ശരീരം തണുപ്പിക്കാനുള്ള പൊടിക്കൈ പറഞ്ഞ് തമന്ന

ശരീരം തണുപ്പിക്കാനുള്ള പൊടിക്കൈ പറഞ്ഞ് തമന്ന

വേനൽക്കാലത്ത് ശരീരത്തിൽ തണുപ്പുനിലനിർത്തുന്നതിന് പലമാർഗങ്ങളും നമ്മൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള പല വഴികൾ പല യുട്യൂബേഴ്സും പരിചയപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ, വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് താൻ പിന്തുടരുന്ന പൊടിക്കൈ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തമന്നാ ഭാട്ടിയ. അടുക്കളയിലെ നിത്യസാന്നിധ്യമായ ഔഷധച്ചെടിയാണ് തമന്ന ഇതിനായി ഉപയോഗിക്കുന്നത്. പുതിന ഇലയാണ് അത്. ഒരു കുപ്പിനിറയെ വെള്ളമെടുത്ത് അതിൽ പുതിന ഇല ഇട്ട് വെച്ചിരിക്കുന്ന ചിത്രമാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിന് തണുപ്പുനൽകുന്ന മികച്ച മാർഗങ്ങളിലൊന്നായ പുതിന വേനൽക്കാലത്ത് കണ്ടുവരുന്ന ദഹനപ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. ‘മിസ് ബിയും അവളുടെ ബോട്ടിലും’ എന്ന ക്യാപ്ഷനാണ് സ്റ്റോറിക്ക് തമന്ന നൽകിയിരിക്കുന്നത്. ബീറ്റ്ഹീറ്റ്, പുതിന ഇൻഫ്യൂസ്ഡ് വാട്ടർ തുടങ്ങിയ ഹാഷ് ടാഗുകളും തമന്ന സ്റ്റോറിയിൽ ചേർത്തിട്ടുണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *