Flash News

മാഞ്ചസ്റ്റര്‍ ടെസ്റ്റ് പുനഃക്രമീകരിക്കുമോ ? ചർച്ചക്ക് ഗാംഗുലി ഇംഗ്ലണ്ടിലെത്തും

ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി സി സി ഐ പ്രസിഡന്റ് ഗാംഗുലി ഇംഗ്ലണ്ടിലെത്തും . അഞ്ചാം ടെസ്റ്റ് നടക്കാത്തത് കാരണം ഇംഗ്ലണ്ടിന് ഉണ്ടായ നഷ്ടം പരിഹരിക്കാനും,മത്സരം പുനഃക്രമീകരിക്കാനും വേണ്ട നടപടികൾ ആകും പ്രധാന ചർച്ചാ വിഷയം.

ഇന്ത്യൻ കളിക്കാർക്ക് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കാനിരുന്ന മത്സരം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും നടത്തിയ ചർച്ചയിലൂടെയാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *