Flash News

വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം; അധ്യാപകർ വാക്സിനെടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വാക്സീനെടുക്കാത്ത അധ്യാപകർ എത്രയെന്ന് പോലും അറിയാതെ സർക്കാർ പ്രതിസന്ധിയിൽ. അധ്യാപകർ വാക്സിനെടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. എന്നാൽ വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കില്ലെന്നും മന്ത്രി പറയുന്നു.

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ച് 2282 അധ്യാപകരും 327 അനധ്യപകരും വാക്സീനെടുത്തിട്ടില്ല. ‌എന്നാൽ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ, 5000ഓളം അധ്യാപകർ വാക്സിനെടുക്കാത്തതായി ഉണ്ടെന്ന് മന്ത്രി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എത്രപേർ അലർജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാൽ, മതപരമായകാരണങ്ങൾ എന്നിങ്ങനെ വേർതിരിച്ചുള്ള കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പ് നൽകുന്നില്ല. സ്കൂൾ തുറന്ന സമയത്ത് ഡിഡിഇമാർ നൽകിയ വിവരം അനുസരിച്ചാണ് മന്ത്രി എണ്ണം പറഞ്ഞത്. അന്ന് രണ്ടാഴ്ചത്തേക്ക് ഈ അധ്യാപകരോട് സ്കൂളിൽ വരേണ്ടെന്ന നിർദ്ദേശവും നൽകിയരുന്നു. പക്ഷെ ഒരു മാസം പിന്നിടുമ്പോഴും ഇവരുടെ കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്കായി മാത്രമാണ് ഈ അധ്യാപകരെ ഉപയോഗിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *