Flash News
Archive

Tag: UAE

38 പേരെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ

38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്‍ക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ്…

യുഎഇയില്‍ കൊവിഡ് കുറയുന്നു; ഞായറാഴ്‍ച രോഗം സ്ഥിരീകരിച്ചത് 620 പേര്‍ക്ക് മാത്രം

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. ഇന്ന് 620 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കാണിത്. 2020 സെപ്‍റ്റംബര്‍ ഏഴിനായിരുന്നു ഇതിനേക്കാള്‍ കുറഞ്ഞ രോഗബാധ രേഖപ്പെടുത്തിയത്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 620 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍…

ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങാം

ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ കുടിയേറ്റ…

യുഎഇ ഉള്‍പ്പെടെ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി

കൊവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇന്ന് രാവിലെ 11 മണി മുതൽ കര അതിർത്തി…

യുഎഇയിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറുമാസം വരെ തുടരാം

യുഎഇയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് രാജ്യത്ത് ആറു മാസം വരെ താമസിക്കാൻ കഴിയുന്ന തരത്തിൽ പുതിയ ഭരണപരിഷ്കാരങ്ങൾ ഉടൻ ഉണ്ടാകുമെന്നു പ്രഖ്യാപനം. ജോലിയിൽ നിന്നു പിരിച്ചു വിട്ട ജീവനക്കാർ 30 ദിവസത്തിനകം രാജ്യം വിടണമെന്നാണു നിലവിലെ നിയമം. എന്നാൽ ജോലി നഷ്ടപ്പെടുന്നവർക്ക് മൂന്നു മുതൽ ആറു മാസം വരെ രാജ്യത്തു തുടരാമെന്ന തരത്തിൽ ഇളവുകൾ അനുവദിക്കാനാണ്…

അഫ്​ഗാനിൽ നിന്നുള്ളവർക്ക് അഭയമൊരുക്കാൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്ത്

അഫ്​ഗാനിൽ നിന്നുള്ളവർക്ക് താൽകാലിക അഭയമൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചു. 5,000 പേർക്ക് പത്ത് ദവിസത്തിനകം അഭയമൊരുക്കാൻ തയാറാണെന്ന് യുഎഇ വ്യക്തമാക്കി. കാബൂളിൽ നിന്ന് യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും. അതേസമയം, അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യു.എസ്. പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമെന്ന് ബൈഡൻ….

കൊവിഡ്; ദുബായിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ

ദുബായിൽ കൊവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെകൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ഹാൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. റസ്റ്ററന്റുകളിലും കഫെകളിലും ഒരേസമയം 80% ആളുകളെ പ്രവേശിപ്പിക്കാം.സിനിമാ തിയറ്റർ, റിക്രിയേഷൻ കേന്ദ്രങ്ങൾ,…

അശ്രദ്ധമായ ഡ്രൈവിങ്; യു എ എയിൽ 27,076 പേർക്ക് പിഴ

അശ്രദ്ധമായ ഡ്രൈവിങ്ങിന് ഈ വർഷം ജൂൺ വരെ 27,076 പേർക്കു 800 ദിർഹം വീതം പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ ഫോൺ ചെയ്യുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങളാണു പിടികൂടിയത്. മൊബൈലിൽ സംസാരിക്കുമ്പോഴോ സന്ദേശങ്ങൾ വായിക്കുമ്പോഴോ അയയ്ക്കുമ്പോഴോ അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോ എടുക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്….

നാളെ മുതൽ പ്രവാസികൾക്ക് യു.എ.ഇയിലേക്ക് മടങ്ങാം; ടിക്കറ്റിന് കാൽ ലക്ഷത്തിലേറെ രൂപ വില

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് തിരികെയെത്താം. കാൽ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങാനായി ഈടാക്കുന്നത്. യുഎഇ അംഗീകരിച്ച വാക്സിന്‍റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. അതേസമയം, ഡോക്ടര്‍മാര്‍,…

രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ അനുമതി

യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി നൽകി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് തിരിച്ചെത്താൻ അനുമതി. ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. അതേസമയം വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല. ഇന്ത്യ,പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ്…

യു.എ.ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3 മരണം

യു.എ.ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർ കൂടെ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1907 ആയി. അതേസമയം 1,484 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ–6,65,533. രോഗമുക്തി നേടിയവർ–6,43,234. ചികിത്സയിലുള്ളവർ–20,392. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ്…

യു​എ​ഇ യാ​ത്ര വി​ല​ക്ക് തു​ട​രും; അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

യു​എ​ഇ​യി​ലേ​ക്ക് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർക്കുള്ള വി​ല​ക്ക് തു​ട​രും. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ലൈ 25വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​മി​റേ​റ്റ്സ് എയർലൈൻസ് അ​റി​യി​ച്ചു. 31 വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സും വ്യ​ക്ത​മാ​ക്കി….

