Flash News
Archive

Tag: Trending

ചൊറിയാം, പക്ഷേ മാന്തരുത് ; അധിക്ഷേപിച്ച വ്യക്തിയെ തേടി സുബിയുടെ കുറിപ്പ്

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി കൊടുക്കുന്നവരാണ് ഇപ്പോഴുള്ള നടിമാരില്‍ ഏറെയും. നടിയും അവതാരകയുമായ സുബി സുരേഷ് സമൂഹമാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ച വ്യക്തിയെ തിരഞ്ഞ് ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് അധിക്ഷേപ കമന്റിന്റെയും, അതിന് നല്‍കിയ മറുപടിയുടെയും സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള കുറിപ്പോടു കൂടിയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. സുബി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് മോശം കമന്റുമായി…

പോസ്റ്ററില്‍ മുഖം വെക്കാന്‍ ഒരു ഡിസൈനറിന്റെയും സഹായം വേണ്ട ; സോഷ്യല്‍ മീഡിയയില്‍ ചിരി ഉണര്‍ത്തി മറീന മൈക്കിള്‍

‘പിടികിട്ടാപ്പുള്ളി’ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ആയതോടെ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് നടി മറീന മൈക്കിള്‍ സെക്കന്‍ഡ് ഹീറോയിന്‍ കൂടിയായ തന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ നടത്തിയ വ്യത്യസ്തമായ പ്രതിഷേധമാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്റെ ഫോട്ടോ…

മദ്യഷോപ്പിലെത്തി വിസ്‌കി അകത്താക്കുന്ന കുരങ്ങന്‍ ; വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് മാസ്‌ക് വെക്കാതെ, ക്യൂ നില്‍ക്കാത അല്പം മദ്യം കിട്ടിയാല്‍ എന്തു ചെയ്യും? ഒട്ടും സമയം പാഴാക്കാതെ അകത്താക്കും അത്ര തന്നെ. പക്ഷേ മദ്യം കിട്ടിയത് മനുഷ്യനല്ല, കുരങ്ങനാണെന്നു മാത്രം. മദ്യം ആസ്വദിച്ചു കഴിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മധ്യപ്രദേശിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 14…

നെയിൽ ആർട്ട്‌ കണ്ട് ഭയം തോന്നിയിട്ടുണ്ടോ? ഇതൊന്ന് കണ്ട് നോക്കൂ…

നെയിൽ ആർട്ട്‌ ഇന്ന് ഒരു കലാരൂപമായി തന്നെ മാറിയിരിക്കുകയാണ്. പല രൂപത്തിൽ നമുക്ക് ഇന്ന് നഖങ്ങളുടെ മോടി കൂട്ടാം. നമുക്ക് ഇഷ്ടമുള്ള ഡിസൈനുകൾ കൈകളിൽ കൊത്തിയെടുക്കാം. എന്നാൽ നെയിൽ ആർട്ട്‌ കണ്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ? കൗതുകകരമെങ്കിലും നമ്മളിൽ ഭയം ജനിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ആൾക്കൂട്ടത്തിൽ നിന്ന്…

തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് മനസ്സ് തുറന്ന് അനു ജോസഫ്

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് അനു ജോസഫ്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം അനു പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ‘ഞാന്‍ ജീവിതത്തില്‍ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ല. ചിലപ്പോള്‍ ഉടനെ ഉണ്ടാവും. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും….

‘ബ്രോ – ഡാഡി’ ചിത്രീകരണം തുടങ്ങി ; ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് സുപ്രിയ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ – ഡാഡി’. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൂസിഫറി’ന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ‘ബ്രോ – ഡാഡി’യില്‍ ഒന്നിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന്…

ലയണല്‍ മെസിയുടെ ചിത്രമുള്ള ബീഡി പായ്ക്കറ്റ് ‘മെസി ബിരി’ വൈറലാകുന്നു

കോപ്പ അമേരിക്കയില്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ച അര്‍ജന്റീനയുടെ വിജയാഘോഷം സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞു തുടങ്ങി. എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയുടെ സമ്പത്തായ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഒരു വ്യത്യസ്തമായ ചിത്രം ട്വിറ്ററില്‍ വൈറലാവുകയാണ്. കോപ്പ കപ്പ് കയ്യിലേന്തിയ മെസിയൊന്നുമല്ല ചിത്രം. മറിച്ച് ‘മെസി ബിരി’ എന്ന ബീഡി പായ്ക്കറ്റിലെ ഒരു ഇത്തിരിക്കുഞ്ഞന്‍ മെസി ചിത്രമാണ് വൈറലായിരിക്കുന്നത്. ഐപിഎസ് ഓഫീസറായ റുപിന്‍…

