Flash News

വിദ്യാർത്ഥിനികൾ മുഖം മറയ്ക്കണം; ഗര്‍ഭിണിയുടെ കൊലയില്‍ പങ്കില്ലെന്നും താലിബാന്‍

അഫ്ഗാനിൽ മുൻ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നതിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെകുറിച്ച് അറിയാമെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിലെ ഫിറോസ്കോ പ്രവിശ്യയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥ ബാനു നേഗർ കൊല്ലപ്പെട്ടത്. താലിബാൻ വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

അതിനിടെ സ്വകാര്യ അഫ്ഗാൻ സർവകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ മാർഗരേഖ താലിബാന്‍ പുറത്തിറക്കി. വിദ്യാർഥിനികള്‍ നിർബന്ധമായും മുഖം മറയ്ക്കണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം. പെൺകുട്ടികളെ വനിതാ അധ്യപകർ തന്നെ പഠിപ്പിക്കണം തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്. ഇന്ന് സർവ്വകലാശാലകൾ തുറന്ന് പ്രവർത്തിക്കാനിരിക്കെയാണ് ഉത്തരവ് ഇറക്കിയത്.

Comments: 0

Your email address will not be published. Required fields are marked with *