യുഎഇയില്‍ 1529 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം

യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,481 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,86,676 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,54,813 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,32,775 പേര്‍ രോഗമുക്തരാവുകയും…

സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക്​ പു​തി​യ കൊവി​ഡ് മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ച്ച് യു.​എ.​ഇ

യു.​എ.​ഇ ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ഓ​ഫി​സു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ പു​തി​യ കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​വ​ര്‍​ക്കും ഇ​ല്ലെ​ങ്കി​ല്‍ 48 മ​ണി​ക്കൂ​റി​നി​ട​യി​ലെ പി.​സി.​ആ​ര്‍ ഫ​ലം ഹാ​ജ​രാ​ക്കു​ന്ന​വ​ര്‍​ക്കും മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. മ​ന്ത്രാ​ല​യ​ങ്ങ​ള്‍, ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, അ​വ​യു​ടെ ഉ​പ​ഭോ​ക്​​തൃ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. കൊവി​ഡി​ല്‍​നി​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ സ​ര്‍​ക്കാ​ര്‍ മാ​ന​വ​വി​ഭ​വ​കു​പ്പ്​ അ​റി​യി​ച്ചു….

കൊവിഡ് ചട്ടലംഘനം കഴിഞ്ഞമാസം ഷാർജയിൽ കുടുങ്ങിയത് 21,266 പേർ

കൊവിഡ് ചട്ടങ്ങൾ ലംഘിച്ചത്തിന് 21,266 പേർക്കു കഴിഞ്ഞമാസം മാത്രം പൊലീസ് പിഴ ചുമത്തി. താമസകേന്ദ്രങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുപത്തിനായിരത്തിൽ പരം ആളുകൾ പിടിയിലായത്. മാസ്ക് ഇല്ലാത്തതിനാണ് ഏറ്റവും കൂടുതൽ പേർ കുടുങ്ങിയത്. പൊതുജനങ്ങൾക്കു ബോധവൽക്കരണം നൽകുന്നതിനൊപ്പം നിരീക്ഷണം ശക്തമാക്കിയെന്നും ഷാർജ പൊലീസ് മേധാവി മേജർ ജനറൽ സെയിഫ് അൽ…

72.1 ശതമാനം പേർക്കും വാക്‌സിന്‍ ലഭ്യമാക്കി; ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യു.എ.ഇ

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യു.എ.ഇ മാറി. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യു.എ.ഇ ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യു.എ.ഇ ഇതുവരെ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യു.എ.ഇയിൽ 72.1 ശതമാനം…

യു.എ.ഇയിൽ ഗോൾഡൻ വീസക്കാർക്ക് വർക് പെർമിറ്റ് നൽകിത്തുടങ്ങി

യു.എ.ഇയിൽ ഗോൾഡൻ വീസക്കാർക്ക് വർക് പെർമിറ്റ് നൽകിത്തുടങ്ങി. 3 ഘടകങ്ങൾ വിലയിരുത്തിയാണ് നൽകുന്നത്. വീസ കിട്ടുമ്പോൾ ജോലിയില്ലെങ്കിൽ മറ്റൊരു സ്പോൺസറുടെ കീഴിൽ ജോലിക്ക് പെർമിറ്റ് നൽകും. തൊഴിൽ കരാറും വർക് പെർമിറ്റും നിലനിൽക്കെ ആണ് വീസ ലഭിച്ചതെങ്കിൽ ഇത്തരക്കാർക്ക് സ്വന്തമായി വർക് പെർമിറ്റ് പുതുക്കാനാകും. ‘ഗോൾഡൻ വീസ വർക് പെർമിറ്റ്’ എന്ന പുതിയ വിഭാഗത്തിൽ ഇവരെ…

കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി എമിറേറ്റ്സ്; പൊതുസ്ഥലങ്ങളിൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം

എമിറേറ്റിലെ പൊതുസ്ഥലങ്ങളിൽ ഓഗസ്റ്റ് 20 മുതൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശിക്കാൻ അനുമതി. മുൻഗണനാ പട്ടികയിലെ 93 ശതമാനത്തിലേറെ പേർക്കും വാക്സീൻ ലഭ്യമാക്കിയ ശേഷമാകും നിയന്ത്രണം നടപ്പാക്കുക. ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, റീട്ടെയ്ൽ സ്ഥാപനങ്ങൾ, ജിംനേഷ്യം, സ്പോർട്സ്-സാംസ്കാരിക കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ക്ലബുകൾ, തീം പാർക്കുകൾ സർവകലാശാലകൾ, മറ്റു വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ വാക്സീൻ എടുത്തവർക്കു മാത്രമാകും…

സാമ്പത്തിക മുന്നേറ്റം ലക്ഷ്യം; നിക്ഷേപകർക്ക് അവസരമൊരുക്കി റാസൽഖൈമ

ടൂറിസം മേഖലയിൽ നിക്ഷേപകർക്ക് അവസരമൊരുക്കി റാസൽഖൈമ. ‘സെലക്ട്റാക്’ എന്ന പേരിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പാക്കും. പുതിയ വികസന പദ്ധതികൾക്കു തുടക്കമിട്ട് സാമ്പത്തിക മുന്നേറ്റത്തിന് ഊർജമേകുകയാണു ലക്ഷ്യം. ആരോഗ്യം, ഹോട്ടൽ, വിദ്യാഭ്യാസം, വാണിജ്യ-വ്യാപാരം തുടങ്ങിയ എല്ലാ മേഖലകളിലും പുതിയ സംരംഭങ്ങൾ തുടങ്ങാനാകും. കൂടുതൽ തൊഴിലവസരങ്ങൾക്കും ഇതു വഴിയൊരുക്കും. എമിറേറ്റിൽ വിനോദ…