Flash News

കാബൂളിൽ നിന്ന് അഫ്ഗാൻ പതാകകൾ നീക്കം ചെയ്ത് താലിബാൻ

അഫ്ഗാനിസ്താന്റെ ദേശീയപതാക പൊതു ഇടങ്ങളിൽ നിന്ന് നീക്കം ചെയ്ത് താലിബാൻ. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നും കാബൂളിന്റെ വിവിധ ഇടങ്ങളിൽ ഭിത്തിയിൽ ആലേഖനം ചെയ്തിരുന്ന പതാകയുടെ ചിത്രവും നീക്കം ചെയ്തു. പഞ്ച്ശിർ കൂടി പിടിച്ചെടുത്തതോടെ രാജ്യത്തിന്റെ പൂർണമായ നിയന്ത്രണം ഇപ്പോൾ താലാബാനാണ്. പഞ്ച്ശിർ പ്രതിരോധ സഖ്യത്തിന്റെ പ്രതിരോധ നേതാക്കളെയും താലിബാൻ വധിച്ച് കഴിഞ്ഞു. പ്രതിരോധ സേന വക്താവ് ഫഹിം ദഷ്തി, ചീഫ് കമാൻഡർ സലേ മുഹമ്മദ് എന്നിവരെ വധിച്ചതായി താലിബാൻ വ്യക്തമാക്കി. കനത്ത ചെറുത്തുനിൽപ്പിനൊടുവിലാണ് പഞ്ച്ശിർ പ്രവിശ്യ താലിബാൻ കീഴടക്കിയത്.

Comments: 0

Your email address will not be published. Required fields are marked with *