Flash News
Archive

Tag: Viral Video

പിതൃദിനത്തില്‍ വൈറലായി മഞ്ജുവിന്റെ ഓര്‍മ്മകള്‍

പിതൃദിനത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് മഞ്ജു വാര്യരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ. മലയാളികളുടെ അഭിമാന താരമായ മഞ്ജു വാര്യർ അച്ഛനെക്കുറിച്ച് വാചാലയാവുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് കണ്ണൻ സാഗറാണ്. വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ : ‘അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ എന്ന സ്ഥലത്താണ് ഞാൻ വളർന്നത്. അവിടെ ഒരു…

മകന്‍ ആ ഗാനം പ്ലേ ചെയ്തപ്പോള്‍ മേഘ്നയ്ക്ക് മനസ്സ് നിറയെ സന്തോഷം

പലപ്പോഴും മകന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട് നടി മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജ മരണപ്പെട്ടതോടെ മേഘ്‌നയ്ക്കുള്ള ഏക ആശ്വാസം മകനാണ്. തന്റെ മകന് അച്ഛനും അമ്മയും ആവുക എന്നത് ജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്നും മുന്‍പ് ഒരിക്കല്‍ മേഘ്‌ന പറഞ്ഞിരുന്നു. ഇപ്പോഴിതാ മകന്റെ ഒരു മനോഹര വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന രാജ്. ‘കമ്പ്യൂട്ടര്‍ കീ കണ്ടതും അവന്…

സുന്ദരീ സുന്ദരന്മാര്‍ നിറഞ്ഞ ശുകവന ; ഫേസ്ബുക്കില്‍ വൈറലായി പക്ഷി സങ്കേതം

വൈവിധ്യമാര്‍ന്ന പക്ഷികള്‍ നിറഞ്ഞ ശുക വനത്തെ കുറിച്ച് ചിലര്‍ക്കെങ്കിലും അറിയുന്നുണ്ടാകും. പക്ഷികളുടെ ബാഹുല്യം കൊണ്ടുതന്നെ റെക്കോര്‍ഡ് സ്വന്തമാക്കിയ ഈ സങ്കേതത്തിലെ ഒരു വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. ഗിന്നസ് ലോക റെക്കോര്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കപ്പെട്ട വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ 4.38 ലക്ഷത്തില്‍ പരം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. കര്‍ണാടകയിലെ മൈസുരുവില്‍ ഒരേക്കറോളം വിസ്തൃതമായ പ്രദേശത്താണ് ശുകവന…

‘കുടുക്കു പൊട്ടിയ കുപ്പായ’വുമായി അമേരിക്കന്‍ നടന്‍ ജറേദ് ലെറ്റോ ; വീഡിയോ വൈറല്‍

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച സിനിമയാണ് ലൗ ആക്ഷൻ ഡ്രാമ. നയൻതാരയും നിവിൻ പോളിയും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2019ൽ പുറത്തിറങ്ങിയ സിനിമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’ എന്ന പാട്ട് കേരളക്കരയില്‍ ആകെ തരംഗം സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് പാട്ടിന് ചുവടുകൾവെച്ചുകൊണ്ട് രംഗത്തെത്തിയത്….

കുഞ്ഞ് സീലിന്റെ ആദ്യ നീന്തല്‍ ക്ലാസ്സ് ; വീഡിയോ വൈറല്‍

മൃഗങ്ങളുടെയും പക്ഷികളുടെയും എല്ലാം രസകരമായ വീഡിയോകൾ ഏറെ കൗതുകകരമാണ്. ഇത്തരത്തിൽ ഏറെ ഹൃദയസ്പർശിയായ വീഡിയോയാണ് ഈ കുഞ്ഞു സീലിന്റെ നീന്തൽപഠനം. റെക്സ് ചാപ്മാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് 42 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ഒരു ചെറിയ സീൽ തന്റെ ആദ്യ നീന്തൽ‌പാഠം അഭ്യസിക്കുന്നത് കാണാം. ഒരു ഇൻസ്ട്രക്ടർ സീലിന്റെ വാൽ വെള്ളത്തിൽ…

സാരി ഉടുത്തും വർക്കൗട്ട് ചെയ്യാം ; വീഡിയോ വൈറല്‍

ആരോഗ്യമുള്ള ശരീരം പരിപാലിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രചോദനം നിങ്ങൾക്ക് നഷ്‌ടപ്പെട്ടോ? അങ്ങനെയെങ്കിൽ‌ നിങ്ങൾ‌ ഡോ. ഷർവാരി ഇനാംദാറിനെ പരിചയപ്പെടണം. ആരോഗ്യത്തെ ഗൗരവകരമായി പരിഗണിക്കാൻ അവർ നിങ്ങളെ സഹായിക്കും. പൂനെ നിവാസിയായ ഡോ. ഷർവാരി ഇനാംദാർ സാരി ധരിച്ച് ജിമ്മിൽ ഭാരോദ്വഹനം നടത്തുന്ന വീഡിയോണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കർശനമായ ഫിറ്റ്നസ് ഷെഡ്യൂൾ…

പാകിസ്ഥാനിൽ ഡോണാൾഡ് ട്രംപിന്റെ അപരൻ ശ്രദ്ധ നേടുന്നു

യു എസ് മുൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് യു എസിൽ മാത്രമല്ല അങ്ങ് പാകിസ്ഥാനിലും ഉണ്ട്. ഡോണാൾഡ് ട്രംപിന്റെ അതേ മുഖ സാദൃശ്യമുള്ള പാകിസ്ഥാനിലെ ഒരു കുൽഫി വില്പനക്കാരൻ ആണ് ഇപ്പോൾ ഡോണാൾഡ് ട്രംപിന്റെ അപരനായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുൽഫി വിൽക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ പാകിസ്ഥാനി ഗായകൻ ഷെഹ്സാദ് റോയ് ആണ് തന്റെ…

ഭക്ഷണമെന്ന് കരുതി ആറ് വയസ്സുകാരന്റെ കൈയില്‍ കടിച്ച ഡോള്‍ഫിന്‍ ; വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം ഒഡീഷയിൽ വെച്ചാണ് ആരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒഡീഷയിലെ ‘നെമോ’ ഡോൾഫിനാറിയത്തിൽ ഡോൾഫിനെ കാണാൻ ശ്രമിച്ച ആറ് വയസ്സുകാരന്റെ കൈയില്‍ ആണ് ഡോൾഫിൻ കടിച്ചത്. പൂളിലേക്ക് കൈ നീട്ടിയ കുട്ടിയുടെ കൈ ഭക്ഷണ വസ്തുവായി തെറ്റിദ്ധരിച്ചായിരിക്കാം ഡോൾഫിൻ കടിച്ചത് എന്നാണ് ഇൻസ്‌ട്രക്ട്ടർ പറയുന്നത്. പൂളിന് അടുത്തു നിൽക്കുന്ന കുട്ടിയുടെ വിഡിയോ അമ്മ ഫോണിൽ…

മനുഷ്യനും കിളിയും ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറല്‍

ആളുകൾ പക്ഷികൾക്ക് ധാന്യങ്ങൾ നൽകുന്നതും അവർക്കായി ഭക്ഷണം പാത്രങ്ങളിൽ നൽകുന്നതും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. എന്നാൽ ഒരേ തളികയിൽ ഒരു പക്ഷി മനുഷ്യനോടൊപ്പം ഭക്ഷണം കഴിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതെ. അത്തരമൊരു കാഴ്ച വളരെ അപൂർവ്വമാണ്. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കഴിഞ്ഞ ദിവസം ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കിട്ടു. അതിൽ ഒരു പുരുഷനും ഒരു…

തിമിംഗല പാവ കണ്ട തിമിംഗലത്തിന്റെ പ്രതികരണം ; വീഡിയോ വൈറല്‍

തിമിംഗലങ്ങളുടെ കൗതുകകരമായ പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കൊച്ചു പെൺകുട്ടിയും ഒരു ബെലുഗ തിമിംഗലവുമാണ് വീഡിയോയിലെ താരങ്ങൾ. യുഎസിലെ കണക്റ്റിക്കട്ടിലെ മിസ്റ്റിക്ക് അക്വേറിയത്തിന് അകത്ത് ചിത്രീകരിച്ച 10 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് വൈറൽഹോഗാണ് യുട്യൂബിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി അമ്മയോടൊപ്പം…

ഡ്രെയ്നേജ് പൈപ്പിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തി റഷ്യന്‍ യുവാക്കള്‍ ; വീഡിയോ വൈറല്‍

വിവിധ തരത്തിലുള്ള, ഏറെ സാഹസികത നിറഞ്ഞ നിരവധി രക്ഷാപ്രവർത്തന രംഗങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകാം. അത്തരമൊരു രക്ഷാപ്രവർത്തനം ആണ് കഴിഞ്ഞ ദിവസം റഷ്യയിലെ കോസ്ട്രോമയിലെ ഒരു ഫ്ലാറ്റിൽ നടന്നത്. ഫ്ലാറ്റിലെ മൂന്നാം നിലയിൽ ഉണ്ടായ തീ പിടുത്തത്തിൽ അകപ്പെട്ടു പോയ കുട്ടികളെ രക്ഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രക്ഷാപ്രവർത്തനം നടത്തുന്ന ആളുകളുടെ ധൈര്യവും സഹജീവികളുടെ…

പഴയ ടയര്‍കൊണ്ട് ജോലി എളുപ്പമാക്കി നിര്‍മ്മാണ തൊഴിലാളി ; വീഡിയോ വൈറല്‍

ഭാരം വലിക്കുന്നത് എളുപ്പമാക്കാനാണ് പൂർവ്വികര്‍ ചക്രം കണ്ടുപിടിച്ചത്. അതു പിന്നീട് വാഹനങ്ങളുടെ ചലനം സുഖമമാക്കി. എന്നാൽ അതു മാത്രമല്ല ടയറിന്റെ ഉപയോഗം എന്ന് കാണിച്ചു തന്നിരിക്കുകയാണ് ഇപ്പോള്‍ ഒരു നിർമ്മാണ തൊഴിലാളി. ഏറെ കഠിനാധ്വാനം വേണ്ടി വരാവുന്ന ജോലിയാണ് തന്റെ പ്രായോഗിക ബുദ്ധിയും ഭാവനയും കൊണ്ട് ഇയാൾ എളുപ്പമാക്കിയത്. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെ കാഴ്ചക്കാരും…

കൂളായി ഗ്ലാസ് കഴിക്കുന്ന കുടുംബം ; ലെനയുടെ വീഡിയോ വൈറല്‍

ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ള ചലച്ചിത്ര താരമാണ് ലെന. സൈബര്‍ ഇടങ്ങളില്‍ നിരവധി ആരാധകരുമുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഇപ്പോൾ ലെന പങ്കുവെച്ച രസകരമായ ഒരു വീഡിയോ. ‘ദ് ഗ്ലാസ് ഈറ്റിങ് ഫാമിലി’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വീഡിയോ കണ്ടാല്‍…

ദിഷയ്ക്ക് ടൈഗര്‍ ഷറോഫിന്റെ പിറന്നാള്‍ സമ്മാനം ; നൃത്തവീഡിയോ വൈറല്‍

ബോളിവുഡ് നടി ദിഷ പഠാനിക്ക് മികച്ച പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് നടന്‍ ടൈഗര്‍ ഷറോഫ്. ‘ഇന്നലെ 29ആം ജന്മദിനം ആഘോഷിച്ച നടിക്ക് പിറന്നാള്‍ ആശംസകള്‍ – വില്ലന്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചു ചുവടുവെച്ച ചെറുവീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കൈകള്‍ കോര്‍ത്തുപിടിച്ചുള്ള നൃത്തച്ചുവടുകളില്‍ നിന്നും ഇരുവരുടെയും സൗഹൃദത്തിന്റെ ആഴവും ആരാധകര്‍ക്ക് മനസ്സിലാക്കാം. നിരവധി ബോളിവുഡ്…

മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വോക്ക് നൃത്തച്ചുവടുകളുമായി സീത

ചടുലന്‍ നൃത്തച്ചുവടുകളുമായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സിനിമ, ടെലിവിഷന്‍ താരം ധന്യ മേരി വര്‍ഗീസ്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന ടിവി സീരിയലിലൂടെയാണ് നടിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ നടി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അഭിനയത്തിനൊപ്പം മികച്ച നര്‍ത്തകി കൂടിയായ താരം മൈക്കിള്‍ ജാക്‌സന്റെ മൂണ്‍വോക്ക് നൃത്ത ചുവടുകളാണ്…

കങ്കണയുടെ കുതിരസവാരി വീഡിയോ വൈറല്‍

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ന് കൈയ്യടികള്‍ കൊണ്ട് നിറയുകയാണ്. മികച്ച അഭ്യാസിയുടെ വേഷത്തില്‍ കുതിര സവാരി നടത്തി ഞായറാഴ്ചയെ മനോഹരമാക്കിയ സന്തോഷമാണ് താരം വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പങ്കുവെച്ച പോസ്റ്റില്‍ ഇതിനോടകം തന്നെ രണ്ടായിരത്തില്‍ പരം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ഇന്നത്തെ പ്രഭാത കുതിര സവാരി’ എന്ന അടിക്കുറിപ്പോടെ…

മനോഹര നൃത്തച്ചുവടുകളുമായി നമിതാ പ്രമോദ് ; പഠിപ്പിച്ചത് ഈ താരപുത്രി

ടെലിവിഷന്‍ സ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ നമിതാ പ്രമോദ് ഇന്ന് ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ്. നിരവധി കഥാപാത്രങ്ങളെ താരം നമുക്ക് സമ്മാനിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍ നമിതാ പ്രമോദിന്റെ ഒരു നൃത്ത വീഡിയോ. മനോഹരമായാണ് താരം വീഡിയോയില്‍ ചുവടുകള്‍ വെക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ തേരെ ബിനാ എന്ന ഗാനത്തിനാണ് താരം വീഡിയോയില്‍ നൃത്തം ചെയ്യുന്നത്….

ട്രെയിനിന് അടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്ന മനുഷ്യൻ

അശ്രദ്ധമൂലം സംഭവിക്കുന്ന നിരവധി അപകടങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അപകടത്തിനാണ് സോഷ്യൽ മീഡിയ ഈയിടെ സാക്ഷ്യം വഹിച്ചത്. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം അരങ്ങേറിയത്. വലിയ അപകടം സംഭവിക്കാമായിരുന്ന സാഹചര്യത്തിൽ നിന്ന് ഒരു യുവാവ് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വീഡിയോയിൽ ഒരു മനുഷ്യൻ റെയിൽവേ ട്രാക്കിലൂടെ ഒരു മോട്ടോർ സൈക്കിളുമായി നടക്കുന്നതും അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ…

തകര്‍പ്പന്‍ നൃത്തവുമായി സണ്ണി ലിയോണും ഡാനിയേലും ; വീഡിയോ വൈറല്‍

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ നടി സമൂഹ മാധ്യമങ്ങളില്‍ എന്തു പങ്കുവെച്ചാലും തരംഗമാവുകയാണ്. സണ്ണി മികച്ച നര്‍ത്തകി കൂടിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ നൃത്തം ചെയ്യുന്ന താരം നെറ്റിസണ്‍സിന്റെ കൈയടി നേടുകയാണ്. ഇന്ന് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബറിനൊപ്പം താരം ഒരു ഹിന്ദി…

വീടിന്റെ ഗേറ്റ് ദേഹത്ത് വീഴുന്നതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍ ; വീഡിയോ വൈറല്‍

വാഹനാപകടങ്ങളുടെ ഒരു തുടർക്കഥയാണ് നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടേത്. എന്നാൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീഴുന്നതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ബൈക്ക് യാത്രികന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. വിയറ്റ്നാമിൽ ആണ് സംഭവം നടന്നത്. തൊട്ടപ്പുറത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിന്റെ ഗൗരവം കാണിച്ചു തരുന്നത്. കാറിൽ നിന്ന് ഇറങ്ങി റോഡരികിലുള്ള വീടിന്റെ ഗേറ്റ് അടയ്ക്കാൻ…

രുചികരമായ പഴങ്ങള്‍ ആസ്വദിക്കുകയാണ് ബബിള്‍സ് എന്ന ഈ ആന

ഇഷ്ടപ്പെട്ട കുറെ വിഭവങ്ങൾ മുന്നിൽ നിരന്നാൽ എന്ത് ചെയ്യും? അത്തരത്തിൽ ആശയക്കുഴപ്പത്തില്‍ ആയിരിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോക്താവായ ജയ് ബ്രൂവറാണ് ബബിൾസ് എന്ന ആനയുടെ ഈ വീഡിയോ പങ്കുവെച്ചത്. ‘ഒരു കൊച്ചു കുഞ്ഞ് ആയിരുന്നപ്പോള്‍ മുതൽ ബബിൾസ് അനാഥയായിരുന്നു. ഭാഗ്യവശാൽ ഡോ. ഭഗവാൻ ആന്റിൽ അവളെ ദത്തെടുത്തു. അന്നു മുതൽ…

ഫുട്ബോൾ കളിയുടെ മധ്യത്തിലേക്ക് പറന്നിറങ്ങി പാരച്യൂട്ട് പരിശീലകൻ

കഴിഞ്ഞ ദിവസം നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടയിൽ കൗതുകകരമായ ഒരു സംഭവം ഉണ്ടായി. മത്സരത്തിന്റെ മധ്യത്തിലേക്ക് ഒരു പാരച്യൂട്ടുകാരൻ പറന്നിറങ്ങി. ജൂൺ 6ന് പോളണ്ടിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ഒളിമ്പിയ എൽബ്ലോഗ് റിസർവ് ടീമും പിസ പ്രിമാവേര ബാർസെവോയും അഞ്ചാം നിരയിലെ മത്സരത്തിന്റെ പകുതിയിലായിരുന്നു. അതിനിടയിലേക്കാണ് ഒരു പാരച്യൂട്ടുകാരൻ ഫുട്ബോൾ…

കടയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു കയറിയാൽ എന്ത് ചെയ്യും? വീഡിയോ വൈറല്‍

ഒരു പാമ്പിനെക്കണ്ടാൽ സാധാരണ എന്ത് ചെയ്യും? ഓടും. അങ്ങനെ ഓടുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തായ്‌ലൻഡിലെ ഒരു കടയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ജൂൺ എട്ടിന് തായ്‌ലൻഡിലെ ചോൻ ബുരിയിലെ ഒരു കടയിൽ പാമ്പ് വരികയും ജീവനക്കാരി ഭയന്നോടുകയുമായിരുന്നു. വീഡിയോയിൽ ഒരു സ്ത്രീ കടയിലെ മേശയ്ക്കരികിൽ നിന്നും സാധനങ്ങൾ പരിശോധിക്കാനായി നടക്കുന്നതായി…

കൈയിലും കാലിലും തലയിലും വരെ സാനിറ്റൈസര്‍ ; കൊറോണ കാലത്തെ ഒരു വൈറല്‍ കാഴ്ച്ച

ദുരന്തമാരിയായ കൊവിഡിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് നാം. പലതരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങളും ഇതിനായി സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ ചെറുക്കാന്‍ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമാണ് എറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്നും നമുക്ക് അറിയാം. ഈ കൊറോണ കാലത്ത് ശ്രദ്ധ നേടുകയാണ് ഒരു വീഡിയോ. പ്രായമായ ഒരാള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റേതാണ് ദൃശ്യങ്ങള്‍. ഒരു കസേരയില്‍ ഇരിക്കുന്ന അദ്ദേഹത്തിന്റെ അരികിലേക്ക്…

നിങ്ങളുടെ കണ്ണിനെ അത്രയ്ക്കങ്ങ് വിശ്വസിക്കണ്ട… ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല

പ്രകൃതി അതിശയിപ്പിക്കുന്ന പലതും എപ്പോഴും ഒളിച്ചു വെക്കും. അത്തരത്തിലുള്ള ഒരു അത്ഭുതത്തെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്. വരണ്ട ഇല പോലെ കാണപ്പെടുന്ന ഒരു അപൂർവ്വ ശലഭത്തിന്റെ ഒരു പഴയ വീഡിയോയാണ് നെറ്റിസണ്ണുകളെ ആശ്ചര്യപ്പെടുത്തുന്നത്. ബയോകോൺ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മസുദാർ ഷാ പങ്കിട്ട ഒരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. വീഡിയോയിൽ നിലത്തു വീണ…