Flash News

മുടി കഴുകിയിട്ട് മൂന്നു വർഷം !! പത്ത് വയസുകാരിയുടെ കഥ ഇങ്ങനെ

കുളിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് .ഭൂരിഭാഗം പേരും അത് നല്ല ചിട്ടയോടുകൂടിത്തന്നെ കൊണ്ട് നടക്കാറുമുണ്ട് . എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി മുടി കഴുകാതെ കൊണ്ടുനടക്കുകയാണ് സിമോണ എന്ന പെൺകുട്ടി . മുടി കഴുകിയില്ല എന്ന് മാത്രമല്ല തന്റെ മുടിയിൽ ആരെയും ആ പെൺകുട്ടി തൊടാൻ പോലും സമ്മതിച്ചിരുന്നില്ല . വൃത്തി ഹീനമായി കിടക്കുന്ന ആ മുടി വെട്ടിക്കളയുക എന്നല്ലാതെ മറ്റൊരു മാർഗവും ഹെയർ സ്റ്റൈലിസ്റ്റിനു മുൻപിൽ ഉണ്ടായിരുന്നില്ല . മുടി വെട്ടുമ്പോൾ സിമോണ കരയുന്ന വീഡിയോ യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

കുട്ടിയെ ഇത്ര അശ്രദ്ധമായി വളർത്തുന്നതിന് ഒറ്റനോട്ടത്തിൽ മാതാപിതാക്കളെ കുറ്റപ്പെടുത്താൻ തോന്നുമെങ്കിലും. സിമോണയുടെ കണ്ണ് നനക്കുന്ന കഥ കേട്ടാൽ അത് മാറും. സിമോണയുടെ തലമുടിയെ ഏറെ ഇഷ്ടപ്പെടുകയും നല്ലതുപോലെ പരിചരിക്കുകയും ചെയ്തിരുന്നു അവളുടെ അമ്മ. മാതാവ് മരിച്ചതിനു ശേഷം കുടുംബത്തിലാരെയും തന്നെ തന്റെ മുടിയിൽ സ്പർശിക്കാൻ അവൾ സമ്മതിച്ചില്ല.അമ്മയുടെ അസാന്നിധ്യം സൃഷ്‌ടിച്ച വിടവ് സിമോണ നികത്തിയത് മാർത്ത എന്ന സ്ത്രീയിലൂടെയായിരുന്നു. മാർത്ത അവളെ സ്വന്തം മകളെ പോലെ കരുതുകയും സ്നേഹിക്കുകയും ചെയ്തു. അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഒരളവ് വരെ നികത്താൻ മാർത്തയുടെ സാമീപ്യത്താൽ സിമോണയ്ക്കു കഴിഞ്ഞു. ആ വളർത്തമ്മയുടെ സ്നേഹത്തിനു വഴങ്ങിയാണ് ഇപ്പോൾ സിമോണ തന്റെ മുടി മുറിച്ചു കളയാൻ സമ്മതിച്ചത്.

വീഡിയോ കാണാം:
https://www.facebook.com/watch/?v=608644267173659

 

Comments: 0

Your email address will not be published. Required fields are marked with *