Flash News
കാപ്പൻ എങ്ങും പോകില്ല

കാപ്പൻ എങ്ങും പോകില്ല

പാലാ എംഎൽഎ മാണി സി. കാപ്പൻ യുഡിഎഫ് വിട്ടെന്നു ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നു രമേശ് ചെന്നിത്തല. അദ്ദേഹവും അദ്ദേഹത്തിന്‍റെ പാർട്ടി എൻസികെയും യുഡിഎഫിൽ തന്നെയുണ്ട്. അവർ യുഡിഎഫ് വിട്ടുപോകില്ല. യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണ് മാണി സി. കാപ്പനെന്നും ചെന്നിത്തല പറഞ്ഞു. മാണി സി. കാപ്പൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം യുഡിഎഫ് വിട്ട് എൻസിപിയിലേക്കു പോവുകയാണെന്ന പ്രചാരണം ശക്തമായത്. അതേസമയം, ശരദ് പവാറിനെ കണ്ടെന്ന കാര്യം കാപ്പൻ ശരിവച്ചിരുന്നു. ഇനിയും കാണുമെന്നും എന്നാൽ, എൻസിപിയിൽ ചേരുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. മാണി സി. കാപ്പൻ എൻസിപിയിൽ ചേർന്നു മന്ത്രിയാകുമെന്നും അതിനുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നുമാണ് വാർത്ത പ്രചരിച്ചിരുന്നത്. എൻസിപി സംസ്ഥാന നേതൃത്വമാണ് കൂടിയാലോചനകൾക്കു ചുക്കാൻ പിടിക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *