Flash News
Archive

Tag: Vaccine

യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി ഒമാന്‍

ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് വരുന്ന യാത്രക്കാർക്കാണ്​ രണ്ട്​ ഡോസ്​ വാക്​സിനേഷൻ നിർബന്ധമാക്കിയത്. ഒമാനിൽ അംഗീകരിച്ച വാക്സിനായിരിക്കണം എടുത്തിരിക്കേണ്ടത്. ഒമാനിൽ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി….

വയനാട്ടിലെ 7 പ്രദേശങ്ങളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്….

സ്വകാര്യ ആശുപത്രികള്‍ക്കും ഇനി മുതൽ വാക്‌സിന്‍ കൊവിന്‍ വഴി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ ഇനിമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ കഴിയൂ. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം ഇനി തുടരില്ലെന്നും നാളെമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ വാക്‌സിന്‍ വാങ്ങാനാകൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ പുതിയ രീതി നിലവില്‍വരും. സ്വകാര്യ കൊവിഡ്…

വാക്‌സിന്‍ എടുത്തോ? മുടിവെട്ട് ഫ്രീ

കൊവിഡ് കാലത്ത് വാക്‌സിന്‍ എടുപ്പിക്കാന്‍ വഴികള്‍ പലതും നോക്കുകയാണ് രാജ്യങ്ങള്‍. വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യാനും രാജ്യം വിട്ടുപോകാനും ഭീഷണിപ്പെടുത്തുന്ന ഭരണാധികാരികള്‍ വരെ ഇപ്പോള്‍ ലോകത്തുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുടിവെട്ട് സൗജന്യമാക്കി ഒരു ബാര്‍ബര്‍ ഷോപ്പ് ഉടമ വ്യത്യസ്തനായിരിക്കുന്നത്. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ബാള്‍ട്ട ചൗക്കിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയായ…