Flash News
Archive

Tag: Viral

വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍വെച്ച്, കരിയറിലും ജീവിതത്തിലും നിമിത്തമായതും താരം : ഷാജി കൈലാസ്

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുമായുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാളാണ്. ഈ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സുരേഷ് ഗോപിക്ക് മനോഹരമായ ഒരു കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാള്‍ ആശംസിച്ചത്. ഇരുവരുടെയും സ്‌നേഹത്തിന്റെ പ്രതിഫലനം കൂടിയാണ് സംവിധായകന്റെ ഈ…

‘വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും’ : നടന്‍ സുബീഷ് സുധി

ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇത് കുറെ കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യം ആയതുകൊണ്ട് വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു….

കുഞ്ഞ് ഐശ്വര്യയുടെ മടിയില്‍ തലചായ്ച്ച് ദിവ്യ ഉണ്ണി ; ചിത്രം വൈറല്‍

ബാലതാരമായി വന്ന് പിന്നീട് തൊണ്ണൂറുകളിലെ മലയാള സിനിമയിലെ നായികമാരിൽ മുഖ്യധാരയിൽ ഉണ്ടായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. അവിടെനിന്നങ്ങോട്ട് മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നടയിലും ആയി അൻപതോളം ചിത്രങ്ങളിൽ നായികയായി ദിവ്യഉണ്ണി വേഷമിട്ടിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ അമേരിക്കയിൽ ഡാൻസ് സ്കൂളുമായി തിരക്കിലാണ്. ഇപ്പോൾ മൂന്നാമത്തെ മകൾ ഐശ്വര്യയുടെ മടിയിൽ ദിവ്യഉണ്ണി…

അസഹനീയമായ വേദന അനുഭവിച്ച ദിവസങ്ങള്‍ ; തളര്‍ന്നുപോയ സമയത്തെ കുറിച്ച് കരീന കപൂര്‍

സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് സെയ്ഫ് അലി ഖാനുമായുളള കരീനയുടെ വിവാഹം നടന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ മകന്‍ തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തി. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍. കരീനയ്ക്കും സെയ്ഫിനുമൊപ്പം തൈമൂറിന്‌റെ വിഷേഷങ്ങള്‍ അറിയാനും…

രാത്രി രണ്ടു മണിക്ക് അടുക്കളയില്‍ അതിഥിയായി എത്തിയ ആന

കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഒരു വീട്ടിലെ അടുക്കളയിൽ രണ്ട് മണിയോടെ ഒരു അതിഥി വന്നു. ഒരു ആന. ഭക്ഷണം അന്വേഷിച്ച് വന്ന ആനയെ കണ്ട് വീട്ടുകാർ അത്ഭുതപ്പെട്ടു. ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂൺ 20ന് ഹുവ ഹിൻ ജില്ലയിലെ ചാലെർമിയാട്ട്പട്ടാന ഗ്രാമത്തിലെ രച്ചദവൻ പ്യൂങ്‌പ്രാസോപ്പന്റെ വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ…

മഞ്ജു വാര്യരും റിമി ടോമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ് ; കുറിപ്പ് വൈറല്‍

വിവാഹജീവിതത്തിലെ പ്രശ്നങ്ങളുടെ ഫലമായി 2 ദിവസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 3 പേരാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്നും, ഇത്തരം വിഷയങ്ങൾ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും ഒക്കെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. പ്രതിസന്ധിയിലും ഉചിതമായ തീരുമാനങ്ങൾ എടുക്കാനാകണമെന്ന സന്ദേശമാണ് മഞ്ജു വാര്യരും റിമി ടോമിയും നൽകുന്നതെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ പറയുന്നത്. ഇതിനെ…

ആരാധകരെ വിസ്മയിപ്പിച്ച് ധോണിയുടെ പുതിയ ലുക്ക്

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. എന്നാല്‍ ആരാധകര്‍ ഏറെയുണ്ട് താനും. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ താരത്തിന്റെ ഒരോ നീക്കവും നിരീക്ഷിച്ച് നടക്കുന്ന ആരാധകരെ ഇപ്പോള്‍ അതിശയിപ്പിച്ചിരിക്കുകയാണ് ധോണിയുടെ ഏറ്റവും പുതിയ ചിത്രം. മകള്‍ സിവയ്‌ക്കൊപ്പം താരം കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന ചിത്രം…

മഞ്ജു വാര്യര്‍ ഇങ്ങനെ പോയാല്‍ കുറെ പെണ്ണുങ്ങള്‍ വിഷമിക്കും ; ആരാധികയ്ക്ക് താരത്തിന്റെ തകര്‍പ്പന്‍ മറുപടി

മലയാളിയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പോസിറ്റിവിറ്റി ഏവര്‍ക്കും അറിവുള്ളതാണ്. താരത്തിന്റെ ഒരു ചിരിയിലുണ്ട് മനസ് നിറയ്ക്കുന്ന മാന്ത്രിക സ്പര്‍ശം. കഴിവുകള്‍ കൊണ്ടും പുത്തന്‍ ഗെറ്റപ്പ് കൊണ്ടും കാഴ്ചക്കാരെ അമ്പരിക്കുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമാവുകയാണ്. മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനുവേണ്ടി പോസ് ചെയ്ത ചിത്രം കഴിഞ്ഞ…

വിസ്മയകരമായ ഒരു യാത്ര ; ബിഎംഡബ്ല്യു ബൈക്കിലെ യാത്രയുടെ ഓര്‍മ്മകളുമായി ലിസി

മലയാള സിനിമ പ്രേക്ഷകരുടെ എന്നത്തെയും പ്രിയ നായികമാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ നടി ലിസിക്ക് സ്ഥാനമുണ്ട്. നടി ആ കാലത്തെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഒപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആവുകയും ചെയ്തു. സിനിമ ലോകത്ത് താരം നിറഞ്ഞു നില്‍ക്കുമ്പോഴാണ് വിവാഹിതയായി തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. എങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ ലിസിക്ക്…

ഇനിയും ഇനിയും ‘മുതല്‍’ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ നേരെ എത്തി ഒടുക്കം ഇറങ്ങിയോടി : ദിയ സന

ഉത്ര, പ്രിയങ്ക, കൃതി തുടങ്ങിയവരുടെ നിരയിലേക്ക് എഴുതി ചേര്‍ക്കപ്പെടുകയാണ് ശാസ്താംകോട്ടയിലെ ഭര്‍തൃഗ്രഹത്തില്‍ മരിച്ച നിലയില്‍ കണ്ട വിസ്മയയുടെ പേരും. സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്ന പേരില്‍ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കൊടുംപീഡനമാണ് വിസ്മയ സഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ്ഗ് ബോസ് താരവുമായ ദിയ സന. തന്റെ…

ഇത് ദ് പ്രീസ്റ്റിലെ മമ്മൂട്ടിയോ? വന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍ ; ചിത്രം വൈറല്‍

മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റിലെ പോസ്റ്ററുകളെ അനുസ്മരിപ്പിക്കും വിധമാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ദ് പ്രീസ്റ്റ്….

യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലയായി കങ്കണ

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തന്റെ ജീവിതത്തിലെ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലയായി ബോളിവുഡ് നടി കങ്കണ റണാവത്ത്. നടിയുടെ അച്ഛനും അമ്മയും യോഗ ചെയ്യുന്ന ചിത്രം സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. യോഗയിലൂടെ ശരീരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതില്‍ അച്ഛനും അമ്മയും എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന് കാട്ടിത്തരികയാണ് നടി. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കങ്കണയുടെ…

അച്ഛനോട് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തോന്നിയ നിമിഷം പങ്കുവെച്ച് ഷമ്മി തിലകന്‍

പിതൃദിന ആശംസകളും വിശേഷങ്ങളും നിറയുകയാണ് സൈബര്‍ ഇടങ്ങളില്‍. അച്ഛനെക്കുറിച്ചുള്ള അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നവരും ഏറെയാണ്. ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരുന്ന ചലച്ചിത്രതാരങ്ങളുടെ എണ്ണവും ചെറുതല്ല. ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയ ചലച്ചിത്രതാരം തിലകന്റെ മകന്‍ ഷമ്മി തിലകന്‍ ഈ ദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും. ഷമ്മി തിലകന്റെ മകനെ എടുത്ത് ഉയര്‍ത്തി ഓമനിക്കുന്ന…

