Flash News
Archive

Tag: Viral Video

വിവാഹം സമുദ്രത്തിന് നടുവില്‍ ; കാഴ്ചക്കാരായി അരുമ നായ്ക്കുട്ടികളും ബന്ധുക്കളും

എല്ലാവര്‍ക്കുമുണ്ട് വിവാഹത്തെ കുറിച്ച് സ്വപ്‌നങ്ങള്‍. സാഹസികത നിറഞ്ഞതും, കേട്ടുകേള്‍വിയില്ലാത്തതുമായ രീതിയില്‍ വിവാഹം നടത്തുന്നതാണ് പുതുതലമുറയുടെ ട്രെന്‍ഡ്. സമുദ്രത്തിന് നടുവില്‍ ബോട്ടില്‍ ഒരു വിവാഹം… ആര്‍ത്തുവിളിക്കാന്‍ ഏറ്റവുമടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം അരുമ നായ്ക്കുട്ടികള്‍ കൂടിയായാലോ? ഇങ്ങനെയൊരു വിവാഹ വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുന്നത്.  വൈറല്‍ കല്യാണ വീഡിയോയില്‍ സമുദ്രത്തിന് നടുവിലായി ഒരു ചെറുബോട്ടില്‍ വധുവും വരനും…

കര്‍ഷകര്‍ പിഴത്തുക പിരിച്ച് നല്‍കാമെന്ന് പറഞ്ഞു, പിന്തുണച്ചവരോട് കടപ്പെട്ടിരിക്കുന്നു : ജൂഹി ചൗള

കഴിഞ്ഞ മാസമാണ് ബോളിവുഡ് താരം ജൂഹി ചൗള ഇന്ത്യയില്‍ 5G സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. ഹര്‍ജിയെ പബ്ലിസിറ്റി സ്റ്റണ്ടായി വിശേഷിപ്പിച്ച കോടതി താരത്തിന് 20 ലക്ഷം രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. ഇപ്പോള്‍ ജൂഹി ചൗള ഹര്‍ജി തള്ളിയതിന് ശേഷം ആദ്യമായി തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. താരം…

‘ബെഗ ഒഡി’… രാഹുൽ ദ്രാവിഡ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ കന്നഡ പഠിപ്പിച്ചപ്പോൾ! വീഡിയോ വൈറൽ

ഇന്ത്യയിലെ ശ്രദ്ധേയമായ കായികതാരമാണ് രാഹുൽ ദ്രാവിഡ്. പുതിയ തലമുറയിലെ കായികതാരങ്ങളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകികൊണ്ട് വിരമിച്ചതിനു ശേഷവും രാഹുൽ ദ്രാവിഡ് കായികലോകത്ത് സജീവമാണ്. പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയനായ ദ്രാവിഡ് ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാൻ കൂടിയാണ്. അദ്ദേഹം കഴിഞ്ഞ ദിവസമാണ് ശിഖർ ധവാൻ നേതൃത്വം വഹിക്കുന്ന പരിമിത ഓവർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ…

കാറിന് മുകളില്‍ കാമുകിയെ കെട്ടിയിട്ട് വീഡിയോ ചെയ്തു ; വിശ്വാസം പരീക്ഷിച്ചതാണെന്ന് ഇന്‍സ്റ്റഗ്രാം താരം

ഭാഷാഭേദമന്യേ സാമൂഹ്യമാധ്യമങ്ങളിലെ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ഒരു വലിയ ശതമാനം പേരും ഇപ്പോള്‍ തങ്ങളുടെ വീഡിയോകള്‍ ട്രെന്‍ഡിങ്ങ് ആകാന്‍ ഏത് സാഹസികതയ്ക്കും മുതിരാറുണ്ട്. അപകടസാധ്യത വര്‍ദ്ധിക്കുന്തോറും കാണികളുടെ എണ്ണവും വര്‍ദ്ധിക്കും എന്നാണ് ഇവരുടെ പക്ഷം. ഈ പ്രവണതയുടെ ഒരു മികച്ച ഉദാഹരണമാണ് റഷ്യയിലെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ സെര്‍ജി കോസെന്‍കോ പുറത്തുവിട്ട, തന്റെ കാമുകിയെ കാറിനു മുകളില്‍ കെട്ടിയിട്ട് താരം…

വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ ആക്ഷന്‍ വീഡിയോ വൈറല്‍

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ പുതിയ ആക്ഷന്‍ വീഡിയോ വൈറലാകുന്നു. ‘മാനാടാ മയിലാട’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഗോകുല്‍നാഥിന് ഒപ്പമുള്ള സൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മകന്‍ പിന്നീട് ‘സിന്ധുബാദ്’ എന്ന…

‘ഞാന്‍ മരിച്ചിട്ടില്ല, ആരോഗ്യവതിയായിരിക്കുന്നു’ ; മരണവാര്‍ത്തയോട് പ്രതികരിച്ച് ഷക്കീലയുടെ വീഡിയോ സന്ദേശം

ഒരു കാലത്ത് ചെറുപ്പക്കാരുടെ മനസ്സിന്റെ താളം തെറ്റിച്ച ബി ഗ്രേഡ് സിനിമയിലെ നായിക ആയിരുന്നു ഷക്കീല. സമൂഹമാധ്യമങ്ങളില്‍ നടി മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് അത് നിഷേധിച്ച് നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ട്വിറ്ററില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് വ്യാജ വാര്‍ത്തയോട് താരം പ്രതികരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലാകെ നടി ഷക്കീലയുടെ മരണവാര്‍ത്ത വന്‍ തോതില്‍…

‘ഞങ്ങളുടെ ജീവിതം മാറ്റിമറച്ചവനാണ് സ്‌പൈക്’ ; വളര്‍ത്തുനായയുടെ കഥ പറഞ്ഞ് സച്ചിന്‍

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏറ്റവും പുതിയ ട്വിറ്റര്‍ വീഡിയോ ഒരു ചെറിയ നായ്ക്കുട്ടിയുടെ കളിയും ബഹളവും നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലേക്കുള്ള നായ്ക്കുട്ടിയുടെ അരങ്ങേറ്റം സച്ചിനൊപ്പമുള്ള ചിത്രത്തിലൂടെ ആയിരുന്നു. സ്‌പൈക് എന്നാണ് സച്ചിന്റെ പുതിയ നായ്ക്കുട്ടിയുടെ പേര്. ചെറിയ നായ്ക്കുട്ടിയുടെ കാല്‍പ്പാദങ്ങളുടെ ചിഹ്നത്തിലൂടെ സച്ചിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു സ്‌പൈക്കിന്റെ സമൂഹമാധ്യമങ്ങളിലേക്കുള്ള അരങ്ങേറ്റം….

ഇരുതലയുള്ള പാമ്പ് എലികളെ വിഴുങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറൽ

ഇരുതലയുള്ള പാമ്പ് എലികളെ വിഴുങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറൽ പാമ്പുകളെ പേടിയുള്ളവരാണ് ഭൂരിഭാഗം പേരും. പാമ്പിനെ എന്നല്ല പാമ്പിന്റെ വീഡിയോ പോലും കാണാൻ പേടിയുള്ളവരും അതിൽ ഉണ്ടാകും. എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോയിലെ പാമ്പിനും ഉണ്ട് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രത്യേകത. രണ്ടു തലകളുള്ള വളരെ…

സ്വിമ്മിംഗ് പൂളിൽ ആർത്തുല്ലസിക്കുന്ന നായകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ വൈറൽ ആകുന്നു

ഏറെ സന്തോഷം ഉണർത്തുന്ന നിരവധി മൃഗങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. തിരക്കേറിയ നമ്മുടെ ജീവിതത്തിന് ഒരു ആശ്വാസമാകാൻ ഇത്തരം വീഡിയോകൾക്ക് പലപ്പോഴും സാധിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് ട്വിറ്ററിൽ ശ്രദ്ധേയമാകുന്നത്. സ്വിമ്മിങ്ങ് പൂളിൽ സന്തോഷത്തോടെ ആർത്തുല്ലസിക്കുന്ന നായകുട്ടിയുടെ വീഡിയോ ആണത്. വീട്ടിലെ പൂന്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് പൂളിലെ വെള്ളത്തിൽ ഇറങ്ങി കളിക്കുന്ന…

വൈറലായ ലാലേട്ടന്റെ ചിക്കന്‍ കറി റെസിപ്പിക്ക് ഷെഫ് നല്‍കിയ കമന്റ് തരംഗമാകുന്നു

സമൂഹമാധ്യമങ്ങളില്‍ വൈറലായ ലാലേട്ടന്റെ ചിക്കന്‍ കറി റെസിപ്പിക്ക് ഷെഫ് സുരേഷ് പിള്ള നല്‍കിയ കമന്റ് തരംഗമാകുന്നു. ലാലേട്ടന്‍ ചിക്കന്‍ കറി റെസിപ്പിയുണ്ടാക്കി ഹിറ്റാക്കിയാല്‍, ഷെഫുമാര്‍ അഭിനയിക്കാന്‍ ഇറങ്ങുമെന്ന കമന്റാണ് ശ്രദ്ധേയമായത്. ‘ലാലേട്ടാ, ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും’ എന്ന സുരേഷ് പിള്ളയുടെ കമന്റിന് മറു കമന്റുകള്‍ പാസാക്കിയാണ് ലാലേട്ടന്റെ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. ഷെഫിന്റെ കമന്റിനെ അനുകൂലിച്ചും…

കുഞ്ഞ് ആദ്യമായി വിളിക്കുന്നത് ‘മമ്മാ’ എന്നാകാൻ പരിശ്രമിച്ച അമ്മ ഒടുവിൽ കേട്ടത്.. വൈറൽ വീഡിയോ

ഒരു കുഞ്ഞ് പിറന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞ് ചെറിയ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കാൻ ആരംഭിക്കുന്നത് മുതൽ, ഏതൊരമ്മയും ആഗ്രഹിക്കുന്ന ഒന്നാണ് കുഞ്ഞ് ആദ്യം ഉച്ചരിക്കുന്നത് ‘ അമ്മ ‘ എന്നാകണം എന്നത്. എല്ലാവരെയും പോലെ ഈ അമ്മയും ശ്രമിച്ചത് അതിനു തന്നെ. കുഞ്ഞിന് ‘മമ്മാ’ എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും, അത്‌ കേൾക്കുന്ന…

സ്പെയിനിലെ പാർലമെന്റ് യോഗത്തിൽ പങ്കാളിയായി എലിയും ; വൈറൽ വിഡിയോ

ഒരു പാർലമെന്റ് യോഗത്തിൽ സാധാരണയായി പങ്കെടുക്കുന്നത് പാർലമെന്റ് അംഗങ്ങളാണ്. എന്നാൽ സ്പെയിനിലെ അൻഡാലഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് യോഗത്തിൽ ക്ഷണിക്കാതെ വന്ന ഒരു അഥിതി കൂടെ ഉണ്ടായിരുന്നു. ഒരു എലിയാണ് പാർലമെന്റ് നടപടിക്രമങ്ങൾ കണ്ടറിയാനായി എത്തിയത്. എന്നാൽ കാണുക മാത്രം അല്ല, പാർലമെന്റ് അംഗങ്ങൾക്കിടയിൽ ഒരു കോലാഹലം സൃഷ്ടിച്ചതിനും ശേഷമാണ് എലി പാർലമെന്റ് ഹൌസിൽ…

സ്‌പെഷ്യല്‍ ചിക്കന്‍ കറി റെസിപ്പിയുമായി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മലയാളി സിനിമാപ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. ഇപ്പോള്‍ മലയാളികളുടെ ഈ സൂപ്പര്‍താരം സ്‌പെഷ്യല്‍ ചിക്കന്‍കറി റെസിപ്പിയുമായി എത്തിയിരിക്കുകയാണ്. താരം വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത് അധികം മസാല ഒന്നും ഇല്ലാത്ത ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറി എന്നാണ്. ഭാര്യ സുചിത്ര ചിക്കന്‍ കറി രുചിച്ചു നോക്കുന്നതും വീഡിയോയുടെ അവസാനം കാണാം. പാചകവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍….

ടിവി, ഫ്രിഡ്ജ്, ഐപാഡ്, പത്രം, മാസ്‌ക്… എല്ലാം കിട്ടും ഈ ഹൈടെക്ക് ഓട്ടോയില്‍

രാവിലെ തിരക്കുപിടിച്ച് ഓടി ഓട്ടോയില്‍ കയറുമ്പോള്‍ അല്പം തണുത്ത വെള്ളം കണ്മുന്നില്‍. ടിവിയും, പത്രവും, കൊവിഡിനെ ചെറുക്കാന്‍ മാസ്‌കും, സാനിറ്റൈസറും, എന്തിനേറെ കൊറിച്ചിരിക്കാന്‍ സ്‌നാക്‌സ് വരെ എല്ലാം കിട്ടിയാല്‍ യാത്ര സമാധാനകരമാകും. സ്വപ്‌നമല്ല, ചെന്നൈയിലെ ഓട്ടോ അണ്ണന്റെ ഹൈടെക്ക് ഓട്ടോയിലെ സെറ്റപ്പാണിതെല്ലാം. സമൂഹമാധ്യമങ്ങളില്‍ ഹൈടെക് ഓട്ടോയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചെന്നൈ സ്വദേശിയാണ് അണ്ണാ ദുരൈ….

ഐസിലെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തമന്ന

ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. അഭിനയത്തിനൊപ്പം ചടുലമായ നൃത്തച്ചുവടുകളും, ആകര്‍ഷകമായ സൗന്ദര്യവും നടിയുടെ എടുത്തു പറയാവുന്ന സവിശേഷതകളാണ്. ഇപ്പോഴിതാ തന്റെ സൗന്ദര്യ സംരക്ഷണത്തിലെ ഒരു എളുപ്പവിദ്യ കൂടി വെളിപ്പെടുത്തിയിരിക്കു യാണ് തമന്ന. ‘ഐസ് ഐസ് ബേബി’ എന്ന തലക്കെട്ടോടുകൂടി ഇന്‍സ്റ്റഗ്രാമിലാണ് നടി ബ്യൂട്ടി സീക്രട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രിയിലെ ഉറക്കം…

ഹാഷിനൊപ്പം ഉല്ലസിച്ച് സമാന്തയുടെ വര്‍ക്ക്ഔട്ട് വീഡിയോ

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സമാന്ത അക്കിനേനി. 11 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമയിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ഏറെ ആരാധകരെ സൃഷ്ടിക്കാനും നടിക്ക് കഴിഞ്ഞു. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധയുള്ള താരം സമൂഹ മാധ്യമങ്ങളിലൂടെ ഫിറ്റ്‌നസ്, യോഗ, ഡയറ്റിംഗ് വിഷയങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. തന്റെ അരുമയായ നായ്ക്കുട്ടി ഹാഷിനൊപ്പമുള്ള വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇന്ന് രാവിലെ നടി…

മദ്യഷോപ്പിലെത്തി വിസ്‌കി അകത്താക്കുന്ന കുരങ്ങന്‍ ; വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് മാസ്‌ക് വെക്കാതെ, ക്യൂ നില്‍ക്കാത അല്പം മദ്യം കിട്ടിയാല്‍ എന്തു ചെയ്യും? ഒട്ടും സമയം പാഴാക്കാതെ അകത്താക്കും അത്ര തന്നെ. പക്ഷേ മദ്യം കിട്ടിയത് മനുഷ്യനല്ല, കുരങ്ങനാണെന്നു മാത്രം. മദ്യം ആസ്വദിച്ചു കഴിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മധ്യപ്രദേശിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 14…

ചിലപ്പോഴൊക്കെ ഒരു കെട്ടിപ്പിടുത്തം മതി എല്ലാ പ്രശ്നങ്ങളും തീരാൻ എന്ന് തെളിയിക്കുന്നു രണ്ട് കുരങ്ങന്മാർ

ചില പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാൻ ഒരു കെട്ടിപ്പിടുത്തം തന്നെ ധാരാളം. ചില സമയങ്ങളിൽ നമ്മുടെ വിഷമങ്ങൾ മാറാനും ഈ ഒരു കെട്ടിപ്പിടുത്തം മതി. ആലിംഗനങ്ങൾക്ക്‌ മനുഷ്യരുടെ ഇടയിൽ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. വ്യവസായി ഹർഷ് ഗോയങ്ക ട്വിറ്ററിൽ പങ്കുവെച്ച രസകരമായ വീഡിയോ ആലിംഗനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. വീഡിയോയിൽ…

പുസ്തകങ്ങളുടെ ഇടയില്‍ കണ്ണട ധരിച്ച് മമ്മൂട്ടി ; വൈറലായി മെഗാസ്റ്റാറിന്റെ ചിത്രം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചിട്ടുള്ളത്. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട…

‘പര്‍വ്വതങ്ങള്‍ വിളിക്കുന്നുണ്ടോ’ ; വൈറലായി സണ്ണി ലിയോണിന്റെ വീഡിയോ

യാത്രക്ക് പുറപ്പെടും മുൻപ് സണ്ണി ലിയോണിന്റെ ഈ വീഡിയോ കാണാൻ മറക്കരുത്. വീടിനകത്ത് തുടരാനും അനാവശ്യ യാത്ര ഒഴിവാക്കാനും ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോൺ. സഞ്ചാരികൾ രോഗവ്യാപനത്തിന് വഴി തുറക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി സണ്ണി ലിയോൺ ഇൻസ്റ്റഗ്രാം വഴി വീഡിയോ പങ്കിട്ടിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ…

മുത്തശ്ശിക്ക് ബാർബി ഡോൾ സമ്മാനമായി നൽകി കൊച്ചുമകൾ ; വീഡിയോ വൈറല്‍

ചില അപ്രതീക്ഷിത സമ്മാനങ്ങൾ നമുക്ക് ഏറെ സന്തോഷം നൽകാറുണ്ട്. ഒരു മുത്തശ്ശിക്ക് തന്റെ കൊച്ചുമകൾ നൽകിയ സമ്മാനം അപൂർവ്വത കൊണ്ടും, കൗതുകം കൊണ്ടും ഏറെ ശ്രദ്ധ നേടുകയാണ്. മുത്തശ്ശിക്ക് അവർ സമ്മാനമായി നൽകിയത് ഒരു ബാർബി ഡോളാണ്. കേൾക്കുമ്പോൾ ഏറെ കൗതുകം തോന്നുമെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ് ഈ സമ്മാനം. ബ്രസീലിലുള്ള ഒരു…

വിംബിൾഡൺ വിജയത്തിന് ശേഷം കുട്ടി ആരാധികയ്ക്ക് റാക്കറ്റ് നൽകി നോവക് ജോകോവിച്ച്

കളിക്കാർ ആരാധകർക്ക് നൽകുന്ന ചില സന്തോഷ നിമിഷങ്ങൾ ഉണ്ട്. കളികളെക്കാൾ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത് ചിലപ്പോൾ അത്തരം നിമിഷങ്ങളാകും. ലോക ഒന്നാം നമ്പർ ടെന്നീസ് കളിക്കാരനായ നോവാക് ജോക്കോവിച്ച് തന്റെ കുട്ടി ആരാധികയ്ക്ക് നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തുടർച്ചയായി മൂന്നാം തവണയും ഓൾ ഇംഗ്ലണ്ട് ക്ലബിൽ ചാമ്പ്യൻഷിപ്പ് നേടിയ ലോക…

വിളനിലങ്ങളിൽ വെക്കുന്ന നോക്കുകുത്തിയുടെ ‘ഹൈടെക്ക്’ രൂപം വൈറലാകുന്നു

പക്ഷികളെയും മറ്റു ജീവികളെയും ഭയപ്പെടുത്താനായി പാടങ്ങളിലും, വിളകൾക്ക് കാവലായുമൊക്കെ നമ്മൾ നോക്കുകുത്തികൾ വെക്കാറുണ്ട്. എന്നാൽ നോക്കുകുത്തികളിൽ പരീക്ഷണങ്ങൾ നടത്തുന്നത് അപൂർവ്വമായിരിക്കും. ഹൈടെക്ക് പരീക്ഷണം നടത്തി നിർമ്മിച്ച ഒരു ന്യൂജൻ നോക്കുകുത്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോക്കുകുത്തിയുടെ ദൃശ്യങ്ങൾ കൗതുകം അല്ല, മറിച്ച് പരിഭ്രാന്തിയാണ് പലർക്കും നൽകുന്നത്. വെറും ഒൻപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള…

മനുഷ്യന്റെ വായിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന സീഗൾ ; വീഡിയോ വൈറല്‍

ഭക്ഷണ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് സീഗള്ളുകൾ. മനുഷ്യരുടെ കൈയിൽ നിന്നും ഭക്ഷണം എടുത്തുകൊണ്ടുപോകലാണ് ഇവരുടെ ഇഷ്ടവിനോദമെന്ന് വേണമെങ്കിൽ പറയാം. സീഗള്ളുകൾ മനുഷ്യരുടെ ഭക്ഷണം മോഷ്ടിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ ഒരു പക്ഷി ഒരു മനുഷ്യന്റെ നേരെ പറക്കുന്നതും, കഴിക്കുന്ന ഭക്ഷണം…

ഫുട്‌ബോളുകൊണ്ട് ഗംഭീര പ്രകടനങ്ങളുമായി ഒരു മിടുക്കന്‍ ; വീഡിയോ വൈറല്‍

ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാണ്. കോപ്പ അമേരിക്കയിലും യൂറോ കപ്പിലുമൊക്കെയായി അന്താരാഷ്ട്ര ടീമുകള്‍ ശ്രദ്ധ നേടുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഒരു കൊച്ചു മിടുക്കന്‍. ഫുട്‌ബോളുകൊണ്ട് ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് മുഹമ്മദ് എന്ന മിടുക്കന്‍ കാഴ്ചവെയ്ക്കുന്നത്. പാനൂര്‍ ചെറുപറമ്പ് ആണ് മുഹമ്മദ് എന്ന മിടുക്കന്റെ സ്വദേശം. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് കാല്‍പന്തുകളിയില്‍…