അഫ്ഗാന്‍ നേതാക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരും : താലിബാന്‍

അഫ്ഗാന്‍ ഭരണകൂടത്തിലെ ഉന്നതര്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍ രംഗത്ത് . കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന താലിബാന്റെ മുന്നറിയിപ്പ് .

ചൊവ്വാഴ്ച രാത്രിയാണ് ബിസ്മില്ലാ മുഹമ്മദിക്കു നേരെ ബോംബും തോക്കും ഉപയോഗിച്ച്‌ മാസങ്ങള്‍ക്കു ശേഷം കാബൂളില്‍ താലിബാന്‍ ആക്രമണം നടത്തുന്നത്. ഇതോടെ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്ഥാനമായ കാബൂളിലേക്കും എത്തിച്ചേര്‍ന്നു. യുഎസ് സൈന്യം പിന്മാറാന്‍ ആരംഭിച്ചതോടെ മേയ് മാസം മുതല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ യുദ്ധം തുടങ്ങിയിരുന്നു . എന്നാല്‍ ഇപ്പോഴാണ് ആക്രമണം കാബൂളിലേക്ക് കടക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *