അഫ്ഗാൻ പ്രവിശ്യ തലസ്ഥാനം കീഴടക്കി താലിബാന്‍

വിദേശ സൈന്യങ്ങൾ പിൻവാങ്ങിയതിനെത്തുടർന്ന് അഫ്ഗാനിസ്താനിലെ നിംറസ് പ്രവിശ്യ തലസ്ഥാനമായ സാരഞ്ച് നഗരം ഉൾപ്പെടെ വിവിധ പ്രദേശങ്ങൾ താലിബാൻ കീഴടക്കി. കലാപകാരികളുടെ കടന്നുകയറ്റത്തിനെതിരേ പ്രതിരോധം ഏർപ്പെടുത്താൻ ശ്രമിക്കുന്ന അഫ്ഗാൻ സർക്കാരിന് ഇത് കനത്ത തിരിച്ചടിയായി.

റോഡുകളിലൂടെ നടന്നു നീങ്ങുന്ന കലാപകാരികൾക്ക് നഗരവാസികൾ ആർപ്പു വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പങ്കു വെച്ചു.അതേ സമയം ദൃശ്യങ്ങൾ ആധികാരികമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *