Flash News

പ്രായമൊക്കെ വെറും നമ്പറല്ലേ..കിടിലൻ ഡാൻസ് വീഡിയോയുമായി ടിജി രവി

വില്ലൻ കഥാപാത്രങ്ങളിലൂടെയും പരുക്കൻ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടിജി രവി. പ്രായം എൺപതിനോട് അടുത്തെങ്കിലും ഇന്നും സിനിമയിൽ സജീവമാണ് അദ്ദേഹം. എന്നാൽ പ്രായത്തെ വെല്ലുന്ന ടിജി രവിയുടെ ഡാൻസാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

പ്രഭു’ എന്ന സിനിമയിലെ ‘ഇന്നീ തീരും തേടും തിരയുടെ പാട്ടിൽ…’ എന്ന ഗാനത്തിനാണ് ടിജി രവിയുടെ അതിഗംഭീര ചുവടുകൾ. കൊറിയോഗ്രഫര്‍ സജ്‍ന നജാം ആണ് ടിജി രവിയുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍‍ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കൊൾപ്പം ഉല്ലാസത്തോടെ ചുവടുവെക്കുന്ന താരത്തെ വീഡിയോയിൽ കാണാം.

ചുരുങ്ങിയ സമയത്തിനകം തന്നെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. പ്രായമൊക്കെ വെറും നമ്പറാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.77ാം വയസ്സിലും ചുറുചുറുക്കോടെയുള്ള ചുവടുകൾ ഏറെ പ്രചോദനം പകരുന്നു എന്നും ആരാധകർ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ ഡാൻസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

https://www.instagram.com/reel/CTUcG66l7Yq/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *