തട്ടിപ്പുകേസ്; നടി നോറ ഫതേഹി ഇഡിക്ക് മുന്നിൽ ഹാജരായി

200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് നടി ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ജാക്വിലിൻ ഫെർണാണ്ടസിനെയും ഇതേ കേസിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും. നടിയോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ടതാണ് കേസ്. നിലവില്‍ ഇരുവരും അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്. ബോളിവുഡ് താരങ്ങളെ ഇവർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ 16 കാറുകളും ബീച്ച് ബംഗ്ലാവും അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *