Flash News

അദ്ധ്യാപക ദിനം: ശ്രേഷ്ഠരായ അദ്ധ്യാപകരെ രാഷ്‌ട്രപതി ഇന്ന് ആദരിക്കും

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ആദരിക്കും. കൊറോണയുടെ പഞ്ചാത്തലത്തിൽ വിർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആർ സി മീണയാണ് ഇക്കാര്യം അറിയിച്ചത്. ‘വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ 44 അദ്ധ്യാപകരെ ദേശീയ അദ്ധ്യാപക അവാർഡ് നൽകി ആദരിക്കും. അതത് മേഖലകളിലെ ജൂറിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്,’ മീണ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *