Flash News
Archive

Tag: Viral Video

വെയ്റ്റ് ലോസിനു ശേഷമുള്ള കിം ജോങ് ഉന്നിന്റെ വീഡിയോ വൈറലാകുന്നു

ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ നിരവധി വാർത്തകൾ ഞെട്ടലോടെയാണ് പലപ്പോഴും ലോകം കേൾക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ വീഡിയോ രസകരമായ പല ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. വൈറലായിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയിൽ കിം ജോങ് ഉൻ ശരീരഭാരം കുറച്ച് ഫിറ്റായിരിക്കുന്നത് കാണാം. 37 കാരനെന്ന് കരുതപ്പെടുന്ന ഈ സ്വേച്ഛാധിപത്യ നേതാവിന് ഭാരം കുറഞ്ഞതായി വിദേശ…

സാരിയുടുത്ത് 46കാരിയുടെ സ്‌കേറ്റിംഗ് ; വീഡിയോ വൈറല്‍

പ്രായം വെറും നമ്പര്‍ മാത്രം ആണെന്നത് ഭംഗിവാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ടൊറന്റോയിലെ ഊര്‍ബി റോയ്. സ്‌കേറ്റ് ബോര്‍ഡില്‍ ആളുകള്‍ തെന്നി മാറുന്നത് കാണാന്‍ നല്ല രസമാണ്. പ്രൊഫഷണലുകള്‍ അതില്‍ നന്നായി നൃത്തവും ചെയ്യും. അത്ര വലിയ പ്രൊഫഷണല്‍ അല്ലെങ്കിലും സാരിയുടുത്ത് സ്‌കേറ്റ്‌ബോര്‍ഡില്‍ ആര്‍ത്തുല്ലസിക്കുന്ന ഈ 46കാരിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടിക്ടോക്കില്‍ ഊര്‍ബി നേരിട്ട്…

ബീഹാർ അധ്യാപക പരീക്ഷാ സർട്ടിഫിക്കറ്റിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം

കഴിഞ്ഞ കുറച്ചു നാളുകളായി ബിഹാർ വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങളിൽ പെട്ടുകിടക്കുകയാണ് . ഇപ്പോൾ മലയാള നടി അനുപമ പരമേശ്വരന് സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷയിൽ (STET) യോഗ്യത നൽകിയതിന്റെ പേരിലുള്ള വിവാദത്തിലാണ് വിദ്യാഭ്യാസവകുപ്പ്. STET പ്രസിദ്ധീകരിച്ച ഫലങ്ങളിലെ അനുപമ പരമേശ്വരന്റെ സർട്ടിഫിക്കറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഋഷികേശ് കുമാർ എന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റിലാണ് അനുപമ…

മയക്കുമരുന്ന് നൽകി സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിച്ചു

പാകിസ്ഥാനിലെ ഇൻഫ്ലുൻസറായ സൂസൻ ഖാന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്നത്. ആഘോഷത്തിന്റെ പേരിലല്ല, മറിച്ച് അവിടെ ഉപയോഗിച്ച ഒരു അലങ്കാര വസ്തുവിന്റെ പേരിലാണ് വീഡിയോ ശ്രദ്ധേയമാകുന്നത്. ജന്മദിനാഘോഷത്തിനിടയിൽ മയക്കുമരുന്ന് നൽകി ഒരു സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിക്കുകയായിരുന്നു. വിഡിയോയിൽ ചങ്ങല ധരിച്ച ഒരു സിംഹം സോഫയിൽ നിൽക്കുന്നത് കാണാം. അക്രമാസക്തനാവാതിരിക്കാൻ സിംഹത്തിന്…

കൊവിഡ് നിയമങ്ങൾ നടപ്പിലാക്കുന്ന റോബോട്ടുകൾ

കൊവിഡ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിന് അനുസരിച്ച് കൊവിഡ് നിയമങ്ങൾ പാലിക്കാതെയിരിക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. ഇത്തരം പ്രവൃത്തികൾ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിലേക്കും ലോക്ക്ഡൗണിലേക്കും നയിക്കും. ഇതിനൊരു പരിഹാരമെന്ന നിലയിൽ, കൊവിഡ് നിയമങ്ങൾ പാലിക്കാതെ നടക്കുന്നവരുടെ പിന്നാലെ നടന്ന് അവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന റോബോട്ടുകളുടെ വീഡിയോയാണ് വ്യവസായ പ്രമുഖനായ ഹർഷ് ഗോയങ്ക ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്….

കൗതുകം ഉണര്‍ത്തി മഴവില്‍ പാമ്പ് ; വീഡിയോ വൈറല്‍

പാമ്പ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ പാമ്പിന്റെ പേര് കേട്ടാല്‍ ഒന്നു കാണാന്‍ തോന്നും. ഇനി കണ്ടു കഴിഞ്ഞാലോ, അല്പം കൗതുകത്തോടെ കൂടുതല്‍ നേരം കണ്ടിരിക്കാനും തോന്നും. അതാണ് മഴവില്‍ പാമ്പിന്റെ പ്രത്യേകത. പേര് പോലെ തന്നെ പാമ്പിന്റെ ദേഹം മുഴുവനും വിവിധ നിറങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഇന്‍സ്റ്റഗ്രാമില്‍…

മിനി ‘സൂപ്പർമാർക്കറ്റു’മായി സോനു സൂദ്

കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ് ഒരുക്കുകയാണ് നടൻ സോനു സൂദ്. രോഗവ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കച്ചവടക്കാരുണ്ട്. അവരെ പിന്തുണയ്ക്കണമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഒരു വീഡിയോയും സോനു സൂദ് പങ്കുവെച്ചിരുന്നു. തന്റെ സൈക്കിളിൽ മുട്ടയും റൊട്ടിയും മറ്റ് പലചരക്ക് സാധനങ്ങളും വിൽക്കുന്ന കച്ചവടക്കാരനായാണ് സോനു വീഡിയോയിലുള്ളത്. ‘സോനു…

തരംഗമായി ‘പേളി മാണി സ്റ്റഡി ടിപ്സ്’

അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വന്ന പേളി മാണിയെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. കിടിലൻ കൗണ്ടറുകളും തമാശയും നിറഞ്ഞ പേളിയുടെ വാക്കുകൾ പലരെയും ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. ഇപ്പോൾ പേളി ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ്. വളരെ രസകരമായി വീഡിയോകള്‍ ചെയ്തതിലൂടെ പേളിക്ക് ഇതുവരെ സ്വന്തമാക്കാനായത് 14 ലക്ഷത്തിൽ പരം സബ്സ്ക്രൈബേഴ്സിനെയാണ്. കഴിഞ്ഞ…

വിസ്മയയുടെ മരണത്തില്‍ തനിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് സലിംകുമാർ

ഏറെ ഞെട്ടലോടെയാണ് ബിഎഎംഎസ്‌ വിദ്യാർത്ഥിയായ വിസ്‌മയയുടെ മരണം കേരളം നോക്കിക്കണ്ടത്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്കും ഭർതൃഗൃഹത്തിൽ അരങ്ങേറുന്ന പീഡനങ്ങളിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. എന്നാൽ വിസ്മയയുടെ മരണത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഇപ്പോള്‍ പറയുകയാണ് അഭിനേതാവായ സലിംകുമാർ. ‘സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജിവിതങ്ങള്‍’ എന്ന സന്ദേശത്തിലൂന്നി ഡി.വൈ.എഫ്.ഐ നടത്തിയ യുവജന ജാഗ്രതാ സദസ്സില്‍…

ഹെല്‍ത്തിയുമാണ് ടേസ്റ്റിയുമാണ് ; ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടിന്റെ രുചിക്കൂട്ട് പങ്കുവെച്ച് അഹാന

സിനിമയിലും സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് അഹാന കൃഷ്ണ. താരം സമൂഹമാധ്യമങ്ങളില്‍ വീട്ടിലെ വിശേഷങ്ങളില്‍ പലതും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേവറേറ്റ് ഡെസേര്‍ട്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഡെസേര്‍ട്ട് ഏറെ ആരോഗ്യകരമാണ്. ഏറെ രുചികരവും. വീടിന്റെ മുറ്റത്തുള്ള പാഷന്‍ ഫ്രൂട്ടാണ് ഡെസേര്‍ട്ട് തയ്യാറാക്കുന്നതിനായി അഹാന ആദ്യം എടുത്തത്. തുടര്‍ന്ന്…

നിങ്ങൾക്ക് ഈ വീഡിയോയിൽ ഒരു ബഹിരാകാശ യാത്രികനെ കണ്ടെത്താൻ കഴിയുമോ?

