അഫ്ഗാനിൽ പോരാട്ടം ശക്തം; മൂന്ന് പ്രവിശ്യ തലസ്ഥാനങ്ങൾ താലിബാൻ പിടിച്ചെടുത്തു

അഫ്ഗാനിൽ താലിബാനും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നു. അഫ്ഗാനിലെ മൂന്ന് പ്രവിശ്യ തലസ്ഥാന നഗരങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. ഇതോടെ താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രവിശ്യ തലസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി. കുൻഡുസ്, സർ-ഇ-പുൽ, തലോഖൻ എന്നീ പ്രദേശങ്ങളാണ് താലിബാൻ കീഴടക്കിയത്.

കുൻഡുസിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളും പൊലീസ് സേന ആസ്ഥാനവും താലിബാൻ പിടിച്ചെടുത്തു. പ്രദേശത്തെ വിമാനത്താവളത്തിന്റെ നിയന്ത്രണം മാത്രമാണ് ഇപ്പോൾ സേനയ്‌ക്കുള്ളത്. വിമാനത്താവളം പിടിച്ചെടുക്കാനുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. നഗരം അസ്വസ്ഥമാണെന്നും സ്ഥിതിഗതികൾ ശാന്തമല്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Comments: 0

Your email address will not be published. Required fields are marked with *