ടെക്കികൾക്ക് അവസരമൊരുക്കി ടെസ‍്‍ല

ലോകമെമ്പാടുമുള്ള ടെക്കികൾ‌ക്കിതാ ഒരു സന്തോഷവാർത്ത. ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല പുതിയ ടെക്കികൾക്ക് അവസരമൊരുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ചർച്ചയിലാണ് ടെസ്‌ല മേധാവിയായ ഇലോൺ മസ്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയർ എന്നിവയുടെ പ്രവർത്തനം ലക്ഷ്യമിട്ടാണ് പുതിയ നിയമനം. ഒരു മാസത്തിനുള്ളിൽ ടെസ്‌ല പുതിയ നിയമനങ്ങൾ നടത്താനാണ് സാധ്യത. ഓട്ടോമാറ്റിക് ഡ്രൈവിങിലെ പരാജയങ്ങൾ ഒഴിവാക്കുക, പുത്തൻ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക എലൻ മസ്കിന്റെ പദ്ധതികൾ ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ ഓട്ടോമാറ്റിക് ഡ്രൈവിങ് വിജയിപ്പിക്കാനാകുമെന്ന് ജനുവരിയിൽ മസ്‌ക് പറഞ്ഞിരുന്നു.

നിലവിൽ ടെസ് ല കാലിഫോർണിയ റെഗുലേറ്ററിന്റെ അവലോകനത്തിലാണ് ഉള്ളത്. നൂതന ഡ്രൈവിങ് സഹായ സംവിധാനങ്ങളെ ‘സമ്പൂർണ സ്വയം ഡ്രൈവിങ്’ എന്ന തരത്തിലേക്ക് മാറ്റി നിയന്ത്രണങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നതാണ് ടെസ്‍ല നേരിടുന്ന അന്വേഷണം.ടെസ്‌ലയുടെ ഡ്രൈവർ അസിസ്റ്റന്റ് സവിശേഷതകളെ ‘ഓട്ടോപൈലറ്റ്’ അഥവാ ‘ഫുൾ സെൽഫ് ഡ്രൈവിങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലെ കാർ ഓടിക്കാൻ കൈകൾ ആവശ്യമാണ് എന്നിരിക്കെ എങ്ങനെയാണ് ഇതിനെ ഫുൾ സെൽഫ് ഡ്രൈവിങ് എന്ന് പറയാൻ സാധിക്കുക എന്ന ചോദ്യം ഇടയ്ക്ക് ഉയർന്നിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *