Flash News
Archive

Tag: Vineeth Sreenivasan

ക്യാമറയുമായി അന്ന് അച്ഛന്‍, ഇന്ന് മകനും; ശ്രദ്ധ നേടി ‘ഹൃദയം’ പോസ്റ്റര്‍

‘ചിത്രം’ എന്ന സിനിമയെ ഓര്‍ക്കുമ്പോള്‍ ഒരു പക്ഷെ പലരുടെയും മനസ്സില്‍ ആദ്യം തെളിയുന്നത് ക്യാമറയുമായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരിക്കും. സൂപ്പര്‍സ്റ്റാറിന്റെ അതേ ഫോട്ടോയെ ഓര്‍മ്മപ്പെടുത്തുകയാണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ‘ഹൃദയം’ എന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററിലാണ് ക്യാമറയുമായി നില്‍ക്കുന്ന പ്രണവ് മോഹന്‍ലാല്‍ ഉള്ളത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’….

‘ഹൃദയം’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ചിത്രമാണ് ‘ഹൃദയം’. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ കല്യാണി പ്രിയദര്‍ശന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റിംഗ് നിർവ്വഹിക്കുന്നത് രഞ്ജന്‍ എബ്രഹാമും ആണ്. കൈതപ്രം,…

മനോഹരമായ ആ രാത്രിയില്‍ ‘മായാനദി’യിലെ പാട്ട് പാടി; ‘ഹൃദയ’ത്തിലേക്കുള്ള കല്യാണിയുടെ വരവിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

‘ഹൃദയം’ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കല്യാണി പ്രിയദര്‍ശന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു. അമ്മു എന്ന് വിളിപ്പേരുള്ള കല്യാണി പ്രിയദര്‍ശന്‍ ‘ഹൃദയത്തി’ന്റെ ഭാഗമായതിനെ കുറിച്ച് ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ‘അമ്മുവിന്റെ വീട്ടില്‍ ചെന്ന് സ്‌ക്രിപ്റ്റ്…

വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയ’ത്തിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്‌

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനാണ് നായികയായി എത്തുന്നത്. ദര്‍ശന രാജേന്ദ്രനാണ് പോസ്റ്ററിലുള്ളത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്റെ 9-ാം വാര്‍ഷികത്തിലാണ് ‘ഹൃദയത്തി’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്….

ഇതാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ സിനിമാ ഗാനം

മലയാളികളുടെ പ്രിയ താരദമ്പതികള്‍ ചേര്‍ന്ന് പാടിയ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നടനായും സംവിധായകനായും ഗായകനായും കൈയടി നേടുന്ന വിനീത് ശ്രീനുവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘സാറാസ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനീതും ദിവ്യയും ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പാടുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും ചലച്ചിത്രതാരവുമായ…

‘കുടുക്കു പൊട്ടിയ കുപ്പായ’വുമായി അമേരിക്കന്‍ നടന്‍ ജറേദ് ലെറ്റോ ; വീഡിയോ വൈറല്‍

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച സിനിമയാണ് ലൗ ആക്ഷൻ ഡ്രാമ. നയൻതാരയും നിവിൻ പോളിയും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2019ൽ പുറത്തിറങ്ങിയ സിനിമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’ എന്ന പാട്ട് കേരളക്കരയില്‍ ആകെ തരംഗം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് പാട്ടിന് ചുവടുകൾവെച്ചുകൊണ്ട് രംഗത്തെത്തിയത്….