Flash News

സംഗീതം പാടില്ല; റെക്കോർഡിങ് സ്റ്റുഡിയോയിലെ സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്ത് താലിബാൻ

അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ സ്റ്റേറ്റ് റെക്കോർഡിങ് സ്റ്റുഡിയോയിലെ സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്ത് താലിബാൻ ഭീകരർ. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദ സൺ’ന്റെ റിപ്പോർട്ടർ ജെറോം ആണ് ട്വിറ്ററിലൂടെ വാർത്ത പുറത്ത് വിട്ടത്. നിലവിൽ താലിബാന്റെ നിയന്ത്രണത്തിലാണ് ഈ സ്റ്റുഡിയോ. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഉപകരണങ്ങൾ തങ്ങൾ തകർത്തതല്ലെന്നും, ഈ അവസ്ഥയിലാണ് സംഗീത ഉപകരണങ്ങൾ ഇവിടെ കണ്ടെത്തിയതെന്നും താലിബാൻ ഭീകരർ പറഞ്ഞതായും ജെറോം പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *