Flash News
Archive

Tag: Viral

ഒഴിവാക്കിപ്പോയ ഭാര്യയെയും മകനെയും കാണാന്‍ ആഗ്രഹം, ഓര്‍മ്മക്കുറവ്, കൂന് ; ടി.പി മാധവനെ കുറിച്ചുള്ള വീഡിയോ വൈറല്‍

600ല്‍ അധികം മലയാള സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ മുതിര്‍ന്ന നടനാണ് ടി.പി മാധവന്‍. ഇപ്പോള്‍ അദ്ദേഹം തന്റെ വാര്‍ദ്ധക്യകാലം കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനിലാണ് ചിലവഴിക്കുന്നത്. ഇപ്പോഴത്തെ ടി.പി മാധവന്റെ അവസ്ഥയെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശന്‍ സംസാരിക്കുന്ന യുട്യൂബ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.  ശാന്തിവിള ദിനേശന്റെ വാക്കുകളിലേക്ക് :…

താത്തയുടെ 85-ാം പിറന്നാള്‍ ആഘോഷിച്ച് സായി പല്ലവി ; ചിത്രങ്ങള്‍ വൈറല്‍

നടി സായി പല്ലവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മുത്തച്ഛന്റെ 85-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. പത്ത് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രങ്ങള്‍ ഇതുവരെ നേടിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളും ചിത്രങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തു കഴിഞ്ഞു. നടി ‘താത്തയ്ക്ക് 85-ാം പിറന്നാള്‍’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമുള്ള ഈ മനോഹര ചിത്രങ്ങള്‍ക്ക് സായി പല്ലവി ‘വേരുകള്‍’…

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ലോകസുന്ദരി ; ഐശ്വര്യ റായിയുടെ പഴയകാല ചിത്രവുമായി അമി ജാക്‌സണ്‍

വെറും നിലത്തിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ലോകസുന്ദരിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ചിത്രത്തിലെ ലോകസുന്ദരി സാക്ഷാല്‍ ഐശ്വര്യ റായിയാണ്. 1994ല്‍ ലോകസുന്ദരി പട്ടം നേടി വീട്ടില്‍ എത്തിയ നടിയുടെ പഴയകാല ചിത്രം പങ്കുവെച്ചത് അമി ജാക്‌സണാണ്. ‘രാജ്ഞി, എക്കാലത്തെയും പ്രിയപ്പെട്ടവള്‍’ എന്ന തലക്കെട്ടോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പിങ്ക് സാരിയുടുത്ത് ലോക സുന്ദരി കിരീടം…

‘ഇത് സ്വർഗ്ഗമോ!!!’ ഇന്ത്യയിലെ തടാകത്തിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

പർവ്വതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കല്ലിൽ തീർത്ത ഒരു കുളം.. ചുറ്റും പച്ചപ്പും പാറക്കൂട്ടങ്ങളും ഉണ്ട്. മഞ്ഞിൽ പൊതിഞ്ഞ താഴ്വാരങ്ങളും കാണാം. ഭൂമിയിലെ സ്വർഗ്ഗം പോലെ തോന്നിക്കുന്ന ഈ ഇടമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. പ്രകൃതിദത്ത നീന്തൽ കുളത്തിന്റെ ചിത്രം പങ്കുവെച്ച് ഇവിടം സന്ദർശിക്കാനും, ഇതിൽ നീന്താനും കാത്തിരിക്കാനാവില്ലെന്ന് പറയുകയാണ് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. തുറന്ന…

ബ്ലാക്ക് ഹോൾ ‘സുനാമി’യുടെ ചിത്രം പുറത്ത് വിട്ട് നാസ

പ്രപഞ്ചത്തിലെ പല കാര്യങ്ങളെ കുറിച്ചും വളരെ പരിമിതമായ അറിവാണ് മനുഷ്യർക്ക് ഉള്ളത്. ബ്ലാക്ക് ഹോൾ പോലുള്ള പ്രതിഭാസങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബ്ലാക്ക് ഹോളായ ‘സുനാമി’യുടെ ചിത്രം സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുകയാണ്. കമ്പ്യൂട്ടർ സ്റ്റിമുലേഷനുകളുടെ സഹായത്തോടെയാണ്‌ ഗവേഷകർ സുനാമിയുടെ ഘടനകളുടെ മാതൃകയിലുള്ള ചിത്രം പകര്‍ത്തിയത്. ഒരു വലിയ തമോദ്വാരത്തിന്റെ…

39 കിലോയില്‍ നിന്ന് 50ലേക്ക് ; ശരീരഭാരം ‘വര്‍ദ്ധിപ്പിക്കുന്ന’ ചലഞ്ചുമായി ഇഷാനി കൃഷ്ണ

പലരും കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറച്ചതിനെ കുറിച്ച് വാചാലരാകാറുണ്ട്. എന്നാല്‍ നടി ഇഷാനി കൃഷ്ണകുമാര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത് തന്റെ ശരീരഭാരം കഷ്ടപ്പെട്ട് ‘വര്‍ദ്ധിപ്പിച്ചതിനെ’ കുറിച്ചാണ്. മെലിഞ്ഞ്, ഇടതൂര്‍ന്ന നീളമുള്ള മുടിയുമായി ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച താരപുത്രിയാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. നടന്‍ കൃഷ്ണകുമാറിന്റെ മകളും…

മനോഹരമീ പ്രണയകാവ്യം

ഹ്യൂമൻസ് ഓഫ് ബോംബെയിൽ വന്ന ലീലയുടെയും ഭർത്താവിന്റെയും കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘2011ലാണ് എന്റെ ഭാര്യ ലീലയുടെ കാലൊടിയുന്നത്. വൈകാതെ എനിക്ക് ഹൃദയാഘാതവും സംഭവിച്ചു. അതോടെ ഞങ്ങൾ രണ്ടുപേരും അവശരായി. ഇതിനിടയിൽ ബുള്ളറ്റ് ഓടിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത് എന്ന ഡോക്ടറുടെ മുന്നറിയിപ്പും എത്തി. എന്നാൽ 4 മതിലുകൾക്കുള്ളിൽ ചിലവഴിക്കാൻ എനിക്കാവുമായിരുന്നില്ല. അങ്ങനെ 67ആം വയസിൽ 1974ലെ…

കരിക്ക് താരങ്ങളുടെ പഴയകാല ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒന്നാണ് ‘കരിക്ക്’ വെബ് സീരീസ്. കരിക്കിനെയും അതിലെ അഭിനേതാക്കളെയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പുറത്തിറങ്ങുന്ന ഓരോ കരിക്ക് എപ്പിസോഡുകൾക്കും റെക്കോർഡ് വ്യൂസ് ആണ് യുട്യൂബിലൂടെ ലഭിക്കാറുള്ളത്. ഇപ്പോൾ കരിക്കിലെ രണ്ടു താരങ്ങളുടെ പഴയകാല ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സഹോദരങ്ങൾ ആയ ഉണ്ണി മാത്യൂസിന്റെയും ആനന്ദ് മാത്യൂസിന്റെയും ഒരുമിച്ചുള്ള ചെറുപ്പത്തിലെ ഫോട്ടോ…

ഇനി നിങ്ങളുടെ ഊഴം ; ബാറ്റ് ബാലന്‍സ് ചലഞ്ചുമായി വിരാടും അനുഷ്‌കയും

സമൂഹ മാധ്യമങ്ങളില്‍ ചലഞ്ചുകള്‍ സാധാരണയാണ്. മുന്‍പ് ഐസ് ബക്കറ്റ് ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ഇപ്പോഴിതാ പുതിയ ബാറ്റ് ബാലന്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുമാണ് പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. ചലഞ്ച് അവതരിപ്പിച്ചുകൊണ്ട് താരങ്ങള്‍ പുറത്തുവിട്ട വീഡിയോ വൈറലാവുകയും…

സംശയമില്ല, ഗ്രീക്ക് ദേവനെപ്പോലെ ; ഹൃത്വികിന്റെ ഷര്‍ട്ട്‌ലെസ് ഫോട്ടോഷൂട്ട് വൈറല്‍

സംശയമില്ല, ഗ്രീക്ക് ദേവനെപ്പോലെ ; ഹൃത്വികിന്റെ ഷര്‍ട്ട്‌ലെസ് ഫോട്ടോഷൂട്ട് വൈറല്‍ ദാബു രത്‌നാനിയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ മാസ് ലുക്കില്‍ ഹൃത്വിക് റോഷന്‍. ബോളിവുഡ് നടന്റ ബോഡി ഷോയാണ് ഇത്തവണയും ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും നെറ്റിസണ്‍സ് വൈറലാക്കാറുണ്ട്. നടന്‍മാരുടെ സിക്‌സ്, എയ്റ്റ് പായ്ക്കുകള്‍ പ്രകടമാകും…

പിങ്ക് നിറത്തിന്റെ അര്‍ത്ഥം ; മനോഹര ചിത്രം പങ്കുവെച്ച് രാധിക ശരത്കുമാര്‍

ചലച്ചിത്ര താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ രാധിക ശരത്കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പിങ്ക് നിറത്തിലുള്ള സാരിയാണ് ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്. പിങ്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നും, അതില്‍ ഒന്നാണ് ആരോഗ്യം എന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു. ‘എല്ലാവരും…

ഒരു പൂ മണക്കുന്നത് ഇത്ര വലിയ തെറ്റാണോ ; അതെ എന്ന് ടിക്ടോക്കര്‍

എല്ലാ പുഷ്പങ്ങളും തുല്യമായി സൃഷ്ടിക്കപ്പെടുന്നവയല്ല. അതുകൊണ്ടുതന്നെ എല്ലാം ഒരേ പോലെ മണത്തുനോക്കാം എന്ന് കരുതണ്ട. മണത്തിനൊപ്പം മറ്റു പല അപകടങ്ങളും ആയിരിക്കും അവ ഒളിപ്പിച്ചു വെക്കുന്നത്. അബദ്ധത്തിൽ സ്കോപോളമിൻ അടങ്ങിയ പൂവ് മണത്ത ടിക്ടോക്കറിനും ഇത് തന്നെയാണ് പറയാനുള്ളത്. ലോസ് ഏഞ്ചലസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കനേഡിയൻ ഗായികയും ടിക്ടോക്കറുമായ റാഫേല വെയ്മാനും അവരുടെ സുഹൃത്തും….

ഹാര്‍ലി ഡേവിഡ്‌സണിലെ ബച്ചന്റെ റിട്രോ കൂള്‍ ചിത്രം വൈറല്‍

പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. എഴുപത്തിയെട്ടുകാരനായ താരം ഇപ്പോഴും ബോളിവുഡില്‍ സജീവവുമാണ്. സമൂഹമാധ്യമങ്ങളില്‍ ബച്ചന്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചാവിഷയം ആകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മാസ് ലുക്കിലുള്ള ചിത്രം ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ലെതര്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സവാരി…

വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ‘ഡയമണ്ട് നെക്ലേസ്’ ആണ് അനുശ്രീയുടെ ആദ്യ സിനിമ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ വർക്ക്‌ഔട്ട്‌ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലുള്ള വെഷമണിഞ്ഞ് ഡംബല്‍സ്…

ഡെലിവറി ബോയായി എത്തിയത് കമ്പനിയുടെ സിഇഓ ; ഊബർ സിഇഓയുടെ അനുഭവം വൈറൽ

ഒന്ന് – സാൻഫ്രാൻസിസ്കോ തികച്ചും മനോഹരമായ ഒരു നഗരമാണ്. രണ്ട് – റെസ്റ്റോറന്റ് ജീവനക്കാരെല്ലാം വളരെ മികച്ച ആളുകൾ തന്നെ. മൂന്ന് – മൂന്നര വരെ വളരെ തിരക്കായിരുന്നു. നാല് – എനിക്ക് വിശക്കുന്നു. ഹാംബർഗറും ഫ്രഞ്ച് ഫ്രൈസുമൊക്കെ ഓർഡർ നൽകട്ടെ.’ നെറ്റി ചുളിക്കണ്ട. കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചർച്ച ചെയ്ത…

സണ്ണി ലിയോണിനൊപ്പം റെബേക്ക സന്തോഷ് : ഫോട്ടോ വൈറലാകുന്നു

കസ്തൂരിമാൻ എന്ന പ്രശസ്ത സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് റെബേക്ക സന്തോഷ്. അവതാരികയായും ശ്രദ്ധേയയായ താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം റെബേക്ക പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗ്ലാമർ താരം സണ്ണി ലിയോണുമോപ്പമുള്ള ഫോട്ടോ ആണ് റബേക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ‘നമ്മുടെ ഷീറോ,…

900 കിമീ സഞ്ചരിച്ചെത്തിയ ആരാധകനെ കാണാനാകാതെ രശ്മിക ; സ്‌നേഹം പങ്കുവെച്ച കുറിപ്പ് വൈറല്‍

തെലുങ്ക്, കന്നഡ സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെ ജനപ്രിയ നടിയായി ഉയര്‍ന്ന രശ്മിക മന്ദാനയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. തന്നെ കാണാനായി കര്‍ണാടകയിലെ വീട്ടില്‍ എത്തിയ ആരാധകനെ നിര്‍ഭാഗ്യവശാല്‍ കാണാനാകാതെ പോയതില്‍ വിഷമം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഏറെ ആരാധകരുള്ള നടിയാണ് രശ്മിക. ഈ കൊവിഡ് കാലത്ത് പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ 900 കിലോമീറ്ററോളം…

വലിയ കണ്ണട അന്ന് ഇല്ല ; ഈ താരം ആരാണെന്ന് മനസ്സിലായോ?

എന്നും നെഞ്ചോടു ചേർത്തുവെക്കാവുന്ന നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മകൾ ഓരോരുത്തർക്കും പ്രിയങ്കരമാണ്. ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ മലയാളി പ്രേക്ഷകരുടെ ഒരു പ്രിയതാരത്തോട് സ്കൂൾ ഓർമ്മകൾ ചോദിച്ചപ്പോൾ പുറത്തുവന്ന ചിത്രമാണിത്. മുൻപ് ഒരിക്കല്‍ നടി പാർവ്വതി തിരുവോത്ത് പങ്കിട്ട തന്റെ കുട്ടിക്കാല ചിത്രമാണിത്. കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ് താരം. അതിനു ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി….

‘സ്പേസിലെ ഫോട്ടോ ബോംബ്’ ; സെൽഫി പങ്കുവെച്ച് ബഹിരാകാശ യാത്രികൻ

ബഹിരാകാശത്തു നിന്നുള്ള അതിശയകാഴ്ചകൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയാണ് ഇപ്പോള്‍ ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ്. ബഹിരാകാശത്തു വെച്ച് ഷൂട്ട് ചെയ്ത സൂയസ് കനാലിന്റെ 100 ചിത്രങ്ങൾ ചേർത്തു വെച്ച കൊളാഷ് പങ്കുവെച്ച് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ഇപ്പോൾ പുതുതായി അദ്ദേഹം പങ്കുവച്ച ഒരു സെൽഫിയാണ് ചർച്ചാവിഷയമാകുന്നത്. സ്‌പെയ്‌സ് സ്യൂട്ട് ധരിച്ച് ബഹിരാകാശത്തു…

സമോസയോടുള്ള ആര്‍ത്തി ഫ്‌ളോചാര്‍ട്ടിലൂടെ വരച്ച് തമന്ന ഭാട്ടിയ

തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്. സംഗതി വേറൊന്നുമല്ല, നടിയുടെ സമോസപ്രേമം വെളിവാക്കുന്ന പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. മികച്ച ശരീരവടിവ് കാത്തുസൂക്ഷിക്കുമെങ്കിലും നല്ലൊരു ഭക്ഷണപ്രീയയാണ് താരം. സമോസ കഴിക്കാന്‍ ആഗ്രഹം തോന്നുമ്പോള്‍ സൗന്ദര്യ അവബോധ ചിന്തകള്‍ നടിയെ ആഗ്രഹത്തില്‍ നിന്നും പിന്തിപ്പിക്കുന്നുണ്ട്. പിന്നീടുള്ള ആത്മസംഘര്‍ഷവും ഒടുവില്‍ സമോസ കഴിക്കാം എന്ന തീരുമാനത്തിലേക്ക്…

വീട്ടുവഴക്കിന്റെ പേരിൽ മരം പകുതിയായി മുറിച്ച് അയൽക്കാർ

നിസ്സാര കാര്യങ്ങളുടെ പേരിലാണ് പല അയൽവീടുകളും തമ്മിൽ വഴക്കുകൾ സംഭവിക്കുന്നത്. എന്നാൽ അവ ഏൽപ്പിക്കുന്ന ആഘാതം പലപ്പോഴും വളരെ വലുതായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ നടന്നത്. അയൽ വീട്ടുകാർ തമ്മിലുണ്ടായ വഴക്കിന്റെ പേരിൽ പകുതിയായി മുറിച്ചു മാറ്റപ്പെട്ട ഒരു മരമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. പക്ഷിക്കാഷ്ഠവും മറ്റും വീട്ടുമുറ്റത്ത് വീഴുന്നുവെന്ന്…

സോണയിലെ രുചികളില്‍ ഹൃദയം നിറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ യാത്രകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയില്‍ യാത്രകൾ ചെയ്യാറുള്ള നടി വാര്‍ത്തകളിലും നിറഞ്ഞു നിൽക്കുകയാണ്. പ്രിയങ്കയുടെ വേഷമായിരുന്നു ആദ്യ ചര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും വാര്‍ത്താ പ്രാധാന്യം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പായി അടുത്ത തരംഗം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഈ വര്‍ഷമാദ്യമാണ് പ്രിയങ്ക ചോപ്ര ജോനാസ് തന്റെ സ്വപ്‌ന…

മലയാളിമങ്ക വേഷത്തില്‍ ഇത്രയും ഗ്ലാമറസോ? ശ്രദ്ധ നേടി സംയുക്ത

മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിലെ ഏറ്റവും ഐശ്വര്യവും മനോഹരവുമായ വേഷമാണ് സെറ്റ് സാരി. തനി മലയാളിമങ്ക വേഷത്തില്‍ ആരെ കണ്ടാലും മനസ്സിന് കുളിര്‍മ്മയാണെന്ന് മാത്രമല്ല, മലയാളി എന്നതില്‍ അഭിമാനവും തോന്നും. അതായത്, ഗ്ലാമര്‍ എന്ന വാക്കിന് തീരെ പ്രസക്തിയില്ലാത്ത വേഷമാണ് കേരള സാരിയുടുത്ത സ്ത്രീ സങ്കല്പം. ഈ സങ്കല്പത്തെ തച്ചുടച്ചിരിക്കുകയാണ് നടി സംയുക്താ മേനോന്‍. നടിയുടെ പുതിയ…

ദ്വയാർത്ഥം ചിത്രീകരിച്ച കമന്റോളിക്ക് ചുട്ട മറുപടി നൽകി രേവതി സമ്പത്ത്

വാഫ്റ്റ് എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ യുവ നടിയാണ് രേവതി സമ്പത്ത്. സാമൂഹ്യ പ്രാധാന്യമുള്ള പല വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിച്ച് മലയാളികൾക്കിടയിൽ പരിചിതമാണ് രേവതി. ഇപ്പോൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ ദ്വയാർത്ഥം ചിത്രീകരിച്ചുകൊണ്ട് ഒരാള്‍ ഇട്ട ഒരു കമന്റിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. രേവതിയും അമ്മയും ഉള്ള ഒരു ഫോട്ടോയ്ക്ക് താഴെയാണ്…

മുത്തശ്ശി ഗദയെ വിമർശിച്ച് കമന്റ്‌ ചെയ്ത ആൾക്ക് തക്കതായ മറുപടി നൽകി ജൂഡ് ആന്റണി

നിരവധി സിനിമകളിലൂടെ അഭിനേതാവായും സംവിധായകനായും ശ്രദ്ധേയനായ ആളാണ് ജൂഡ് ആന്റണി. ജനപ്രിയ സിനിമയായ ‘ഓം ശാന്തി ഓശാന’യിലൂടെയാണ് ജൂഡ് ആന്റണി ആദ്യമായി സംവിധാന വേഷമണിയുന്നത്. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയെ മോശമായ രീതിയിൽ വിമർശിച്ച ആൾക്ക് കമന്റിലൂടെ തന്നെ തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ ജൂഡ്. പുതിയതായി സംവിധാനം…