ഏറെ കൗതുകം ഉണര്‍ത്തുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം നാസ പുറത്തുവിട്ടു. ബഹിരാകാശനിലയത്തിൽ ജോലികൾ ചെയ്യുന്ന രണ്ട് ബഹിരാകാശ യാത്രികരുടെ വീഡിയോയായിരുന്നു അത്. വീഡിയോയിലെ ബഹിരാകാശ യാത്രികനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. ഐഎസ്‌എസിലെ വൈദ്യുതി വിതരണം നവീകരിക്കുന്നതിനായുള്ള പുതിയ റോൾ-അപ്പ് സോളാർ പാനലുകളുടെ ഇൻസ്റ്റലേഷൻ ജോലികൾ ചെയ്യുന്ന ബഹിരാകാശയാത്രികരുടെ വീഡിയോയാണ് നാസ പുറത്തുവിട്ടത്. യൂറോപ്യൻ…

സിഇഒയ്ക്കൊപ്പമുള്ള കോളിനിടെ കസേര തകര്‍ന്ന് വീഴുന്ന യുവതി ; വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ജോലിയില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ പല രസകരമായ സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നതും പതിവാണ്. ഈ നിരയില്‍ ഏറ്റവും പുതിയത് ഒരു യുവതി ഓണ്‍ലൈന്‍ കോളിനിടയില്‍ കസേര തകര്‍ന്നു വീഴുന്ന വീഡിയോയാണ്. കമ്പനിയിലെ സിഇഒയുമായുള്ള വീഡിയോ കോളിനിടെയാണ് അവര്‍ വീഴുന്നത്. വീഴ്ചയ്ക്കു ശേഷം അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത…

മത്സ്യത്തിന്റെ വയറ്റില്‍ നിന്നും ഒരു കുപ്പി വിസ്കിയോ?

മത്സ്യം പിടിക്കാൻ പോകുന്ന പല ദിവസങ്ങളിലും നിരാശയാണ് പൊതുവെ സാധാരണ ഫലം. എന്നാൽ കഴിഞ്ഞ ദിവസം ഒരു മത്സ്യ തൊഴിലാളിയെ തേടിയെത്തിയത് ഒരു ജാക്ക്പോട്ട് തന്നെയായിരുന്നു. വലിയൊരു മത്സ്യം മാത്രമല്ല, അതിന്റെ വയറ്റിൽ ഒരു മദ്യക്കുപ്പിയും! ഭാഗ്യവാൻ ആയ ഈ മത്സ്യ തൊഴിലാളിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മത്സ്യവും മത്സ്യത്തിന്റെ വയറ്റിലെ…

അപകടത്തില്‍ നിന്നും ഓട്ടോയെ ‘ഓട്ടോ കറക്റ്റ്’ ചെയ്ത് യുവാവ്

അപകടങ്ങൾ അത്ഭുതങ്ങൾ ആയി മാറുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ കുത്തനെയുള്ള ഒരു വളവിലേക്ക് തിരിയുന്നത് കാണാം. വളവ് തിരിയുന്നതിനിടയിൽ ബാലൻസ് തെറ്റി ഓട്ടോ വീഴാൻ പോകുന്നുണ്ട്. എന്നാൽ ഇത് കണ്ടു നിൽക്കുന്ന ഒരു മനുഷ്യൻ വേഗം…

വ്ലോഗിങ്ങിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീണു ; ചിരിയും ചിന്തയും ഉണര്‍ത്തുന്ന വീഡിയോ വൈറല്‍

യുട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും കാലമാണിത്. പ്രായഭേദമന്യേ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യുട്യൂബര്‍മാരുടെ എണ്ണവും ചെറുതല്ല. വ്‌ളോഗിങ്ങിനിടെ സംഭവിക്കുന്ന ചില അബദ്ധങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അത്തരമൊരു അബദ്ധത്തിലൂടെ സ്റ്റാറായിരിക്കുകയാണ് ഇപ്പോള്‍ ഒരു മിടുക്കി. മൂന്നര വയസ്സാണ് ഈ കുട്ടിയുടെ പ്രായം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നരിക്കാട്ടുംചാല്‍ നാരോള്ളതില്‍ നസീറിന്റെ മകള്‍ ഹന്‍ഫ ഫാത്തിമയാണ് താരമായത്. അടുത്തിടെ വെറുതെ ഒരു…

കുഞ്ചാക്കോ ബോബനെ ജനകീയ കവിയാക്കി കൊച്ചുമിടുക്കന്‍ ; വീഡിയോ വൈറല്‍

‘അനിയത്തിപ്രാവി’ലെ സുധിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. എല്ലാ കാലഘട്ടത്തിലും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. അമ്മ കുട്ടിയോട് ജനറൽനോളജ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോ. ‘മലയാള ഭാഷയുടെ പിതാവ് ആര്?’,…

തകര്‍പ്പന്‍ നൃത്തത്തിലൂടെ വിജയിക്ക് പിറന്നാള്‍ ആശംസിച്ച് കീര്‍ത്തി സുരേഷ് ; വീഡിയോ വൈറല്‍

സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയുടെ 47ആം പിറന്നാൾ ദിനമായ ഇന്നലെ രാജ്യത്ത് അങ്ങോളമിങ്ങോളം ഉള്ള നിരവധി പേരാണ് വിജയിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള പിറന്നാൾ ആഘോഷ പരിപാടികളും വിജയ് ഫാൻസ് അസോസിയേഷനുകൾ നടത്തിയിരുന്നു. എന്നാൽ തന്റെ പ്രിയ നടനുള്ള പിറന്നാളാശംസകൾ ഒരു തകർപ്പൻ നൃത്തത്തിലൂടെ അറിയിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്…

ചൂടെടുത്താല്‍ പിന്നെ കരടിയും പൂളില്‍ ചാടും

വേനൽ കാലം വളരെ ബുദ്ധിമുട്ടേറിയതാണ്. മനുഷ്യർക്കാണെങ്കിൽ എയർ കണ്ടീഷൻഡ് റൂമുകളെയും സ്വിമ്മിംഗ് പൂളുകളെയും ചൂട് അകറ്റാനായി ആശ്രയിക്കാം. അതേസമയം മൃഗങ്ങളുടെ കാര്യം നമ്മൾ ചിന്തിക്കാറുണ്ടോ? എന്നാൽ കൗതുകമുള്ള ഒരു വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്നും വരുന്നത്. ചൂട് താങ്ങാനാകാതെ കുട്ടികളുടെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയിരിക്കുകയാണ് ഒരു കരടി. കരടി പൂളിൽ കിടന്നു ആസ്വദിക്കുന്ന രസകരമായ വീഡിയോ…

ആറ് ദിവസങ്ങള്‍കൊണ്ട് പഠിച്ച ആയോധനകല പ്രകടനം പങ്കുവെച്ച് ലെന

ചലച്ചിത്രതാരം ലെനയ്ക്ക് ആരാധകര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് ലെന. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ മറ്റ് പല വിശേഷങ്ങളും താരം പങ്കുവെക്കാറുമുണ്ട്. ലെന പങ്കുവെക്കുന്ന വീഡിയോകള്‍ പലതും ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ലെന. അടുത്തിടെ പഠിച്ചെടുത്ത ഒരു ആയോധന കലയാണ് താരം പങ്കുവെച്ചിരുന്നത്. തമിഴ്‌നാട്ടില്‍ ഏറെ…

ട്രാഫിക് ബ്ലോക്കിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍

ട്രാഫിക് ബ്ലോക്കിൽ ഉടലെടുത്ത ഒരു സൗഹൃദ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പണത്തിനും സാമൂഹിക സാഹചര്യങ്ങൾക്കും അപ്പുറം സൗഹൃദ ബന്ധത്തിന് വില നൽകുന്ന രണ്ട് കൊച്ചുകുട്ടികളാണ് വീഡിയോയിലെ താരങ്ങൾ. വീഡിയോയിൽ ഒരു ആൺകുട്ടി തന്റെ കളിപ്പാട്ടങ്ങൾ തെരുവിൽ ജോലി ചെയ്യുന്ന ഒരു കുട്ടിയ്ക്ക് സമ്മാനിക്കുന്നത് കാണാം. ഈ ഹൃദയസ്പർശിയായ വീഡിയോ നിരവധി പേരെയാണ്…

കണ്ണിനെ മയക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ വീഡിയോ വൈറല്‍

തികച്ചും ശാസ്ത്രീയമായ രീതിയിൽ പ്രേക്ഷകരിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ്‌ മാജിക്‌. നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം ജാലവിദ്യകൾ നമുക്ക് പൊതുവെ ഒരു ആവേശമാണ്. മാത്രമല്ല അവയിൽ ഒളിഞ്ഞു കിടക്കുന്ന ചെറിയ ‘ട്രിക്കു’കളെ തേടി പോകാനും നമ്മൾ മുതിരാറുണ്ട്. അത്തരം ഒരു കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ…

തുണി കഴുകാന്‍ സഹായിക്കുന്ന വളര്‍ത്തുനായ ; വൈറല്‍ വീഡിയോ

മൃഗങ്ങൾക്ക് മനുഷ്യരോടുള്ള സ്നേഹം എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. വളർത്തുമൃഗങ്ങളുടെ പല വീഡിയോകളും നമ്മളെ കണ്ണീരണിയിക്കാറുണ്ട്. ഇത്തരത്തിൽ നിസ്വാർത്ഥമായ സ്നേഹം കൊണ്ട് നമ്മെ അത്ഭുതപ്പെടുകയാണ് ഒരു യുവതിയും അവരുടെ വളർത്തുനായയും. മേരി & സീക്രട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറൽ വീഡിയോയിൽ മേരിയെയും അവളുടെ ഉറ്റസുഹൃത്തായ സീക്രട്ട് എന്ന ഓസ്‌ട്രേലിയൻ ഷെപ്പേർഡിനെയും കാണാം. ഇരുവരും…

‘ഫോട്ടോകള്‍ക്കായി ഇതാ ചില ഐഡിയകള്‍’ ; ശോഭനയുടെ പുതിയ ഡാന്‍സ് പോസ് വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയായും നര്‍ത്തകിയായും ഒരുപോലെ ശോഭന പ്രശസ്തയാണ്. ഇപ്പോഴിതാ ശോഭനയുടെ ഡാന്‍സ് പോസുകളുടെ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ‘ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍’ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ശോഭന നല്‍കിയിരിക്കുന്നത്. വിവിധ നൃത്ത പോസുകളാണ് ശോഭനയും സംഘവും ഫോട്ടോകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിശ്വേശ് ആണ്…

അച്ഛനൊപ്പം കിടിലന്‍ നൃത്തവുമായി സാനിയ ഇയ്യപ്പന്‍ ; വീഡിയോ വൈറല്‍

നിരവധി ആരാധകരെ സ്വന്തമാക്കിയ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയകളിലും നിറസാന്നിധ്യമാണ് താരം. പലപ്പോഴും മനോഹരങ്ങളായ നൃത്ത വീഡിയോകളും സാനിയ ഇയ്യപ്പന്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഒരു കിടിലന്‍ നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ അച്ഛന്റെ ഒപ്പമാണ് സാനിയ നൃത്തം ചെയ്യുന്നത്. അതും അടുത്തിടെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം മാസ്റ്ററിലെ വാത്തി…

ബ്ലാക്ക് ഫംഗസിന് എങ്ങനെയാണ് ആ പേര് വന്നത് ; കുഞ്ഞ് പാപ്പുവിന്റെ സംശയങ്ങള്‍ പരിഹരിച്ച് അമ്മാമ്മ ; വീഡിയോ വൈറല്‍

ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ച് ഇക്കാലത്ത് കേട്ടറിവ് പോലും ഇല്ലാത്തവര്‍ ഒരുപക്ഷെ കുറവായിരിക്കും. ദുരന്തമാരിയായ കൊവിഡ് രോഗത്തിനൊപ്പം തന്നെ ബ്ലാക്ക് ഫംഗസിനെക്കുറിച്ചുള്ള വിവിധ വാര്‍ത്തകളും ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ഞു കുട്ടികള്‍ക്ക് അടക്കം ഇത്തരം രോഗങ്ങളെ കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്. അത്തരമൊരു സംശയവും അതിന് ലഭിക്കുന്ന ലളിതമായ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍…