Flash News

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ; ബിജെപി എംഎല്‍എ

രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി നേതാവും എംഎൽഎയുമായ അരവിന്ദ് ബെല്ലാദ്. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബിജെപി എംഎല്‍എ.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഇന്ധന വില സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. അതേ സമയം കര്‍ണാടക നഗര വികസന മന്ത്രി ബൈരാവീ ബസവരാജു ഇന്ധന വില വര്‍ദ്ധനവ് ഗൌരവമായ വിഷയമാണെന്നും, സര്‍ക്കാര്‍ ഇത് കാര്യമായി പരിഗണിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *