കാറും ലോറിയും കൂട്ടിയിടിച്ചു; 3 മരണം

കാറും ലോറിയും കൂട്ടിയിടിച്ചു; 3 മരണം

വയനാട് കാക്കവയലിൽ വാഹനാപകടം. ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നീലഗിരി സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രവീഷിൻ്റെ മകൻ ആരവി (4) നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൽപ്പറ്റയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു നാലംഗ കുടുംബം. ഇവർ സഞ്ചരിച്ച കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ച പ്രവീഷ് തൽക്ഷണം മരിച്ചു. ശ്രീജിഷയേയും പ്രേമലതയേയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *