Flash News
Archive

Tag: Trending

ബീഹാർ അധ്യാപക പരീക്ഷാ സർട്ടിഫിക്കറ്റിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം

കഴിഞ്ഞ കുറച്ചു നാളുകളായി ബിഹാർ വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങളിൽ പെട്ടുകിടക്കുകയാണ് . ഇപ്പോൾ മലയാള നടി അനുപമ പരമേശ്വരന് സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷയിൽ (STET) യോഗ്യത നൽകിയതിന്റെ പേരിലുള്ള വിവാദത്തിലാണ് വിദ്യാഭ്യാസവകുപ്പ്. STET പ്രസിദ്ധീകരിച്ച ഫലങ്ങളിലെ അനുപമ പരമേശ്വരന്റെ സർട്ടിഫിക്കറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഋഷികേശ് കുമാർ എന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റിലാണ് അനുപമ…

മയക്കുമരുന്ന് നൽകി സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിച്ചു

പാകിസ്ഥാനിലെ ഇൻഫ്ലുൻസറായ സൂസൻ ഖാന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്നത്. ആഘോഷത്തിന്റെ പേരിലല്ല, മറിച്ച് അവിടെ ഉപയോഗിച്ച ഒരു അലങ്കാര വസ്തുവിന്റെ പേരിലാണ് വീഡിയോ ശ്രദ്ധേയമാകുന്നത്. ജന്മദിനാഘോഷത്തിനിടയിൽ മയക്കുമരുന്ന് നൽകി ഒരു സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിക്കുകയായിരുന്നു. വിഡിയോയിൽ ചങ്ങല ധരിച്ച ഒരു സിംഹം സോഫയിൽ നിൽക്കുന്നത് കാണാം. അക്രമാസക്തനാവാതിരിക്കാൻ സിംഹത്തിന്…

ബോഡിഷെയിം ചെയ്യുന്ന ഈ സമൂഹത്തിൽ ഈ ബുട്ടീക് മുന്നോട്ട് വെക്കുന്നത് വലിയൊരു രാഷ്ട്രീയമാണ്

പൊളിറ്റിക്കലി കറക്റ്റ് ആവാൻ ശ്രമിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. നിറത്തിന്റെ പേരിൽ, വണ്ണത്തിന്റെ പേരിൽ, ലിംഗത്തിന്റെ പേരിൽ തുടങ്ങി എല്ലാം വിവേചനങ്ങളെയും തുടച്ചുമാറ്റാൻ ഈ സമൂഹം ശ്രമിക്കാറുണ്ട്. എന്നാൽ ചുറ്റും നടക്കുന്ന പല കാര്യങ്ങളും നമുക്ക് ഏറെ മുന്നോട്ടുപോവാനുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. പ്ലസ് സൈസിലുള്ള വസ്ത്രം ഡിസ്പ്ലേയ്ക്ക് വെച്ചതിന്റെ പേരിൽ യുകെയിലെ ഒരു ബ്രൈഡൽ‌ സ്റ്റോർ…

വീട്ടുവഴക്കിന്റെ പേരിൽ മരം പകുതിയായി മുറിച്ച് അയൽക്കാർ

നിസ്സാര കാര്യങ്ങളുടെ പേരിലാണ് പല അയൽവീടുകളും തമ്മിൽ വഴക്കുകൾ സംഭവിക്കുന്നത്. എന്നാൽ അവ ഏൽപ്പിക്കുന്ന ആഘാതം പലപ്പോഴും വളരെ വലുതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ നടന്നത്. അയൽ വീട്ടുകാർ തമ്മിലുണ്ടായ വഴക്കിന്റെ പേരിൽ പകുതിയായി മുറിച്ചു മാറ്റപ്പെട്ട ഒരു മരമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. പക്ഷിക്കാഷ്ഠവും മറ്റും വീട്ടുമുറ്റത്ത് വീഴുന്നുവെന്ന്…

കൊവിഡ് നിയമങ്ങൾ നടപ്പിലാക്കുന്ന റോബോട്ടുകൾ

കൊവിഡ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിന് അനുസരിച്ച് കൊവിഡ് നിയമങ്ങൾ പാലിക്കാതെയിരിക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. ഇത്തരം പ്രവൃത്തികൾ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലേക്കും ലോക്ക്ഡൗണിലേക്കും നയിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിൽ, കൊവിഡ് നിയമങ്ങൾ പാലിക്കാതെ നടക്കുന്നവരുടെ പിന്നാലെ നടന്ന് അവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന റോബോട്ടുകളുടെ വീഡിയോയാണ് വ്യവസായ പ്രമുഖനായ ഹർഷ് ഗോയങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്….

സോണയിലെ രുചികളില്‍ ഹൃദയം നിറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ യാത്രകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയില്‍ യാത്രകൾ ചെയ്യാറുള്ള നടി വാര്‍ത്തകളിലും നിറഞ്ഞു നിൽക്കുകയാണ്. പ്രിയങ്കയുടെ വേഷമായിരുന്നു ആദ്യ ചര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും വാര്‍ത്താ പ്രാധാന്യം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പായി അടുത്ത തരംഗം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഈ വര്‍ഷമാദ്യമാണ് പ്രിയങ്ക ചോപ്ര ജോനാസ് തന്റെ സ്വപ്‌ന…

മലയാളിമങ്ക വേഷത്തില്‍ ഇത്രയും ഗ്ലാമറസോ? ശ്രദ്ധ നേടി സംയുക്ത

മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിലെ ഏറ്റവും ഐശ്വര്യവും മനോഹരവുമായ വേഷമാണ് സെറ്റ് സാരി. തനി മലയാളിമങ്ക വേഷത്തില്‍ ആരെ കണ്ടാലും മനസ്സിന് കുളിര്‍മ്മയാണെന്ന് മാത്രമല്ല, മലയാളി എന്നതില്‍ അഭിമാനവും തോന്നും. അതായത്, ഗ്ലാമര്‍ എന്ന വാക്കിന് തീരെ പ്രസക്തിയില്ലാത്ത വേഷമാണ് കേരള സാരിയുടുത്ത സ്ത്രീ സങ്കല്പം. ഈ സങ്കല്പത്തെ തച്ചുടച്ചിരിക്കുകയാണ് നടി സംയുക്താ മേനോന്‍. നടിയുടെ പുതിയ…

കൗതുകം ഉണര്‍ത്തി മഴവില്‍ പാമ്പ് ; വീഡിയോ വൈറല്‍

പാമ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ പാമ്പിന്റെ പേര് കേട്ടാല്‍ ഒന്നു കാണാന്‍ തോന്നും. ഇനി കണ്ടു കഴിഞ്ഞാലോ, അല്പം കൗതുകത്തോടെ കൂടുതല്‍ നേരം കണ്ടിരിക്കാനും തോന്നും. അതാണ് മഴവില്‍ പാമ്പിന്റെ പ്രത്യേകത. പേര് പോലെ തന്നെ പാമ്പിന്റെ ദേഹം മുഴുവനും വിവിധ നിറങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഇന്‍സ്റ്റഗ്രാമില്‍…

തരംഗമായി ‘പേളി മാണി സ്റ്റഡി ടിപ്സ്’

അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വന്ന പേളി മാണിയെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. കിടിലൻ കൗണ്ടറുകളും തമാശയും നിറഞ്ഞ പേളിയുടെ വാക്കുകൾ പലരെയും ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. ഇപ്പോൾ പേളി ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ്. വളരെ രസകരമായി വീഡിയോകള്‍ ചെയ്തതിലൂടെ പേളിക്ക് ഇതുവരെ സ്വന്തമാക്കാനായത് 14 ലക്ഷത്തിൽ പരം സബ്സ്ക്രൈബേഴ്സിനെയാണ്. കഴിഞ്ഞ…

വിസ്മയയുടെ മരണത്തില്‍ തനിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് സലിംകുമാർ

ഏറെ ഞെട്ടലോടെയാണ് ബിഎഎംഎസ്‌ വിദ്യാർത്ഥിയായ വിസ്‌മയയുടെ മരണം കേരളം നോക്കിക്കണ്ടത്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്കും ഭർതൃഗൃഹത്തിൽ അരങ്ങേറുന്ന പീഡനങ്ങളിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. എന്നാൽ വിസ്മയയുടെ മരണത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഇപ്പോള്‍ പറയുകയാണ് അഭിനേതാവായ സലിംകുമാർ. ‘സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജിവിതങ്ങള്‍’ എന്ന സന്ദേശത്തിലൂന്നി ഡി.വൈ.എഫ്.ഐ നടത്തിയ യുവജന ജാഗ്രതാ സദസ്സില്‍…

ദ്വയാർത്ഥം ചിത്രീകരിച്ച കമന്റോളിക്ക് ചുട്ട മറുപടി നൽകി രേവതി സമ്പത്ത്

വാഫ്റ്റ് എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ യുവ നടിയാണ് രേവതി സമ്പത്ത്. സാമൂഹ്യ പ്രാധാന്യമുള്ള പല വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിച്ച് മലയാളികൾക്കിടയിൽ പരിചിതമാണ് രേവതി. ഇപ്പോൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ ദ്വയാർത്ഥം ചിത്രീകരിച്ചുകൊണ്ട് ഒരാള്‍ ഇട്ട ഒരു കമന്റിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. രേവതിയും അമ്മയും ഉള്ള ഒരു ഫോട്ടോയ്ക്ക് താഴെയാണ്…

ഹെല്‍ത്തിയുമാണ് ടേസ്റ്റിയുമാണ് ; ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടിന്റെ രുചിക്കൂട്ട് പങ്കുവെച്ച് അഹാന

സിനിമയിലും സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് അഹാന കൃഷ്ണ. താരം സമൂഹമാധ്യമങ്ങളില്‍ വീട്ടിലെ വിശേഷങ്ങളില്‍ പലതും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേവറേറ്റ് ഡെസേര്‍ട്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഡെസേര്‍ട്ട് ഏറെ ആരോഗ്യകരമാണ്. ഏറെ രുചികരവും. വീടിന്റെ മുറ്റത്തുള്ള പാഷന്‍ ഫ്രൂട്ടാണ് ഡെസേര്‍ട്ട് തയ്യാറാക്കുന്നതിനായി അഹാന ആദ്യം എടുത്തത്. തുടര്‍ന്ന്…

നിങ്ങൾക്ക് ഈ വീഡിയോയിൽ ഒരു ബഹിരാകാശ യാത്രികനെ കണ്ടെത്താൻ കഴിയുമോ?

ഏറെ കൗതുകം ഉണര്‍ത്തുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം നാസ പുറത്തുവിട്ടു. ബഹിരാകാശനിലയത്തിൽ ജോലികൾ ചെയ്യുന്ന രണ്ട് ബഹിരാകാശ യാത്രികരുടെ വീഡിയോയായിരുന്നു അത്. വീഡിയോയിലെ ബഹിരാകാശ യാത്രികനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. ഐഎസ്‌എസിലെ വൈദ്യുതി വിതരണം നവീകരിക്കുന്നതിനായുള്ള പുതിയ റോൾ-അപ്പ് സോളാർ പാനലുകളുടെ ഇൻസ്റ്റലേഷൻ ജോലികൾ ചെയ്യുന്ന ബഹിരാകാശയാത്രികരുടെ വീഡിയോയാണ് നാസ പുറത്തുവിട്ടത്. യൂറോപ്യൻ…

മുത്തശ്ശി ഗദയെ വിമർശിച്ച് കമന്റ്‌ ചെയ്ത ആൾക്ക് തക്കതായ മറുപടി നൽകി ജൂഡ് ആന്റണി

നിരവധി സിനിമകളിലൂടെ അഭിനേതാവായും സംവിധായകനായും ശ്രദ്ധേയനായ ആളാണ് ജൂഡ് ആന്റണി. ജനപ്രിയ സിനിമയായ ‘ഓം ശാന്തി ഓശാന’യിലൂടെയാണ് ജൂഡ് ആന്റണി ആദ്യമായി സംവിധാന വേഷമണിയുന്നത്. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയെ മോശമായ രീതിയിൽ വിമർശിച്ച ആൾക്ക് കമന്റിലൂടെ തന്നെ തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ ജൂഡ്. പുതിയതായി സംവിധാനം…

വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍വെച്ച്, കരിയറിലും ജീവിതത്തിലും നിമിത്തമായതും താരം : ഷാജി കൈലാസ്

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുമായുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാളാണ്. ഈ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സുരേഷ് ഗോപിക്ക് മനോഹരമായ ഒരു കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാള്‍ ആശംസിച്ചത്. ഇരുവരുടെയും സ്‌നേഹത്തിന്റെ പ്രതിഫലനം കൂടിയാണ് സംവിധായകന്റെ ഈ…

രാംചരണിനെ കാണാന്‍ 231 കിമീ. നടന്ന് ആരാധകര്‍

അഭ്രപാളിയിലെ ആരാധനാ കഥാപാത്രത്തെ കാണാന്‍ എന്ത് സാഹസികതയും കാണിക്കുന്നവരുണ്ട്. ഇവിടെയിതാ തെലുങ്ക് നടന്‍ രാംചരണിനെ കാണാന്‍ ഇരുനൂറില്‍പ്പരം കിലോമീറ്ററുകള്‍ നടന്ന് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ചില ആരാധകര്‍. ഹൈദരാബാദില്‍ എത്തി തന്നെ നേരില്‍ കണ്ട മൂന്ന് ആരാധകരെയും ആലിംഗനം ചെയ്താണ് നടന്‍ സ്വീകരിച്ചത്. തെലങ്കാനയിലെ ജോഗുലമ്പ ഗഡ്‌വാളില്‍ നിന്നും രാംചരണിന്റെ ആരാധകരായ സന്ധ്യ ജയരാജ്, രവി, വീരേഷ്…

സിഇഒയ്ക്കൊപ്പമുള്ള കോളിനിടെ കസേര തകര്‍ന്ന് വീഴുന്ന യുവതി ; വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ജോലിയില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ പല രസകരമായ സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നതും പതിവാണ്. ഈ നിരയില്‍ ഏറ്റവും പുതിയത് ഒരു യുവതി ഓണ്‍ലൈന്‍ കോളിനിടയില്‍ കസേര തകര്‍ന്നു വീഴുന്ന വീഡിയോയാണ്. കമ്പനിയിലെ സിഇഒയുമായുള്ള വീഡിയോ കോളിനിടെയാണ് അവര്‍ വീഴുന്നത്. വീഴ്ചയ്ക്കു ശേഷം അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത…

മത്സ്യത്തിന്റെ വയറ്റില്‍ നിന്നും ഒരു കുപ്പി വിസ്കിയോ?

മത്സ്യം പിടിക്കാൻ പോകുന്ന പല ദിവസങ്ങളിലും നിരാശയാണ് പൊതുവെ സാധാരണ ഫലം. എന്നാൽ കഴിഞ്ഞ ദിവസം ഒരു മത്സ്യ തൊഴിലാളിയെ തേടിയെത്തിയത് ഒരു ജാക്ക്പോട്ട് തന്നെയായിരുന്നു. വലിയൊരു മത്സ്യം മാത്രമല്ല, അതിന്റെ വയറ്റിൽ ഒരു മദ്യക്കുപ്പിയും! ഭാഗ്യവാൻ ആയ ഈ മത്സ്യ തൊഴിലാളിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മത്സ്യവും മത്സ്യത്തിന്റെ വയറ്റിലെ…

‘വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും’ : നടന്‍ സുബീഷ് സുധി

ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇത് കുറെ കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യം ആയതുകൊണ്ട് വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു….

അപകടത്തില്‍ നിന്നും ഓട്ടോയെ ‘ഓട്ടോ കറക്റ്റ്’ ചെയ്ത് യുവാവ്

അപകടങ്ങൾ അത്ഭുതങ്ങൾ ആയി മാറുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ കുത്തനെയുള്ള ഒരു വളവിലേക്ക് തിരിയുന്നത് കാണാം. വളവ് തിരിയുന്നതിനിടയിൽ ബാലൻസ് തെറ്റി ഓട്ടോ വീഴാൻ പോകുന്നുണ്ട്. എന്നാൽ ഇത് കണ്ടു നിൽക്കുന്ന ഒരു മനുഷ്യൻ വേഗം…

കുഞ്ഞ് ഐശ്വര്യയുടെ മടിയില്‍ തലചായ്ച്ച് ദിവ്യ ഉണ്ണി ; ചിത്രം വൈറല്‍

ബാലതാരമായി വന്ന് പിന്നീട് തൊണ്ണൂറുകളിലെ മലയാള സിനിമയിലെ നായികമാരിൽ മുഖ്യധാരയിൽ ഉണ്ടായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. അവിടെനിന്നങ്ങോട്ട് മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നടയിലും ആയി അൻപതോളം ചിത്രങ്ങളിൽ നായികയായി ദിവ്യഉണ്ണി വേഷമിട്ടിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ അമേരിക്കയിൽ ഡാൻസ് സ്കൂളുമായി തിരക്കിലാണ്. ഇപ്പോൾ മൂന്നാമത്തെ മകൾ ഐശ്വര്യയുടെ മടിയിൽ ദിവ്യഉണ്ണി…

വ്ലോഗിങ്ങിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീണു ; ചിരിയും ചിന്തയും ഉണര്‍ത്തുന്ന വീഡിയോ വൈറല്‍

യുട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും കാലമാണിത്. പ്രായഭേദമന്യേ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യുട്യൂബര്‍മാരുടെ എണ്ണവും ചെറുതല്ല. വ്‌ളോഗിങ്ങിനിടെ സംഭവിക്കുന്ന ചില അബദ്ധങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അത്തരമൊരു അബദ്ധത്തിലൂടെ സ്റ്റാറായിരിക്കുകയാണ് ഇപ്പോള്‍ ഒരു മിടുക്കി. മൂന്നര വയസ്സാണ് ഈ കുട്ടിയുടെ പ്രായം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നരിക്കാട്ടുംചാല്‍ നാരോള്ളതില്‍ നസീറിന്റെ മകള്‍ ഹന്‍ഫ ഫാത്തിമയാണ് താരമായത്. അടുത്തിടെ വെറുതെ ഒരു…

കുഞ്ചാക്കോ ബോബനെ ജനകീയ കവിയാക്കി കൊച്ചുമിടുക്കന്‍ ; വീഡിയോ വൈറല്‍

‘അനിയത്തിപ്രാവി’ലെ സുധിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. എല്ലാ കാലഘട്ടത്തിലും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. അമ്മ കുട്ടിയോട് ജനറൽനോളജ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോ. ‘മലയാള ഭാഷയുടെ പിതാവ് ആര്?’,…

കാറും 101 പവനും കാണിക്ക വെച്ച് വന്നതല്ല ; വിവാഹത്തെ കുറിച്ച് ഷാജു ശ്രീധര്‍

വിസ്മയ എന്ന പെണ്‍കുട്ടി സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ടതോടെ എങ്ങും പ്രതിഷേധം അലയടിക്കുകയാണ്, പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളില്‍. ചലച്ചിത്ര താരങ്ങള്‍ അടക്കം നിരവധി പേരാണ് സ്ത്രീധനം എന്ന സമ്പ്രദായത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുന്നത്. പലരും തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും ടെലിവിഷനിലും ശ്രദ്ധ നേടിയ ഷാജു ശ്രീധറും വിവാഹത്തെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഇപ്പോള്‍…

തകര്‍പ്പന്‍ നൃത്തത്തിലൂടെ വിജയിക്ക് പിറന്നാള്‍ ആശംസിച്ച് കീര്‍ത്തി സുരേഷ് ; വീഡിയോ വൈറല്‍

സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയുടെ 47ആം പിറന്നാൾ ദിനമായ ഇന്നലെ രാജ്യത്ത് അങ്ങോളമിങ്ങോളം ഉള്ള നിരവധി പേരാണ് വിജയിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള പിറന്നാൾ ആഘോഷ പരിപാടികളും വിജയ് ഫാൻസ് അസോസിയേഷനുകൾ നടത്തിയിരുന്നു. എന്നാൽ തന്റെ പ്രിയ നടനുള്ള പിറന്നാളാശംസകൾ ഒരു തകർപ്പൻ നൃത്തത്തിലൂടെ അറിയിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്…