ഓണത്തിന് പത്ത് ദിവസങ്ങളിലും പത്ത് സിനിമകള്‍ ; ആക്ഷന്‍ പ്രൈം ഒടിടിക്ക് ഉജ്ജ്വല തുടക്കം

ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) ലോഞ്ച് ചെയ്യുന്ന പുതുപുത്തന്‍ ഒടിടി പ്ലാറ്റ്ഫോം ആണ് ആക്ഷന്‍ പ്രൈം ഒടിടി. ആക്ഷന്‍ പ്രൈം ഒടിടി വഴി ഓണം പ്രമാണിച്ച് ആഗസ്റ്റ് 19 മുതല്‍ 30 വരെ എല്ലാ ദിവസം പുതിയ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും എന്ന സന്തോഷ വാര്‍ത്തയും കമ്പനി അറിയിച്ചു.

ആന്‍ഡ്രോയിഡ് ടിവി, ആപ്പിള്‍ ടിവി, സാംസങ്ങ്, എല്‍ജി, റോക്കോ, ആമസോണ്‍ ഫയര്‍, ആന്‍ഡ്രോയിഡ് മൊബൈല്‍, ഐ.ഒ.എസ് എന്നിങ്ങനെ എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും, ലോകത്തിലെ ഏത് രാജ്യത്തില്‍ നിന്നും ആക്ഷന്‍ ഒടിടി ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരത്തിൽ ബ്ലോക്ക് ചെയിൻ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോമാണ് ആക്ഷൻ പ്രൈം ഒടിടി.

ചെറുതെന്നോ, വലുതെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ എല്ലാത്തരം പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകളെയും ഒരേ പോലെ പിന്തുണക്കാൻ ആണ് ആക്ഷൻ പ്രൈം ശ്രമിക്കുക. ആക്ഷൻ പ്രൈം ഒടിടിയിൽ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളും ആസ്വദിക്കാൻ സാധിക്കും.

ആക്ഷൻ പ്രൈം ഒടിടി സിനിമ മേഖലക്ക് നാളുകളായി ഭീഷണിയാകുന്ന പൈറസി എന്ന വിപത്തിനെ അകറ്റി നിർത്താനും സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആക്ഷൻ പ്രൈം ഒടിടി തങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ഓരോ സിനിമയുടെയും നിർമ്മാതാക്കൾക്ക് എത്ര പേര് അവരുടെ സിനിമ കണ്ടു എന്നതിന്റെ കണക്കും, കാഴ്ചക്കാരുടെ കമെന്റുകളും സുതാര്യമായി പങ്കുവെക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ സിനിമയോ, വെബ് സിരീസോ ആക്ഷൻ പ്രൈം ഒടിടിയിൽ റിലീസ് ചെയ്യാൻ 9656744858 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments: 0

Your email address will not be published. Required fields are marked with *