Flash News
Archive

Tag: Trending

വിവാഹ വാര്‍ഷികത്തിന് സാക്ഷിക്ക് കിടിലന്‍ സമ്മാനം നല്‍കി ധോണി

വിവാഹ വാര്‍ഷികത്തിന് പങ്കാളിയില്‍ നിന്നും ഒരു അപ്രതീക്ഷിത സമ്മാനം ആരും ആഗ്രഹിക്കും. അത്തരമൊരു വിവാഹ വാര്‍ഷിക സമ്മാനമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്. സമ്മാനം കണ്ടാല്‍ ആരും ഇഷ്ടപ്പെടുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തന്റെ 11-ാം വിവാഹ വാര്‍ഷികത്തിന് ഭാര്യ…

രാജവെമ്പാലയുടെ കടിയേറ്റാൽ ; പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

‘രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല. കാരണം ASV ആശുപത്രികളിൽ ഇല്ല.” എന്നൊരു സ്ക്രീൻഷോട്ട് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാതെ പലരും അത് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന സ്ക്രിൻ ഷോട്ടിലെ വാർത്തക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ഡോക്ടറായ ജിനേഷ്. അദ്ദേ​ഹത്തിന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ് ചുവടെ : ‘ആശുപത്രിയിൽ കൊണ്ടുപോയിട്ട് കാര്യമില്ല എന്ന്…

രാജ് കൗശലിന്റെ ഓർമ്മയില്‍ ആശിഷ്

അന്തരിച്ച ചലച്ചിത്ര നിർമ്മാതാവായ രാജ് കൗശലിന്റെ ഓർമ്മയിൽ വികാരനിർഭരമായി പോസ്റ്റിട്ടിരിക്കുകയാണ് നടൻ ആശിഷ് ചൗധരി. രാജ് കൗശൽ സംവിധാനം ചെയ്ത ‘ഷാദി കാ ലദ്ദൂ’ എന്ന സിനിമയിൽ അഭിനയിച്ച ആശിഷാണ് മരണശേഷം രാജ് കൗശലിന്റെ മുംബൈയിലെ വസതി ആദ്യം സന്ദർശിച്ചത്. രാജ് കൗശലുമായി കുറച്ച് ത്രോബാക്ക് ചിത്രങ്ങളും താരം പങ്കിട്ടുണ്ട്. രാജ് കൗശലിനെ തന്റെ ‘വലിയ…

ആരാധകർക്ക് ഊർജ്ജമേകി വിക്കി കൗശൽ

അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മഹാമാരി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ പടരുന്ന വൈറസ് നിരവധി നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. ഏപ്രിലിലാണ് ബോളിവുഡ് നടനായ വിക്കി കൗശലിന് കൊവിഡ് സ്ഥിരീക്കുന്നത്. താരത്തിന് കൊവിഡ് നെഗറ്റീവ് ആകാൻ സമയമെടുത്തിരുന്നു. ഇപ്പോഴിതാ മികച്ച ജീവിതശൈലിയിലൂടെ തന്റെ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരാൻ കഠിനമായി പരിശ്രമിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ താരം പങ്കിട്ട ഒരു വീഡിയോയാണ്…

മനോഹരമീ പ്രണയകാവ്യം

ഹ്യൂമൻസ് ഓഫ് ബോംബെയിൽ വന്ന ലീലയുടെയും ഭർത്താവിന്റെയും കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘2011ലാണ് എന്റെ ഭാര്യ ലീലയുടെ കാലൊടിയുന്നത്. വൈകാതെ എനിക്ക് ഹൃദയാഘാതവും സംഭവിച്ചു. അതോടെ ഞങ്ങൾ രണ്ടുപേരും അവശരായി. ഇതിനിടയിൽ ബുള്ളറ്റ് ഓടിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത് എന്ന ഡോക്ടറുടെ മുന്നറിയിപ്പും എത്തി. എന്നാൽ 4 മതിലുകൾക്കുള്ളിൽ ചിലവഴിക്കാൻ എനിക്കാവുമായിരുന്നില്ല. അങ്ങനെ 67ആം വയസിൽ 1974ലെ…

അന്ന് മകളെ വഴക്ക് പറഞ്ഞു ; ഇപ്പോൾ അതേ ബെൽറ്റ്‌ സാരിക്കൊപ്പം സ്റ്റൈൽ ചെയ്ത് സുന്ദരിയായി വൈറൽ മമ്മി

കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മകൾ വാങ്ങിയ 35,000 രൂപയുടെ ബെൽറ്റ്‌ കണ്ട് ആശ്ചര്യപ്പെടുന്ന ഒരു അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ‘150 രൂപക്ക് ഇതേ മോഡലിൽ ഉള്ള DPS സ്കൂൾ ബെൽറ്റ്‌ കടകളിൽ കിട്ടുമെ’ന്നതായിരുന്നു വീഡിയോയിലെ ഹിറ്റ്‌ ഡയലോഗ്. നിഷ്കളങ്കമായ അനിത ഗുപ്ത എന്ന അമ്മയുടെ പ്രതികരണത്തിന് നിരവധി ആളുകളാണ് കമന്റുകളിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചത്….

ഒട്ടകവും കുട്ടിയും വഴിമുടക്കിയാല്‍ എന്തു ചെയ്യും? രസകരമായ വീഡിയോ വൈറല്‍

കാഴ്ചക്കാരില്‍ ചിരി ഉണര്‍ത്തുന്ന രസകരമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഈ നിരയില്‍ ഏറ്റവും പുതിയ വീഡിയോയാണ് റോഡിന്റെ നടുക്ക് വഴിമുടക്കി നിന്ന ഒട്ടകത്തെയും അതിന്റെ കുട്ടിയെയും മാറ്റാന്‍ ഒരു യുവാവ് കാണിച്ച പരാക്രമം. സംഭവം അല്പം സാഹസികം ആണെങ്കിലും വളരെ ബുദ്ധിപരമായ നീക്കമാണ് വീഡിയോയില്‍ കാണുന്നത്. മാത്രമല്ല ചിരിക്കും വകയുണ്ട്. അറബി നാട് എന്നു…

ലോകേഷ് കനകരാജിനൊപ്പം ഗിരീഷ് ഗംഗാധരൻ ; വൈറലായി ചിത്രങ്ങൾ

ലോകേഷ് കനകരാജിനൊപ്പം ​ഗീരിഷ് ​ഗം​ഗാധരൻ നിൽക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ‘ജല്ലിക്കട്ട്’, ‘അങ്കമാലി ഡയറീസ്’, ‘സോളോ’, ‘ഹേയ് ജൂഡ്’, ‘ഗപ്പി’ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാധരൻ. കമൽ ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന സിനിമയുടെ ഭാ​ഗമാണ് ഗിരീഷ് ഇപ്പോൾ. ‘കൈദി’ എന്ന ഹിറ്റ് ചിത്രത്തിനു…

കരിക്ക് താരങ്ങളുടെ പഴയകാല ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒന്നാണ് ‘കരിക്ക്’ വെബ് സീരീസ്. കരിക്കിനെയും അതിലെ അഭിനേതാക്കളെയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പുറത്തിറങ്ങുന്ന ഓരോ കരിക്ക് എപ്പിസോഡുകൾക്കും റെക്കോർഡ് വ്യൂസ് ആണ് യുട്യൂബിലൂടെ ലഭിക്കാറുള്ളത്. ഇപ്പോൾ കരിക്കിലെ രണ്ടു താരങ്ങളുടെ പഴയകാല ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സഹോദരങ്ങൾ ആയ ഉണ്ണി മാത്യൂസിന്റെയും ആനന്ദ് മാത്യൂസിന്റെയും ഒരുമിച്ചുള്ള ചെറുപ്പത്തിലെ ഫോട്ടോ…

പൊട്ടിയ പൈപ്പിൽ നിന്നൊഴുകുന്ന വെള്ളത്തിൽ കളിക്കുന്ന ആനകുട്ടി ; വൈറല്‍ വീഡിയോ

പൊട്ടിയ പൈപ്പിൽ നിന്ന് ഒഴുകുന്ന വെള്ളത്തിൽ കളിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല ആന കുട്ടിക്കും പൊട്ടിയ പൈപ്പ് ഒരു വീക്നെസ് ആണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. തായ്‌ലൻഡിൽ ഉള്ള എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള വീഡിയോ ആണ് ഇത്. വാൻ മായ് എന്ന് പേരുള്ള…

ഇനി നിങ്ങളുടെ ഊഴം ; ബാറ്റ് ബാലന്‍സ് ചലഞ്ചുമായി വിരാടും അനുഷ്‌കയും

സമൂഹ മാധ്യമങ്ങളില്‍ ചലഞ്ചുകള്‍ സാധാരണയാണ്. മുന്‍പ് ഐസ് ബക്കറ്റ് ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ഇപ്പോഴിതാ പുതിയ ബാറ്റ് ബാലന്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുമാണ് പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. ചലഞ്ച് അവതരിപ്പിച്ചുകൊണ്ട് താരങ്ങള്‍ പുറത്തുവിട്ട വീഡിയോ വൈറലാവുകയും…

സംശയമില്ല, ഗ്രീക്ക് ദേവനെപ്പോലെ ; ഹൃത്വികിന്റെ ഷര്‍ട്ട്‌ലെസ് ഫോട്ടോഷൂട്ട് വൈറല്‍

സംശയമില്ല, ഗ്രീക്ക് ദേവനെപ്പോലെ ; ഹൃത്വികിന്റെ ഷര്‍ട്ട്‌ലെസ് ഫോട്ടോഷൂട്ട് വൈറല്‍ ദാബു രത്‌നാനിയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ മാസ് ലുക്കില്‍ ഹൃത്വിക് റോഷന്‍. ബോളിവുഡ് നടന്റ ബോഡി ഷോയാണ് ഇത്തവണയും ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും നെറ്റിസണ്‍സ് വൈറലാക്കാറുണ്ട്. നടന്‍മാരുടെ സിക്‌സ്, എയ്റ്റ് പായ്ക്കുകള്‍ പ്രകടമാകും…

പിങ്ക് നിറത്തിന്റെ അര്‍ത്ഥം ; മനോഹര ചിത്രം പങ്കുവെച്ച് രാധിക ശരത്കുമാര്‍

ചലച്ചിത്ര താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ രാധിക ശരത്കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പിങ്ക് നിറത്തിലുള്ള സാരിയാണ് ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്. പിങ്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നും, അതില്‍ ഒന്നാണ് ആരോഗ്യം എന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു. ‘എല്ലാവരും…

കൊച്ചുമകൾക്ക് ഒപ്പമുള്ള മുത്തശ്ശന്റെ നൃത്ത വിഡിയോ വൈറലാകുന്നു

മനസ്സിനെ സന്തോഷിപ്പിക്കുന്ന പല തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ മുന്നില്‍ എത്താറുണ്ട്. കൊച്ചു കുട്ടികളുടേതു മുതൽ മൃഗങ്ങളുടെയും പക്ഷികളുടെയും ചന്തമുള്ള വിഡിയോകൾ വരെ അതിൽ ഉൾപ്പെടും. അത്തരത്തിൽ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. കൊച്ചുമകൾക്കൊപ്പം നൃത്തം ചെയ്യുന്ന മുത്തശ്ശന്റെ വീഡിയോ ആണ് അത്. ജസ്റ്റിൻ വെലിങ്ടണിന്റെ ‘ഇക്കോ ഇക്കോ മൈ ബെസ്റ്റി’ എന്ന…

‘വില്‍ ബി ബാക്ക് എഗേയ്ന്‍’, ശ്രദ്ധേയമായി ലാലേട്ടന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ എവിടെ കണ്ടാലും ആരായാലും ഒരു നോക്ക് കണ്ടു നില്‍ക്കും. സമൂഹ മാധ്യമങ്ങളില്‍ ലാലേട്ടന്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ നിമിഷനേരം കൊണ്ട് ഹിറ്റാക്കുകയും ചെയ്യും. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. സംവിധായകന്‍ അനീഷ് ഉപാസന തന്റെ ഫേസ്ബുക്ക് പേജിലാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ…

ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമം ഈ പദാര്‍ത്ഥം ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സൊനാക്ഷി സിന്‍ഹ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ആഗ്രഹിക്കാറില്ല പലരും. അതുകൊണ്ടുതന്നെ താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങള്‍ അറിയാനും ആരാധകര്‍ക്ക് കൗതുകമുണ്ട്. ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിന്‍ഹ തന്റെ സൗന്ദര്യ രഹസ്യം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിമൂലം ഉണ്ടായ ലോക്ക്ഡൗണില്‍ താന്‍ ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന് താരം പറയുന്നു. പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഇക്കാലയളവില്‍ പരീക്ഷിച്ചു. ഇതില്‍…

ഒരു പൂ മണക്കുന്നത് ഇത്ര വലിയ തെറ്റാണോ ; അതെ എന്ന് ടിക്ടോക്കര്‍

എല്ലാ പുഷ്പങ്ങളും തുല്യമായി സൃഷ്ടിക്കപ്പെടുന്നവയല്ല. അതുകൊണ്ടുതന്നെ എല്ലാം ഒരേ പോലെ മണത്തുനോക്കാം എന്ന് കരുതണ്ട. മണത്തിനൊപ്പം മറ്റു പല അപകടങ്ങളും ആയിരിക്കും അവ ഒളിപ്പിച്ചു വെക്കുന്നത്. അബദ്ധത്തിൽ സ്കോപോളമിൻ അടങ്ങിയ പൂവ് മണത്ത ടിക്ടോക്കറിനും ഇത് തന്നെയാണ് പറയാനുള്ളത്. ലോസ് ഏഞ്ചലസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കനേഡിയൻ ഗായികയും ടിക്ടോക്കറുമായ റാഫേല വെയ്മാനും അവരുടെ സുഹൃത്തും….

ആരാധകര്‍ക്കായി സ്‌കിന്‍കെയര്‍ ടിപ്‌സ് വെളിപ്പെടുത്തി ആലിയ ഭട്ട്

ആരാധകര്‍ ഏറെയുള്ള ബോളിവുഡ് നടി ആലിയ ഭട്ട് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ നടി തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിലെ ചില രഹസ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകരുടെ ആവശ്യപ്രകാരം തന്നെയാണ് ആലിയ ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യവും തിളക്കവുമുള്ള ശരീരത്തിനായി ധാരാളം വെള്ളം കുടിക്കും. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തണമെന്നാണ് നടിയുടെ അഭിപ്രായം. മുഖത്ത് തീവ്രത കുറഞ്ഞ ക്ലെന്‍സറാണ്…

ചവുട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച മനുഷ്യന്റെ ദേഹത്തേക്ക് മരം കടപുഴുകി വീണു ; വൈറല്‍ വീഡിയോ

‘വിതച്ചതേ കൊയ്യൂ’ എന്ന് നാം കേട്ടിട്ടുണ്ട്. അതിനെക്കാൾ മികച്ച ഉപമയൊന്നും ഈ സംഭവത്തിന്‌ പറയാനില്ല. പലതരത്തിൽ മനുഷ്യന്റെ ക്രൂരതകളോട് പ്രകൃതി പ്രതികരിക്കാറുണ്ട്. അതുകൊണ്ടാണ് നശിപ്പിക്കാൻ ശ്രമിച്ച മരം തന്നെ മനുഷ്യന്റെ തലയിലേക്ക് വീണത് നമുക്ക് അത്ഭുതമാകാത്തത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുധ രാമൻ ട്വിറ്ററിലൂടെ ഒരു മനുഷ്യന് പറ്റുന്ന അബദ്ധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം…

ഇത് കുറ്റകൃത്യം തന്നെയാണ്. ചെയ്യുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കുക : പൃഥ്വിരാജ്

ജൂൺ 30നാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കോൾഡ് കേസ്’ എന്ന സിനിമ ആമസോൺ പ്രെം വഴി പുറത്തിറങ്ങിയത്. സിനിമ റീലിസായതിനു പിന്നാലെയാണ് പുതിയ ചിത്രമായ ‘കോൾഡ് കേസി’ന്റെ ക്ലൈമാക്‌സും മറ്റു കാര്യങ്ങളും പുറത്തുവിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൃഥ്വിരാജ് എത്തിയത്. മറ്റൊരാളുടെ ത്രില്ല് നശിപ്പിക്കുമെന്ന കാര്യം അറിഞ്ഞുകൊണ്ട് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവി‌ടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് താരം പറയുന്നു. ആമസോൺ…

ഹാര്‍ലി ഡേവിഡ്‌സണിലെ ബച്ചന്റെ റിട്രോ കൂള്‍ ചിത്രം വൈറല്‍

പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. എഴുപത്തിയെട്ടുകാരനായ താരം ഇപ്പോഴും ബോളിവുഡില്‍ സജീവവുമാണ്. സമൂഹമാധ്യമങ്ങളില്‍ ബച്ചന്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചാവിഷയം ആകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മാസ് ലുക്കിലുള്ള ചിത്രം ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ലെതര്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സവാരി…

അതിഥികളെ അതിശയിപ്പിച്ച് വധുവിന്റെ മാർഷ്യൽ ആർട്സ് ; വീഡിയോ വൈറല്‍

വധുവിന്റെ വ്യത്യസ്ത പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഒരു വിവാഹച്ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. 22കാരിയായ നിഷയുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചവരെല്ലാം അവരുടെ ആയോധനകലയിലെ പ്രാവീണ്യം കണ്ട് കൈയടിക്കുകയാണ്. തമിഴ്‌നാട്ടിലെ തിരുക്കോളൂർ ഗ്രാമത്തിലെ നിഷ എന്ന പെൺകുട്ടിയാണ് തന്റെ വിവാഹ വേദി അയോധനകലയുടെ കളരിയാക്കി മാറ്റിയെടുത്തത്. ആയോധനകലകൾ പഠിക്കാൻ നിഷയെ പ്രോത്സാഹിപ്പിച്ചത് അവരുടെ…

പൊള്ളുന്ന വെയിലില്‍ ബുള്‍സൈ തയ്യാറാക്കുന്ന യുവതി ; വീഡിയോ വൈറല്‍

കത്തുന്ന വേനലില്‍ പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ ഒരിക്കലെങ്കിലും ‘ഇപ്പോള്‍ ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചാല്‍ ബുള്‍സൈ റെഡി’ എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പൊള്ളുന്ന വെയിലില്‍ മുട്ട പാകം ചെയ്യാന്‍ കഴിയുമോ? അങ്ങനെയും പരീക്ഷിക്കാമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്തറിലാണ് സംഭവം നടന്നത്. പുറത്ത് അസഹനീയമായ ചൂടാണ്. ഇതിനിടെ…

വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ‘ഡയമണ്ട് നെക്ലേസ്’ ആണ് അനുശ്രീയുടെ ആദ്യ സിനിമ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലുള്ള വെഷമണിഞ്ഞ് ഡംബല്‍സ്…

ആളിപ്പടരുന്ന തീയിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിച്ച് പൊലീസുകാരൻ ; വൈറല്‍ വീഡിയോ

ലണ്ടനിലെ എലിഫന്റ് ആന്റ് കാസിൽ സ്റ്റേഷനിൽ ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ നിന്ന് രണ്ട് കുട്ടികളെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്നതിന്റെ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ രണ്ട് കുട്ടികളെയും കൈയില്‍ പിടിച്ചു കെട്ടിടത്തിന്റെ പുറത്തേക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാണാം. പശ്ചാത്തലത്തിൽ തീ കത്തിപ്പടരുന്നുണ്ട്. നിരവധി അഗ്നിശമന സേനാംഗങ്ങൾ ചേർന്ന്…