Flash News
Archive

Tag: Youtube

‘ഷേര്‍ഷാ’യുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ് ; 14 മണിക്കൂര്‍ കൊണ്ട് 6.3 മില്ല്യണ്‍ കാഴ്ച്ചക്കാര്‍

ഞായറാഴ്ച വൈകുന്നേരമാണ് കാർഗിലിന്റെ ഹിമപാതകളിൽ നിന്ന് ‘ഷെര്‍ഷാ’ സിനിമയുടെ ട്രെയിലർ സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി എന്നിവര്‍ പുറത്തിറക്കിയത്. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്‍മ്മദിനമാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ചാണ് ‘ഷേര്‍ഷാ’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ആരാധകവൃത്തങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ട്രെയിലര്‍ 14 മണിക്കൂര്‍ കൊണ്ട് 6.3 മില്ല്യണ്‍ ആള്‍ക്കാരാണ് കണ്ടത്. പരം വീർ ചക്ര അവാർഡ് ജേതാവ്…

സ്വന്തം മരണവാര്‍ത്ത കണ്ട് ഞെട്ടി സിദ്ധാര്‍ത്ഥ് ; വാര്‍ത്ത വ്യാജമല്ലെന്ന് യുട്യൂബും

അഭിനേതാവ് എന്ന നിലയിലും കൃത്യമായ നിലപാടുകളുള്ള പൗരന്‍ എന്ന നിലയിലും ഒരുപോലെ ശ്രദ്ധേയനാണ് നടന്‍ സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥ് പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാട് കാരണം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം മരണവാര്‍ത്ത കണ്ട് ഞെട്ടേണ്ടി വന്ന തന്റെ അനുഭവം സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ രസകരവും അതേസമയം ആശങ്ക ഉണര്‍ത്തുന്നതുമായ അനുഭവം ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ത്ഥ് തുറന്ന്…

തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് മനസ്സ് തുറന്ന് അനു ജോസഫ്

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് അനു ജോസഫ്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം അനു പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ‘ഞാന്‍ ജീവിതത്തില്‍ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ല. ചിലപ്പോള്‍ ഉടനെ ഉണ്ടാവും. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും….

യുട്യൂബ് കണ്ട് ലംബോര്‍ഗിനി ഉണ്ടാക്കിയ ആസ്സാം സ്വദേശി

ഒരു ലംബോര്‍ഗിനി സ്വന്തമായി നേടുക എന്നത് പലരുടെയും ആഗ്രഹമാണ്. അത്തരത്തിലുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് സ്വന്തമായി ഒരു ലംബോര്‍ഗിനി നിര്‍മ്മിക്കാനായി ഇറങ്ങിത്തിരിച്ചാലോ? കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന ഈ പ്രവര്‍ത്തിയാണ് ഇപ്പോള്‍ അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ഈ മോട്ടോർ മെക്കാനിക്കിനെ പ്രശസ്തനാക്കുന്നത്. കരിംഗഞ്ച് ജില്ലയിലെ ഭംഗാ പ്രദേശത്ത് നിന്നുള്ള മോട്ടോർ മെക്കാനിക്കായ നൂറുൽ ഹക്ക് ഒരു…

‘മായ’ കാണാം ; കൊവിഡ് പ്രതിരോധത്തിന് ഊര്‍ജ്ജമേകാം

അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മായ’ റിലീസ് ചെയ്തു. വിഖ്യാത സംവിധായകൻ ഐ.വി ശശിയുടെയും നടി സീമയുടെയും മകനാണ് അനി. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ്. സംവിധായകനായ വെങ്കട് പ്രഭു, അഭിനേതാക്കളായ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, റിതു വർമ്മ, വാണി ബോജൻ, വിശ്വാക് സെൻ, നിഹാരിക കൊണ്ടാല, അശ്വത്…

ആംഗ്യ ഭാഷ പഠിപ്പിക്കുന്ന 5 വയസ്സുകാരൻ ; ജോര്‍ദാനിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകൻ ആണിവന്‍

സാധാരണ മുതിര്‍ന്നവരെ കണ്ടാണ് കുട്ടികള്‍ പഠിക്കുക. എന്നാല്‍ ഒരു കുട്ടി തന്നെ അധ്യാപകനായാലോ? ജോര്‍ദാനിലാണ് സംഭവം. ഏവ്‌സ് ഔദ എന്ന അഞ്ച് വയസുകാരന് സ്വന്തമായി ഒരു യുടൂബ് ചാനലുണ്ട്. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തന്റേതായ ശൈലിയില്‍ ആംഗ്യ ഭാഷ സ്വായത്തമാക്കാനുള്ള പരിശീലനമാണ് ഇതുവഴി ഏവ്സ് നല്‍കുന്നത്. ജോര്‍ദാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ കുട്ടി അധ്യാപകന്‍ ഇപ്പോൾ…