ചിലപ്പോഴൊക്കെ ഒരു കെട്ടിപ്പിടുത്തം മതി എല്ലാ പ്രശ്നങ്ങളും തീരാൻ എന്ന് തെളിയിക്കുന്നു രണ്ട് കുരങ്ങന്മാർ

ചില പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാൻ ഒരു കെട്ടിപ്പിടുത്തം തന്നെ ധാരാളം. ചില സമയങ്ങളിൽ നമ്മുടെ വിഷമങ്ങൾ മാറാനും ഈ ഒരു കെട്ടിപ്പിടുത്തം മതി. ആലിംഗനങ്ങൾക്ക്‌ മനുഷ്യരുടെ ഇടയിൽ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. വ്യവസായി ഹർഷ് ഗോയങ്ക ട്വിറ്ററിൽ പങ്കുവെച്ച രസകരമായ വീഡിയോ ആലിംഗനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. വീഡിയോയിൽ…

കല്യാണച്ചെക്കന്റെ ഉയരം കണ്ടമ്പരന്ന് മമ്മൂക്ക

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്നത്. കല്യാണച്ചടങ്ങിനെത്തിയ മമ്മൂക്കയുടെ രസകരമായ ചിത്രമാണ് മികച്ച അടിക്കുറിപ്പുകളുമായി ഷെയർ ചെയ്യപ്പെടുന്നത്. സിനി മീഡിയ പ്രൊമോഷൻസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കല്യാണച്ചെക്കന്റെ ഉയരം കണ്ട് അതിശയത്തോടെ നോക്കുന്ന മമ്മൂക്കയാണ് ചിത്രത്തിലുള്ളത്. വരന്‍ ഉൾപ്പെടെ എല്ലാവരും ക്യാമറയിലേക്ക് നോക്കി നിൽക്കുമ്പോൾ ചെക്കന്റെ ഉയരത്തിലേക്ക് നോക്കി നിൽക്കുകയാണ് മമ്മൂട്ടി….

പുസ്തകങ്ങളുടെ ഇടയില്‍ കണ്ണട ധരിച്ച് മമ്മൂട്ടി ; വൈറലായി മെഗാസ്റ്റാറിന്റെ ചിത്രം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിട്ടുള്ളത്. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട…

വീണ്ടും മമ്മൂക്കയുടെ ഗെറ്റപ്പ് തരംഗമാകുന്നു ; ഇത്തവണ മാസ്ക്ക് ധരിച്ചുള്ള ലുക്ക്

സിനിമകള്‍ മാത്രമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗെറ്റപ്പുകളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകാറുണ്ട്. താരങ്ങളും മമ്മൂട്ടിയുടെ ലുക്കുകളുടെ ആരാധകരാവാറുണ്ട്. പോയ വര്‍ഷം മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ഗെറ്റപ്പ് യുവതാരങ്ങള്‍ വരെ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. നടന്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമങ്ങള്‍…

ഒരു റോപ്പിന്റെ മാത്രം സഹായത്താല്‍ അതിസാഹസിക രംഗങ്ങളുമായി മഞ്ജു വാര്യര്‍ ; ‘ചതുര്‍മുഖം’ മേക്കിങ്ങ് വീഡിയോ പുറത്ത്

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ചതുര്‍മുഖം’. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5-ലൂടെയും പ്രേക്ഷകരിലേക്കെത്തി. സണ്ണി വെയ്‌നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ. ഡ്യൂപ്പിന്റെ സഹായം ഇല്ലാതെയാണ് ചിത്രത്തിലെ പല സാഹസിക രംഗങ്ങളും മഞ്ജു…

സാറയ്ക്ക് ലൊക്കേഷനില്‍ കിടന്ന് ഉരുണ്ട് കഷ്ടപ്പെടുന്ന ഭര്‍ത്താവുണ്ട്, ഉദയന്റെ ഭാര്യയെ ജോലിക്കിടയില്‍ കാണുന്നതേ ഇല്ല ; കുറിപ്പ് വൈറലാകുന്നു

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. വിവാഹവും ഗര്‍ഭവും പെണ്ണിന്റെ തെരഞ്ഞെടുപ്പാണെന്ന് എടുത്തു പറയുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ റസീന റാസ് ‘സാറാസി’നെയും മോഹന്‍ലാല്‍ ചിത്രമായ ‘ഉദയനാണ് താരത്തി’നെയും താരതമ്യം ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്‌. റസീന റാസിന്റെ കുറിപ്പ് ഇങ്ങനെ…

‘ഞാന്‍ ഭാഗ്യവതിയാണ് നിങ്ങളെ കിട്ടിയതില്‍’ ; അമ്മായിയമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് പ്രിയങ്ക ചോപ്ര

അമ്മായിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം സഹിതം നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസ പങ്കുവെച്ചിരിക്കുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവും, അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസിന്റെ അമ്മ ഡെനിസ് മില്ലര്‍ ജൊനാസിന് ഇന്ന് 55 വയസ് തികയുകയാണ്. ‘മമ്മ ദ്‌ ജോനാസിന് പിറന്നാള്‍ ആശംസകള്‍. എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍…

‘പര്‍വ്വതങ്ങള്‍ വിളിക്കുന്നുണ്ടോ’ ; വൈറലായി സണ്ണി ലിയോണിന്റെ വീഡിയോ

യാത്രക്ക് പുറപ്പെടും മുൻപ് സണ്ണി ലിയോണിന്റെ ഈ വീഡിയോ കാണാൻ മറക്കരുത്. വീടിനകത്ത് തുടരാനും അനാവശ്യ യാത്ര ഒഴിവാക്കാനും ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോൺ. സഞ്ചാരികൾ രോഗവ്യാപനത്തിന് വഴി തുറക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി സണ്ണി ലിയോൺ ഇൻസ്റ്റഗ്രാം വഴി വീഡിയോ പങ്കിട്ടിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ…

മുത്തശ്ശിക്ക് ബാർബി ഡോൾ സമ്മാനമായി നൽകി കൊച്ചുമകൾ ; വീഡിയോ വൈറല്‍

ചില അപ്രതീക്ഷിത സമ്മാനങ്ങൾ നമുക്ക് ഏറെ സന്തോഷം നൽകാറുണ്ട്. ഒരു മുത്തശ്ശിക്ക് തന്റെ കൊച്ചുമകൾ നൽകിയ സമ്മാനം അപൂർവ്വത കൊണ്ടും, കൗതുകം കൊണ്ടും ഏറെ ശ്രദ്ധ നേടുകയാണ്. മുത്തശ്ശിക്ക് അവർ സമ്മാനമായി നൽകിയത് ഒരു ബാർബി ഡോളാണ്. കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നുമെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ് ഈ സമ്മാനം. ബ്രസീലിലുള്ള ഒരു…

വിംബിൾഡൺ വിജയത്തിന് ശേഷം കുട്ടി ആരാധികയ്ക്ക് റാക്കറ്റ് നൽകി നോവക് ജോകോവിച്ച്

കളിക്കാർ ആരാധകർക്ക് നൽകുന്ന ചില സന്തോഷ നിമിഷങ്ങൾ ഉണ്ട്. കളികളെക്കാൾ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത് ചിലപ്പോൾ അത്തരം നിമിഷങ്ങളാകും. ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരനായ നോവാക് ജോക്കോവിച്ച് തന്റെ കുട്ടി ആരാധികയ്ക്ക് നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തുടർച്ചയായി മൂന്നാം തവണയും ഓൾ ഇംഗ്ലണ്ട് ക്ലബിൽ ചാമ്പ്യൻഷിപ്പ് നേടിയ ലോക…

4.9 ദശലക്ഷം കാഴ്ചക്കാരെ നേടി ‘വലിമൈ’ മോഷന്‍ പോസ്റ്റര്‍

കാത്തിരിപ്പിന് വിരാമമിട്ട് പുറത്തിറങ്ങിയ ‘വലിമൈ’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുന്നു. പോസ്റ്റര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അജിത്തിന്റെ മാസ്സ് ലുക്ക് കണ്ട കാഴ്ചക്കാരുടെ എണ്ണം 4.9 ദശലക്ഷം പിന്നിട്ടിരിക്കുകയാണ്. മോഷന്‍ പോസ്റ്ററില്‍ ബൈക്ക് റേസ് ചെയ്യുന്ന ശബ്ദത്തിനൊപ്പം തല അജിത്തിന്റെ ചിത്രത്തിലെ വിവിധ മാസ് ലുക്കുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം…

വിളനിലങ്ങളിൽ വെക്കുന്ന നോക്കുകുത്തിയുടെ ‘ഹൈടെക്ക്’ രൂപം വൈറലാകുന്നു

പക്ഷികളെയും മറ്റു ജീവികളെയും ഭയപ്പെടുത്താനായി പാടങ്ങളിലും, വിളകൾക്ക് കാവലായുമൊക്കെ നമ്മൾ നോക്കുകുത്തികൾ വെക്കാറുണ്ട്. എന്നാൽ നോക്കുകുത്തികളിൽ പരീക്ഷണങ്ങൾ നടത്തുന്നത് അപൂർവ്വമായിരിക്കും. ഹൈടെക്ക് പരീക്ഷണം നടത്തി നിർമ്മിച്ച ഒരു ന്യൂജൻ നോക്കുകുത്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോക്കുകുത്തിയുടെ ദൃശ്യങ്ങൾ കൗതുകം അല്ല, മറിച്ച് പരിഭ്രാന്തിയാണ് പലർക്കും നൽകുന്നത്. വെറും ഒൻപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള…

മനുഷ്യന്റെ വായിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന സീഗൾ ; വീഡിയോ വൈറല്‍

ഭക്ഷണ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് സീഗള്ളുകൾ. മനുഷ്യരുടെ കൈയിൽ നിന്നും ഭക്ഷണം എടുത്തുകൊണ്ടുപോകലാണ് ഇവരുടെ ഇഷ്ടവിനോദമെന്ന് വേണമെങ്കിൽ പറയാം. സീഗള്ളുകൾ മനുഷ്യരുടെ ഭക്ഷണം മോഷ്ടിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ ഒരു പക്ഷി ഒരു മനുഷ്യന്റെ നേരെ പറക്കുന്നതും, കഴിക്കുന്ന ഭക്ഷണം…

ഫുട്‌ബോളുകൊണ്ട് ഗംഭീര പ്രകടനങ്ങളുമായി ഒരു മിടുക്കന്‍ ; വീഡിയോ വൈറല്‍

ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാണ്. കോപ്പ അമേരിക്കയിലും യൂറോ കപ്പിലുമൊക്കെയായി അന്താരാഷ്ട്ര ടീമുകള്‍ ശ്രദ്ധ നേടുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഒരു കൊച്ചു മിടുക്കന്‍. ഫുട്‌ബോളുകൊണ്ട് ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് മുഹമ്മദ് എന്ന മിടുക്കന്‍ കാഴ്ചവെയ്ക്കുന്നത്. പാനൂര്‍ ചെറുപറമ്പ് ആണ് മുഹമ്മദ് എന്ന മിടുക്കന്റെ സ്വദേശം. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് കാല്‍പന്തുകളിയില്‍…

ആറ് സെക്കന്റ് ചിത്രത്തിന് ലാലേട്ടന്‍ നല്‍കിയ അഭിനന്ദനവും വൈറല്‍

ചില ചിത്രങ്ങള്‍ അങ്ങനെയാണ്, കലാകാരന്റെ കഴിവും സാമര്‍ത്ഥ്യവും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കും. മനസ്സ് നിറഞ്ഞ് കൈയടിച്ചുപോകും. കല്ലുകള്‍ നിരത്തിവെച്ച ഒരു മോഹന്‍ലാല്‍ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം വെറും ആറ് സെക്കന്റ് മാത്രമായിരുന്നു. അതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇപ്പോഴിതാ മോഹന്‍ലാല്‍ ആ കൊച്ചു കലാകാരനെ…

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വെള്ളച്ചാട്ടത്തില്‍ ഉല്ലസിച്ച് ടൂറിസ്റ്റുകള്‍ ; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം

പല സംസ്ഥാനങ്ങളും യാത്രാവിലക്ക് ലഘൂകരിച്ചത് രാജ്യം കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി മാറുകയാണ്. വിനോദസഞ്ചാരം ചെറിയ രീതിയില്‍ എങ്കിലും പുനരാരംഭിച്ചതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. കൊവിഡ് 19 പ്രോട്ടോക്കോള്‍ ഉത്തരാഖണ്ഡ് ലഘൂകരിച്ചതോടെ മസ്സൂറി, നൈനിറ്റാള്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്രമാതീതമായി ജനക്കൂട്ടം വര്‍ദ്ധിച്ചു വരുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആശങ്ക പടര്‍ത്തുന്നത്. ഇപ്പോള്‍…

‘ബ്രോ ഡാഡി’യെ കുറിച്ച് പുതിയ വിശേഷം പങ്കുവെച്ച് സുപ്രിയ മേനോന്‍

നടനായും, നിര്‍മ്മാതാവായും, സംവിധായകനായും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ലൂസിഫര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് പുതിയ ചിത്രവുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ചെറുതല്ല. അടുത്തിടെയാണ് ‘ബ്രോ ഡാഡി’യുടെ പ്രഖ്യാപനം…

ഇതാണ് ആരാധകര്‍ കാത്തിരുന്ന ആ വിവാഹസാരി ; സോഷ്യല്‍ മീഡിയയില്‍ ‘മൃദ്വ’ വിവാഹപുടവ വൈറല്‍

ഇന്നലെ വിവാഹിതരായ മിനിസ്ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുലയുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി ആരാധകര്‍ കാത്തിരുന്ന വിവാഹം നിരവധി പേരാണ് യുട്യൂബ് ലൈവിലൂടെ കണ്ടത്. ‘ഭാര്യ’, ‘പൂക്കാലം വരവായ്’ എന്നീ പരമ്പരകളിലൂടെയാണ് നടി മൃദുല വിജയന്‍ ശ്രദ്ധിക്കപ്പെടുന്നത്. യുവ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന ഒരു പരമ്പരയിലൂടെ തന്നെ…