Flash News
Archive

Tag: Viral Video

ആറ് സെക്കന്റ് ചിത്രത്തിന് ലാലേട്ടന്‍ നല്‍കിയ അഭിനന്ദനവും വൈറല്‍

ചില ചിത്രങ്ങള്‍ അങ്ങനെയാണ്, കലാകാരന്റെ കഴിവും സാമര്‍ത്ഥ്യവും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കും. മനസ്സ് നിറഞ്ഞ് കൈയടിച്ചുപോകും. കല്ലുകള്‍ നിരത്തിവെച്ച ഒരു മോഹന്‍ലാല്‍ ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം വെറും ആറ് സെക്കന്റ് മാത്രമായിരുന്നു. അതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇപ്പോഴിതാ മോഹന്‍ലാല്‍ ആ കൊച്ചു കലാകാരനെ…

ചിത്രകാരനായ ആന ; വീഡിയോ വൈറല്‍

ആനകളുടെ കുസൃതി നിറഞ്ഞ വീഡിയോകൾ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ കലാകാരനായ ഒരു ആനയെ ചിലപ്പോൾ ആദ്യമായിട്ടായിരിക്കും സൈബര്‍ലോകം ശ്രദ്ധിക്കുന്നത്. ക്യാൻവാസിൽ ചിത്രം വരയ്ക്കുന്ന തായ്‌ലൻഡിൽ നിന്നുള്ള ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള വാർത്താ സംഘടനയായ ‘നൗ ദിസ്‌’ പങ്കുവെച്ച വീഡിയോയിൽ 9 വയസുള്ള ആന ചിത്രം വരയ്ക്കുന്നത് കാണാം. തായ്‌ലൻഡിലെ ചിയാങ്…

ഗോൾഗപ്പ കൊണ്ടുള്ള മാലയും കിരീടവും ധരിച്ച് വധു

തെരുവോരങ്ങളില്‍ ലഭിക്കുന്ന ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പാനി പൂരിയും ഗോൾഗപ്പകളുമൊക്കെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ നമുക്ക് എല്ലാവർക്കും ഉണ്ടാവും. ഈ ഇഷ്ടങ്ങൾ പലപ്പോഴും അവരെ രസകരമായ തീരുമാനങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇത്തരത്തിൽ സ്വന്തം വിവാഹദിനത്തിൽ പൂർണ്ണമായും ഗോൾഗപ്പകൾ കൊണ്ട് നിർമ്മിച്ച കിരീടവും മാലയും ധരിച്ച ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അക്ഷയ എന്ന യുവതിയാണ് അവരുടെ ഗോൾഗപ്പയോടുള്ള…

പുൽച്ചാടിയെ കണ്ട് ഭയന്ന് ഓടുന്ന ആൺകുട്ടി ; വീഡിയോ വൈറല്‍

പ്രായം എത്ര കൂടിയാലും ചെറുപ്പത്തിൽ ഉണ്ടായിരുന്ന ചില ഭയങ്ങൾ നമ്മോടൊപ്പം വളരും. ചിലപ്പോൾ അത് വളരെ നിസ്സാരമായ കാര്യങ്ങൾ ആയിരിക്കാം. പക്ഷെ ഭയമുള്ളവരെ സംബന്ധിച്ച് അത് മരണഭയത്തിന് തുല്യമാണ്. ചിലർക്ക് ഭയം എട്ടുകാലിയെയാകാം, ചിലർക്ക് കോഴി, മറ്റുചിലർക്ക് പാറ്റ.. അങ്ങനെ നീളും ‘കുഞ്ഞു’ വലിയ ഭയങ്ങളുടെ നീണ്ട നിര. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള തന്റെ…

പക്ഷികളെ കൊല്ലാൻ ഉപയോഗിക്കുന്ന തെറ്റാലി ഉപേക്ഷിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഐഎഫ്എസ് ഓഫീസർ

തെറ്റാലി ഉപയോഗിക്കുന്നത് പലപ്പോഴും കുട്ടികൾക്ക് രസകരമായൊരു വിനോദം ആയിരിക്കും. ഇവര്‍ പൊതുവേ തെറ്റാലി ഉപയോഗിച്ച് പഴങ്ങൾ പറിച്ചെടുക്കുകയും പക്ഷികളെ വീഴ്ത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ തെറ്റാലി ഉപേക്ഷിക്കാനും പക്ഷികളെ രക്ഷിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകി ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് ഒരു ഐ‌എഫ്‌എസ് ഉദ്യോഗസ്ഥൻ. ‘നിങ്ങൾ ഒരു മനോഹരമായ പക്ഷിയെ കാണുന്നു. നിങ്ങൾ ഒരു സുന്ദരനായ കുട്ടിയെയും കാണുന്നു….

തെരുവിൽ നിന്ന് ആളുകളോട് മാസ്ക് ധരിക്കാൻ പറഞ്ഞ് ബാലൻ ; വീഡിയോ വൈറല്‍

ഉത്തരേന്ത്യയിൽ താപനില അനുദിനം ഉയരുകയാണ്. അതിനനുസരിച്ച് തണുത്ത കാലാവസ്ഥ തിരഞ്ഞ് പോകുന്ന ആളുകളുടെ എണ്ണവും കൂടുന്നുണ്ട്. യാത്രാവേളകളിലും സഞ്ചാരികളെ കൊവിഡ് -19 സുരക്ഷാ നിയമങ്ങൾ പാലിക്കാനായി ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തെരുവിലൂടെ മാസ്ക് വെക്കാതെ നടക്കുന്നവരോട് മാസ്ക് വെക്കാൻ അപേക്ഷിക്കുന്ന ഒരു ബാലന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഹിമാചൽ…

ബിടിഎസ് ഗാനത്തിന് ചുവടുവെച്ച് അഹാനയുടെ അനുജത്തിമാര്‍ ; വീഡിയോ വൈറല്‍

കൊറിയന്‍ ബാന്‍ഡായ ബിടിഎസിന് ആരാധകര്‍ ഏറെയാണ്. ബിടിഎസിന്റെ സംഗീതാവിഷ്‌കാരങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ബിടിഎസ് ബട്ടര്‍ ഗാനം. ഒരു ദിവസം കൊണ്ട് 11 കോടി കാഴ്ചക്കാരുമായി യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഈ ഗാനം. ഇപ്പോഴിതാ ഈ ഗാനത്തിന് മനോഹരമായി ചുവടുകള്‍ വെക്കുന്ന താരസഹോദരിമാരുടെ വീഡിയോയാണ് വൈറലാകുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ…

ദിലീപിനും കാവ്യയ്ക്കും ഒപ്പം അടൂര്‍ ഗോപാലകൃഷ്ണനെ ആശംസിച്ച് മഹാലക്ഷ്മി ; വീഡിയോ വൈറല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപ് – കാവ്യ ദമ്പതികള്‍. മഞ്ജു വാര്യരുടെ മകള്‍ മീനാക്ഷിക്കു പുറമേ ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന ഒരു മകളും ഉണ്ട്. ഇപ്പോഴിതാ കുടുംബസമേതമുള്ള മഹാലക്ഷ്മിയുടെ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിലാണ്…

സഹോദരിക്കൊപ്പം നിറചിരിയോടെ നൃത്തം ചെയ്ത് അനു സിത്താര ; വീഡിയോ വൈറല്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളില്‍ ഒരാളാണ് അനു സിത്താര. അഭിനയ മികവിനൊപ്പം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ് താരത്തിന്റെ നടനവൈഭവവും. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും നൃത്ത സംബന്ധിത ചിത്രങ്ങളും വീഡിയോയും എല്ലാം അനു സിത്താര പങ്കുവെക്കാറുണ്ട്. ഇവയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് അനു സിത്താരയുടെ മനോഹരമായ ഒരു നൃത്ത വീഡിയോ ആണ്. സഹോദരിയായ…

ആരാധകർക്ക് ഊർജ്ജമേകി വിക്കി കൗശൽ

അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മഹാമാരി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ പടരുന്ന വൈറസ് നിരവധി നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. ഏപ്രിലിലാണ് ബോളിവുഡ് നടനായ വിക്കി കൗശലിന് കൊവിഡ് സ്ഥിരീക്കുന്നത്. താരത്തിന് കൊവിഡ് നെഗറ്റീവ് ആകാൻ സമയമെടുത്തിരുന്നു. ഇപ്പോഴിതാ മികച്ച ജീവിതശൈലിയിലൂടെ തന്റെ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരാൻ കഠിനമായി പരിശ്രമിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ താരം പങ്കിട്ട ഒരു വീഡിയോയാണ്…

അന്ന് മകളെ വഴക്ക് പറഞ്ഞു ; ഇപ്പോൾ അതേ ബെൽറ്റ്‌ സാരിക്കൊപ്പം സ്റ്റൈൽ ചെയ്ത് സുന്ദരിയായി വൈറൽ മമ്മി

കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മകൾ വാങ്ങിയ 35,000 രൂപയുടെ ബെൽറ്റ്‌ കണ്ട് ആശ്ചര്യപ്പെടുന്ന ഒരു അമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ‘150 രൂപക്ക് ഇതേ മോഡലിൽ ഉള്ള DPS സ്കൂൾ ബെൽറ്റ്‌ കടകളിൽ കിട്ടുമെ’ന്നതായിരുന്നു വീഡിയോയിലെ ഹിറ്റ്‌ ഡയലോഗ്. നിഷ്കളങ്കമായ അനിത ഗുപ്ത എന്ന അമ്മയുടെ പ്രതികരണത്തിന് നിരവധി ആളുകളാണ് കമന്റുകളിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചത്….

ഒട്ടകവും കുട്ടിയും വഴിമുടക്കിയാല്‍ എന്തു ചെയ്യും? രസകരമായ വീഡിയോ വൈറല്‍

കാഴ്ചക്കാരില്‍ ചിരി ഉണര്‍ത്തുന്ന രസകരമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഈ നിരയില്‍ ഏറ്റവും പുതിയ വീഡിയോയാണ് റോഡിന്റെ നടുക്ക് വഴിമുടക്കി നിന്ന ഒട്ടകത്തെയും അതിന്റെ കുട്ടിയെയും മാറ്റാന്‍ ഒരു യുവാവ് കാണിച്ച പരാക്രമം. സംഭവം അല്പം സാഹസികം ആണെങ്കിലും വളരെ ബുദ്ധിപരമായ നീക്കമാണ് വീഡിയോയില്‍ കാണുന്നത്. മാത്രമല്ല ചിരിക്കും വകയുണ്ട്. അറബി നാട് എന്നു…

പൊട്ടിയ പൈപ്പിൽ നിന്നൊഴുകുന്ന വെള്ളത്തിൽ കളിക്കുന്ന ആനകുട്ടി ; വൈറല്‍ വീഡിയോ

പൊട്ടിയ പൈപ്പിൽ നിന്ന് ഒഴുകുന്ന വെള്ളത്തിൽ കളിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല ആന കുട്ടിക്കും പൊട്ടിയ പൈപ്പ് ഒരു വീക്നെസ് ആണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. തായ്‌ലൻഡിൽ ഉള്ള എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള വീഡിയോ ആണ് ഇത്. വാൻ മായ് എന്ന് പേരുള്ള…

കൊച്ചുമകൾക്ക് ഒപ്പമുള്ള മുത്തശ്ശന്റെ നൃത്ത വിഡിയോ വൈറലാകുന്നു

മനസ്സിനെ സന്തോഷിപ്പിക്കുന്ന പല തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ മുന്നില്‍ എത്താറുണ്ട്. കൊച്ചു കുട്ടികളുടേതു മുതൽ മൃഗങ്ങളുടെയും പക്ഷികളുടെയും ചന്തമുള്ള വിഡിയോകൾ വരെ അതിൽ ഉൾപ്പെടും. അത്തരത്തിൽ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. കൊച്ചുമകൾക്കൊപ്പം നൃത്തം ചെയ്യുന്ന മുത്തശ്ശന്റെ വീഡിയോ ആണ് അത്. ജസ്റ്റിൻ വെലിങ്ടണിന്റെ ‘ഇക്കോ ഇക്കോ മൈ ബെസ്റ്റി’ എന്ന…

ചവുട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച മനുഷ്യന്റെ ദേഹത്തേക്ക് മരം കടപുഴുകി വീണു ; വൈറല്‍ വീഡിയോ

‘വിതച്ചതേ കൊയ്യൂ’ എന്ന് നാം കേട്ടിട്ടുണ്ട്. അതിനെക്കാൾ മികച്ച ഉപമയൊന്നും ഈ സംഭവത്തിന്‌ പറയാനില്ല. പലതരത്തിൽ മനുഷ്യന്റെ ക്രൂരതകളോട് പ്രകൃതി പ്രതികരിക്കാറുണ്ട്. അതുകൊണ്ടാണ് നശിപ്പിക്കാൻ ശ്രമിച്ച മരം തന്നെ മനുഷ്യന്റെ തലയിലേക്ക് വീണത് നമുക്ക് അത്ഭുതമാകാത്തത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുധ രാമൻ ട്വിറ്ററിലൂടെ ഒരു മനുഷ്യന് പറ്റുന്ന അബദ്ധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം…

ഇത് കുറ്റകൃത്യം തന്നെയാണ്. ചെയ്യുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കുക : പൃഥ്വിരാജ്

ജൂൺ 30നാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കോൾഡ് കേസ്’ എന്ന സിനിമ ആമസോൺ പ്രെം വഴി പുറത്തിറങ്ങിയത്. സിനിമ റീലിസായതിനു പിന്നാലെയാണ് പുതിയ ചിത്രമായ ‘കോൾഡ് കേസി’ന്റെ ക്ലൈമാക്‌സും മറ്റു കാര്യങ്ങളും പുറത്തുവിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൃഥ്വിരാജ് എത്തിയത്. മറ്റൊരാളുടെ ത്രില്ല് നശിപ്പിക്കുമെന്ന കാര്യം അറിഞ്ഞുകൊണ്ട് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവി‌ടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് താരം പറയുന്നു. ആമസോൺ…

ബിടിഎസ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന റോബോട്ടുകൾ

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാൻഡാണ് ബാങ്‌ടാൻ സോണിയോണ്ടൻ അഥവാ ബി‌ടി‌എസ്. പ്രോഗ്രാം ചെയ്ത റോബോട്ടുകളെ പോലെ സമന്വയിപ്പിച്ച നൃത്തസം‌വിധാനം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബിടിഎസ് ഗാനത്തിനൊപ്പം ചുവടുവെച്ചിരിക്കുന്ന യഥാർത്ഥ റോബോട്ടുകളുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ബോസ്റ്റൺ ഡൈനാമിക്സ് പങ്കുവെച്ച വീഡിയോയിലാണ് ഏഴ് റോബോട്ടുകൾ കെ – പോപ്പ് ബ്രാൻഡിന്റെ ‘അയോണിക്…

അതിഥികളെ അതിശയിപ്പിച്ച് വധുവിന്റെ മാർഷ്യൽ ആർട്സ് ; വീഡിയോ വൈറല്‍

വധുവിന്റെ വ്യത്യസ്ത പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഒരു വിവാഹച്ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. 22കാരിയായ നിഷയുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചവരെല്ലാം അവരുടെ ആയോധനകലയിലെ പ്രാവീണ്യം കണ്ട് കൈയടിക്കുകയാണ്. തമിഴ്‌നാട്ടിലെ തിരുക്കോളൂർ ഗ്രാമത്തിലെ നിഷ എന്ന പെൺകുട്ടിയാണ് തന്റെ വിവാഹ വേദി അയോധനകലയുടെ കളരിയാക്കി മാറ്റിയെടുത്തത്. ആയോധനകലകൾ പഠിക്കാൻ നിഷയെ പ്രോത്സാഹിപ്പിച്ചത് അവരുടെ…

പൊള്ളുന്ന വെയിലില്‍ ബുള്‍സൈ തയ്യാറാക്കുന്ന യുവതി ; വീഡിയോ വൈറല്‍

കത്തുന്ന വേനലില്‍ പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ ഒരിക്കലെങ്കിലും ‘ഇപ്പോള്‍ ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചാല്‍ ബുള്‍സൈ റെഡി’ എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പൊള്ളുന്ന വെയിലില്‍ മുട്ട പാകം ചെയ്യാന്‍ കഴിയുമോ? അങ്ങനെയും പരീക്ഷിക്കാമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്തറിലാണ് സംഭവം നടന്നത്. പുറത്ത് അസഹനീയമായ ചൂടാണ്. ഇതിനിടെ…

ആളിപ്പടരുന്ന തീയിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിച്ച് പൊലീസുകാരൻ ; വൈറല്‍ വീഡിയോ

ലണ്ടനിലെ എലിഫന്റ് ആന്റ് കാസിൽ സ്റ്റേഷനിൽ ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ നിന്ന് രണ്ട് കുട്ടികളെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്നതിന്റെ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ രണ്ട് കുട്ടികളെയും കൈയില്‍ പിടിച്ചു കെട്ടിടത്തിന്റെ പുറത്തേക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാണാം. പശ്ചാത്തലത്തിൽ തീ കത്തിപ്പടരുന്നുണ്ട്. നിരവധി അഗ്നിശമന സേനാംഗങ്ങൾ ചേർന്ന്…

പ്രിയപ്പെട്ട കോഴികൾക്കായി കരയുന്ന ബാലൻ ; വീഡിയോ വൈറല്‍

ഈ ലോകത്തിലെ വേദനിപ്പിക്കുന്ന പല യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടാണ്. സിക്കിമിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് പറഞ്ഞ് കരയുന്ന ബാലന്റെ വീഡിയോ എവരുടെയും കണ്ണ് നിറയിക്കുകയാണ്. അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കൊച്ചുകുട്ടി വികാരാധീനനായി താൻ വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് കരയുകയും…

അടുത്ത ക്യാപ്റ്റൻ അമേരിക്കയാണോ?’ ; പരിശീലകന്റെ വർക്കൗട്ട് വീഡിയോ കണ്ട് സോഷ്യൽ മീഡിയ ചോദിക്കുന്നു

വർക്കൗട്ട് ചെയ്തത് കൂടിപ്പോയി എന്ന് പൊതുവെ ആരും പറഞ്ഞ് നാം കേട്ടിട്ടില്ല. എന്നാൽ ഫിറ്റ്‌നെസ് പരിശീലകനായ ഡെവൺ ലെവസ്‌കിനോട് സോഷ്യൽ മീഡിയ ഒന്നടങ്കം ഇതുതന്നെയാണ് പറയുന്നത്. കഠിനമായി പരിശീലനം നടത്തുന്ന അദ്ദേഹത്തിന്റെ പുതിയ വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത ഫിറ്റ്നസ് പരിശീലകനായ ഡെവൺ ലെവസ്‌ക് കടുത്ത വ്യായാമമുറകൾ പരീക്ഷിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ്…

പ്രതികാരത്തിന്റെ പേരിൽ 23 ലക്ഷത്തിന്റെ ബൈക്ക് കത്തിച്ച് മുൻകാമുകി

ബന്ധങ്ങളും വേർപിരിയലുകളും പലപ്പോഴും രസകരമായ കാര്യങ്ങളിലേക്ക് ചെന്നെത്താറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് തായ്‌ലൻഡിൽ അരങ്ങേറിയത്. തന്റെ കാമുകനുമായുള്ള ബന്ധം വിച്ചേദിക്കപ്പെട്ടതിനെ തുടർന്ന് തായ്‌ലൻഡിലെ ഒരു യുവതി അദ്ദേഹത്തിന് സമ്മാനമായി നൽകിയ ബൈക്ക് കത്തിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ബാങ്കോക്കിലെ ശ്രീനാഖരിൻ‌വിരോട്ട് യൂണിവേഴ്സിറ്റി പ്രസർ‌മിറ്റ് ഡെമോൺ‌സ്‌ട്രേഷൻ സ്കൂളിൽ എത്തിയാണ്‌ പെൺകുട്ടി പ്രതികാരം ചെയ്തത്. പാർക്കിംഗ്…

ബൊഹീമിയൻ റാപ്സൊഡി പാടുന്ന കുട്ടി ഗായിക ; വീഡിയോ വൈറല്‍

1975ൽ പുറത്തിറങ്ങിയ ബൊഹീമിയൻ റാപ്സൊഡി എന്ന ഗാനം ആലപിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്റർ ഉപയോക്താവ് ഡാനി ഡെറാനി പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയിൽ പിങ്ക് വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഒരു കാറിന്റെ പിൻസീറ്റിലിരുന്ന് ബൊഹീമിയന്‍ റാപ്‍സൊഡി പാടുന്നത് കാണാം. ഇടയ്ക്ക് വരികൾ…

‘ജലേബി ബേബി’ എന്ന് പാടാൻ മാത്രമല്ല ജലേബി ഉണ്ടാക്കാനും ജേസൺ ഡെറുലോയ്ക്ക് അറിയാം

അന്താരാഷ്ട്ര പോപ്പ് ഗായകൻ ജേസൺ ഡെറുലോ ജലേബി ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജലേബി ഉണ്ടാക്കുന്നതിന്റെ ഓരോ സ്റ്റെപ്പും അദ്ദേഹം വീഡിയോയിൽ കൃത്യമായി കാണിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ പാൽ, മാവ്, ജലേബിയ്ക്ക് വേണ്ട നിറം എന്നിങ്ങനെയുള്ള എല്ലാ ചേരുവകളും ജേസൺ ഡെറുലോ കലർത്തുന്നത് കാണാം. അതിനുശേഷം ഒരു സ്ക്വീസർ…