Flash News

റോഡില്‍ മൃതദേഹം: കൊലപാതകം അല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടിൽ അവിനാശി റോഡില്‍ ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല. എന്നാൽ സംഭവം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് പൊലീസ്.കൊലപാതക ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് ഫോറൻസിക് സംഘം പോലിസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചിന്നിയംപാളയത്ത് സ്വകാര്യ ആശുപത്രിക്കു സമീപം 65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ അര്‍ധനഗ്‌ന മൃതദേഹം കണ്ടെത്തിയത്.
വാഹനങ്ങള്‍ കയറിയിറങ്ങി മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധമായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *