Flash News

വെടിയുതിർത്ത് താലിബാൻ ആഘോഷം; നിരവധി പേർ മരിച്ചു

അഫ്ഗാനിസ്താനിൽ താലിബാന്റെ വെടിയേറ്റ് കുട്ടികളടക്കം നിരവധി പേർ മരിച്ചു. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്. അഫ്ഗാൻ പ്രാദേശിക മാധ്യമമായ അസ്വകയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ റിപ്പോർട്ട് തെറ്റാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കൾ രംഗത്തെത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *