്‍ ആയിരുന്നു. ഇവര്‍ ഹൗസില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ മത്സരാര്‍ത്ഥികള്‍ക്കിടയിലും, പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ ചര്‍ച്ചാവിഷയമായി. ഫിറോസ് മികച്ച കണ്ടന്റ് നല്‍കിക്കൊണ്ട് ഷോയില്‍ പെട്ടെന്ന്…

സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ, അതോ ദൈവമോ : കിഷോര്‍ സത്യ

ശരണ്യ ശശി വർഷങ്ങൾ നീണ്ടുനിന്ന ദുരന്തപ്പെരുമഴയെ നിറപുഞ്ചിരികൊണ്ട് നേരിട്ടു വരികയായിരുന്നു. താരത്തിളക്കത്തിൽ ശോഭിച്ചു നിന്ന കാലത്താണ് ശരണ്യയെ ഗുരുതരരോഗം ബാധിക്കുന്നത്. നാളുകൾ നീണ്ടുനിന്ന ചികിത്സയ്ക്ക് കനത്ത തുകതന്നെ വേണ്ടി വന്നു. ചികിത്സാ ചിലവിനായി വരുമാനവും കൂടി നിലച്ച ശരണ്യ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ അന്ത്യനിമിഷങ്ങളിൽ വരെ നിഴലായി അഭിനേത്രി…

‘ഓരോരോ മാരണങ്ങളേ’ ; ഇ – ബുൾ ജെറ്റ് വിഷയത്തിൽ ട്രോൾ പങ്കുവെച്ച് മുകേഷ്

കഴിഞ്ഞ ദിവസം വാഹനം അനധികൃതമായി മോഡിഫൈ ചെയ്തതിനും, കണ്ണൂർ ആർടിഒ ഓഫീസിൽ സംഘർഷ അവസ്ഥ സൃഷ്ടിച്ചതിനും, കൊവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചതിനും പ്രശസ്ത യുട്യൂബ് വ്ലോഗ്ഗർമാരായ ഇ – ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഒട്ടേറെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. പലരും ഇ – ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെയും…

‘മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല’ ; സദാചാര കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് നടി മാളവിക മേനോൻ

ബാലതാരമായി എത്തി മലയാളക്കരയുടെ മനം കവർന്ന താരമാണ് മാളവിക മേനോൻ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത് താരം തന്റെ ചിത്രത്തിന് താഴെ വന്ന സദാചാര കമന്റിന് നൽകിയ മറുപടിയാണ്. ചിത്രത്തിൽ താരത്തിന്റെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റിനാണ് മാളവിക കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുന്നത്….

ട്രെന്‍ഡിങ്ങായി അജിത്തിന്റെ ‘വലിമൈ’യിലെ ‘നാങ്ക വേറെ മാരി’ ഗാനം

അജിത്ത് നായകനാകുന്ന ‘വലിമൈ’യിലെ ആദ്യ വീഡിയോ ഗാനം ട്രെന്‍ഡിങ്ങില്‍ ഇടം നേടി. എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ‘നാങ്ക വേറെ മാരി’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ’. തല അജിത്തിന്റെ ചിത്രത്തിലെ ഓരോ വാര്‍ത്തകളും പോസ്റ്ററുകളും…

‘അവന്‍ താരങ്ങളെ സൃഷ്ടിച്ചു, വേറെ എന്ത് വേണം അവനെ കുറിച്ച് എനിക്ക് അഭിമാനിക്കാന്‍’ ; അമ്മയുടെ സന്ദേശം കണ്ട് നിറമിഴികളോടെ കരണ്‍ ജോഹര്‍

കരൺ ജോഹർ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രകാരന്മാരിൽ ഒരാളാകാം. എന്നാൽ അമ്മ ഹിറൂ ജോഹർ തന്നെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോഴെല്ലാം താൻ ദുർബലനാകാറുണ്ടെന്ന് അദ്ദേഹം പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. ‘ഇന്ത്യൻ ഐഡൽ 12’ന്റെ ഇന്ന് സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന എപ്പിസോഡിൽ അത് ഒരിക്കൽ കൂടി സംഭവിച്ചു ; ഇത്തവണ ഒട്ടനവധി ക്യാമറകള്‍ക്ക് മുന്നില്‍. കരണ്‍ ജോഹര്‍…

ബഷിക്ക് വേറെ കുടുംബം ഉണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത് : മഷൂറ

ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ നേടിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീര്‍ ഷോയില്‍ വെളിപ്പെടുത്തിയതു മുതല്‍ ഇപ്പോഴും ബഷീറിന്റെ കുടുംബം സൈബര്‍ ആക്രമണം നേരിടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ‘കല്ലുമ്മക്കായ’ എന്ന വെബ്ബ് സിരീസിലൂടെ ബഷീര്‍ ബഷിയും ഭാര്യമാരും ഒരു കൂട്ടം ആരാധകരെയും നേടി. ബഷീര്‍ ബഷിയുടെ ഭാര്യമാരാണ് സുഹാനയും മഷൂറയും. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍…

കാറിന് മുകളില്‍ കാമുകിയെ കെട്ടിയിട്ട് വീഡിയോ ചെയ്തു ; വിശ്വാസം പരീക്ഷിച്ചതാണെന്ന് ഇന്‍സ്റ്റഗ്രാം താരം

ഭാഷാഭേദമന്യേ സാമൂഹ്യമാധ്യമങ്ങളിലെ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ഒരു വലിയ ശതമാനം പേരും ഇപ്പോള്‍ തങ്ങളുടെ വീഡിയോകള്‍ ട്രെന്‍ഡിങ്ങ് ആകാന്‍ ഏത് സാഹസികതയ്ക്കും മുതിരാറുണ്ട്. അപകടസാധ്യത വര്‍ദ്ധിക്കുന്തോറും കാണികളുടെ എണ്ണവും വര്‍ദ്ധിക്കും എന്നാണ് ഇവരുടെ പക്ഷം. ഈ പ്രവണതയുടെ ഒരു മികച്ച ഉദാഹരണമാണ് റഷ്യയിലെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ സെര്‍ജി കോസെന്‍കോ പുറത്തുവിട്ട, തന്റെ കാമുകിയെ കാറിനു മുകളില്‍ കെട്ടിയിട്ട് താരം…

മമ്മൂട്ടി എന്ന നടനെ പരിചയപ്പെട്ടതിനു ശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട് : ഹരീഷ് പേരടി

മഹാനടന്‍ മമ്മൂട്ടി ചലച്ചിത്ര ലോകത്ത് അവിസ്മരണീയമായ അഭിനയ സപര്യയുടെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ അഭിനേതാവില്‍ നിന്നും നടനിലേക്കും, നല്ല നടനിലേക്കും, മഹാനടന്‍ എന്ന മഹനീയ പദവിയിലേക്കും വളര്‍ന്ന ലോകത്തിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് നടന്‍ ഹരീഷ് പേരടി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. “അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ ഈ ആളില്‍…

‘സഹികെട്ട് അവള്‍ പ്രണയം വേണ്ടെന്നു വെച്ചു, ഇപ്പോള്‍ അവന്‍ വെറിപൂണ്ട് നില്‍ക്കുന്നു’ ; റാണി നൗഷാദിന്റെ കുറിപ്പ് വൈറല്‍

ഒന്ന് അനങ്ങാന്‍ പോലും സ്വാത്രന്ത്യമില്ലാതെ വീര്‍പ്പുമുട്ടിക്കുന്ന പ്രണയങ്ങള്‍ പകയില്‍ ഒടുങ്ങുന്നത് കേരളക്കരയില്‍ ഒരു സ്ഥിരസംഭവമായി മാറുകയാണ്. മനസ്സ് മടുത്തും നിവര്‍ത്തി ഇല്ലാതെയും പിന്തിരിയുമ്പോള്‍ കത്തിമുനയിലോ, ആസിഡിലോ, വെടിയുണ്ടയിലോ അവസാനിക്കുന്ന ജന്മങ്ങള്‍ പതിവാകുന്ന ഈ കാലത്ത് റാണി നൗഷാദിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. റാണി കുറിപ്പിലൂടെ സമ്മര്‍ദ്ദങ്ങളുടെയും, മനോവേദനയുടെയും കൊടുമുടികള്‍ കയറുന്ന പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ നേരിടുന്ന…

പാല്‍ വാങ്ങാന്‍ പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ : രഞ്ജിനി

സാമൂഹ്യമാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോള്‍ കടകളില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്സിന്‍ എടുത്തിട്ട് 14 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കോ, 72 മണിക്കൂറുകള്‍ക്ക് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവര്‍ക്കോ മാത്രമേ അനുവാദമുള്ളു. ഈ മാനദണ്ഡമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തുന്നത്. ഇപ്പോള്‍ നടി രഞ്ജിനി സര്‍ക്കാരിന്റെ…

തടി കുറച്ച് കൂടുതല്‍ സുന്ദരിയായ ഖുശ്ബു ; സ്ലിം ബ്യൂട്ടി ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റ്

തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ നായികയായി വിലസിയ നടിയാണ് ഖുശ്ബു. രാഷ്ട്രീയത്തിലും സിനിമയിലും നല്ല രീതിയില്‍ ശോഭിച്ച നടിയുടെ പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോള്‍. തടി അല്പം കുറച്ച ഖുശ്ബു പങ്കുവെച്ച പുതിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. സാരിയുടുത്ത് മൊബൈല്‍ ഫോണ്‍ പിടിച്ചു നില്‍ക്കുന്ന ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘കഠിനാധ്വാനത്തിന്…

ഒരാളെ അധിക്ഷേപിക്കുന്നതിനു മുന്‍പ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കണം : അനീഷ് ജി മേനോന്‍

21 വര്‍ഷമായി കാലിലെ ലിഗമെന്റ് പൊട്ടിയതിന്റെ വേദന സഹിച്ചുകൊണ്ടാണ് താന്‍ ജീവിക്കുന്നത് എന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മമ്മൂട്ടിക്ക് നൃത്ത – സംഘട്ടന രംഗങ്ങളുടെ പേരില്‍ നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളും ചര്‍ച്ചയായി. ഇപ്പോള്‍ നടന്‍ അനീഷ് ജി മേനോന്‍ മമ്മൂട്ടിയെ പലപ്പോഴായി അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. അനീഷ് ഒരാളെ കളിയാക്കുന്നതിനും, ആക്ഷേപിക്കുന്നതിനും മുന്‍പ്…

മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ വകയില്‍ മേരി ചേച്ചിക്ക് എന്റെ വക 100 രൂപ : അഡ്വ. ഹരീഷ് വാസുദേവന്‍

അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. ‘നീതിന്യായ വ്യവസ്ഥ ഭീതിയോ, പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്നിസബിള്‍ ഒഫെന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍ അപ്പോള്‍…

വിമര്‍ശനം ഉണ്ടായ ഉടന്‍ രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റി, അല്ലാതെ സിനിമ കണ്ടിട്ട് നിങ്ങള്‍ പറയൂ എന്ന് അവര്‍ പറഞ്ഞില്ല : ആലപ്പി അഷ്റഫ്

നാദിര്‍ഷ – ജയസൂര്യ ചിത്രം ‘ഈശോ’യുടെ ടൈറ്റില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ക്രൈസ്തവ സഭ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷ ഒരു മതത്തെയും സിനിമയില്‍ അവഹേളിക്കുന്നില്ലെന്നും, അതിനാല്‍ പേര് മാറ്റില്ലെന്നും വ്യക്തമാക്കി. ഇപ്പോള്‍ ഈ വിഷയത്തില്‍ സംവിധായകന്‍ ആലപ്പി അഷ്റഫ് പ്രതികരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ സാഹചര്യം…

നോ എന്നാല്‍ നോ തന്നെയാണ്, പിന്നെ നിര്‍ബന്ധിക്കരുത് : സിത്താര കൃഷ്ണകുമാര്‍

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ട് ഗായിക സിത്താര കൃഷ്ണകുമാര്‍ രംഗത്തെത്തി. നോ എന്ന വാക്കിന്റെ അര്‍ത്ഥം പറ്റില്ല എന്ന് തന്നെയാണെന്നും, അത് ആര് ആരോട് പറയുന്നു എന്നതില്‍ പ്രസക്തി ഇല്ലെന്നും സിത്താര പറയുന്നു. “നോ പറഞ്ഞ വ്യക്തിയെ പിടിച്ച് നിര്‍ത്താനോ, നിര്‍ബന്ധിക്കാനോ ശ്രമിക്കരുത്. അത് ആരോഗ്യകരമായ ബന്ധം അല്ല. ഇത്തരം…

ഒരാളെ സമൂഹമാധ്യമങ്ങളില്‍ ഇട്ട് കൊടുക്കുന്നത് ട്രാന്‍സ് സമൂഹത്തിന്റെ രാഷ്ട്രീയം അല്ല ; സാബുമോന് പിന്തുണ പ്രഖ്യാപിച്ച് അഞ്ജലി അമീര്‍

സെലബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ബിഗ്ഗ് ബോസ് മലയാളം ഒന്നാം സീസണ്‍ വിജയിയും, നടനുമായ സാബുമോന്‍ അബ്ദുസമദിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയാണ്. അധിക്ഷേപ പരാമര്‍ശങ്ങള്‍ സാബുമോന്‍ നടത്തിയെന്നും, അതുവഴി ട്രാന്‍സ് സമൂഹത്തെ അദ്ദേഹം അധിക്ഷേപിച്ചുവെന്നും ആണ് ആരോപണം. ഇപ്പോള്‍ ബിഗ്ഗ് ബോസില്‍ സാബുമോന്റെ സഹമത്സരാര്‍ത്ഥി ആയിരുന്ന, ട്രാന്‍സ് നടിയും മോഡലുമായ…