‘ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാരാ?’ ; രസകരമായ പ്രതിഷേധവുമായി ഒമര്‍ ലുലു

‘ഒരു അഡാര്‍ ലവ്വ്’ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ഒമര്‍ ലുലു സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. സിനിമ സംബന്ധിയും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ തന്റേതായ ശൈലിയില്‍ നിലപാട് വ്യക്തമാക്കാറുള്ള ഒമര്‍ ലുലു ഇപ്പോള്‍ നൃത്ത വീഡിയോയിലൂടെ വൈറലായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി, നവീന്‍ എന്നിവരെ കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നവീന്‍ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും…

പ്രണയിച്ച രണ്ട് പെണ്‍കുട്ടികളെ ഒരേ പന്തലില്‍ താലി ചാര്‍ത്തിയ യുവാവ് ; വൈറല്‍

കമിതാക്കള്‍ വിവാഹിതരാകുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷെ പ്രണയിച്ച രണ്ട് പെണ്‍കുട്ടികളെയും ഒരേ പന്തലില്‍ വെച്ച് താലി ചാര്‍ത്തിയ യുവാവിന് ഇന്ന് വാര്‍ത്താ പ്രാധാന്യമുണ്ട് ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുമാണ്. തെലങ്കാനയിലെ ഖാന്‍പുര്‍ ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഗോത്ര വിഭാഗക്കാരനായ അര്‍ജുന്‍ ഒരേ സമയം രണ്ട് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ മാത്രം…

മകള്‍ നൈനയ്ക്കൊപ്പമുള്ള ചിത്രവുമായി നിത്യ ദാസ്

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിത്യ. ‘നിങ്ങൾ സഹോദരിമാരാണോ’, ‘ഇതില്‍ ആരാ അമ്മ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവെച്ചിരുന്നു. ‘ഉടി…

‘2017 മുതല്‍ ഞാന്‍ ഗര്‍ഭിണി ആണ്‌. ആ കുഞ്ഞ് ഇതുവരെ പുറത്തു വന്നിട്ടില്ല’ : സമാന്ത അകിനേനി

തെന്നിന്ത്യയുടെ പ്രിയ നടിയാണ് സമാന്ത അകിനേനി. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട് ഗർഭിണായാണോയെന്ന് ചോദിച്ച ആരാധകന് താരം നൽകിയ മറുപടി ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. നിങ്ങള്‍ ഗര്‍ഭിണിയാണോ എന്നാണ് ആരാധകൻ ചോദിച്ചത്. ‘ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, എന്നാൽ ആ കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെ’ന്നാണ്  താരം പറഞ്ഞത്. 2017ല്‍ ആണ് സമാന്തയും നടന്‍ നാഗചൈതന്യയും…

പുതിയ ടാറ്റൂ അരുമയായ നായ്ക്കുട്ടിക്ക് സമര്‍പ്പിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് താരങ്ങള്‍ ടാറ്റൂ ചെയ്യുന്നത് ഒരു പുതുമയല്ല. എന്നാല്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനാസിന്റെ പുതിയ ടാറ്റൂ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. കാരണം ടാറ്റൂ ചിത്രം കണങ്കാലിലാണ്. അതും നായയുടെ കൈപ്പത്തിയാണ് ടാറ്റൂ. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോ ആരാധകര്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. വീഡിയോയില്‍ പ്രിയങ്കയുടെ വലതു കണങ്കാലില്‍ നായയുടെ മൂന്ന്…

ഇന്ന് നിവിൻ പോളിയുടെ നായിക ; ഈ കുട്ടി താരത്തെ മനസ്സിലായോ ?

സിനിമയിൽ ഇപ്പോൾ സജീവമായ താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അങ്ങനെയൊരു ചിത്രമാണ് വൈറൽ ആകുന്നത്. ബാലതാരമായി എത്തിയ സിനിമയിൽ തന്നെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. നടി തന്നെ പങ്കുവെച്ച കുടുംബത്തോടൊപ്പമുള്ള പഴയകാല ചിത്രമാണ് ഇപ്പോൾ സിനിമ പ്രേമികള്‍…

ഫേസ്ബുക്കിലെ വ്യാജനെ തിരഞ്ഞ് ബാബുരാജ്

ഫേസ്ബുക്കിലെ വ്യാജനെ തിരഞ്ഞ് ബാബുരാജ് നായകനായും വില്ലനായും ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടനാണ് ബാബുരാജ്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ അക്കൗണ്ട് പങ്കുവെച്ച് നടന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബാബുരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം ബാബുരാജിന്റെ തന്നെ…

ശേഖറിന് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ; കുറിപ്പ് വൈറല്‍

ശേഖര്‍ മേനോന്‍.. ആ പേര് ആളുകള്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത് ഡാ തടിയാ എന്ന ചിത്രത്തിലെ നായകനായി താരം വെള്ളിത്തിരയില്‍ എത്തിയതോടെയാണ്. പേരിനേക്കാള്‍ ആ മുഖമാണ് പ്രേക്ഷകര്‍ക്ക് സുപരിചിതം. നടന്‍ മാത്രമല്ല പ്രശസ്ത ഡിജെ കൂടിയായ ശേഖര്‍ മേനോന്റെ ജന്മദിനം ആയിരുന്നു ഇന്ന്. സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ‘ശേഖര്‍…

ഈ ചിത്രത്തിലെ കടുവയെ കണ്ടെത്താമോ?

ഒരു നല്ല പസിൽ പോലെ ഇന്റർനെറ്റിനെ ആവേശഭരിതമാക്കുന്ന മറ്റൊന്നും തന്നെ ഉണ്ടാകില്ല. മിസോറാമിലെ ദമ്പ ടൈഗർ റിസർവ്വില്‍ നിന്ന് പകർത്തിയ ഒരു ചിത്രത്തിലെ മറഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്താൻ തലകീഴെ മറിയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഫോറസ്റ്റ് ഗാർഡ് സഖുമ ഡോൺ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. ‘ഈ ചിത്രം ഏഴ് വർഷത്തിനുള്ളിലെ റിസർവ്വിലെ…

‘വാര്യരേ, നീ ഇത് കണ്ടോ?’ ; മഞ്ജുവിനൊപ്പമുള്ള പഴയകാല ചിത്രവുമായി പൂര്‍ണിമ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമയും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്ക് അറിവുള്ളതാണ്. ഇരുവരുടെയും ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂര്‍ണിമയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ഒരു ഫോട്ടോ പങ്കുവെച്ച് മഞ്ജുവിനോട് ഒരു രസകരമായ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ‘വാര്യരേ, നീ ഇത്…

‘ഇക്ക പോയി വായോ. ഞാന്‍ ഇവിടെ ഉണ്ടാകും’, 95ആം ദിവസം ചെക്കന്‍ പോയി ; ഓര്‍മ്മയില്‍ വിങ്ങി കിടിലം

ക്യാന്‍സര്‍ പോരാളിയായിരുന്ന നന്ദു മഹാദേവയുടെ വിയോഗത്തില്‍ ഓര്‍മ്മക്കുറിപ്പുമായി ബിഗ്ഗ് ബോസ് താരം കിടിലം ഫിറോസ്. ഫിറോസും നന്ദുവും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നു. ഫിറോസ് ബിഗ്ഗ് ബോസില്‍ ആയിരുന്ന സമയത്താണ് നന്ദുവിന്റെ വിയോഗം സംഭവിക്കുന്നത്. ഇത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ‘ഇക്ക പോയി വായോ. ഞാന്‍ ഇവിടെ ഉണ്ടാവുമെ’ന്ന് പറഞ്ഞാണ് തന്നെ അവന്‍ യാത്രയാക്കിയതെന്ന് ഫിറോസ് പറയുന്നു. ഫേസ്ബുക്ക്…

സൂര്യഗ്രഹണത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഏറെ പ്രത്യേകതകൾ നിറഞ്ഞ സൂര്യഗ്രഹണം ആയിരുന്നു ഈയിടെ കഴിഞ്ഞത്. ജൂൺ 10ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൂര്യഗ്രഹണത്തിന്റെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് നാസയും ഇതിനൊപ്പം ചേരുകയാണ്. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ ‘സൺ ആൻഡ് സ്‌പേസ്’ ട്വിറ്റർ…