അഡീഷണല്‍ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് ഇന്ന് സുപ്രിംകോടതിയില്‍

ഝാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷണത്തിന്റെ പുരോഗതി ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിശോധിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ജഡ്ജിയുടെ മരണം ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പരാജയമാണെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തിയിരുന്നു. ജഡ്ജിമാര്‍ പരാതിപ്പെട്ടാല്‍പ്പോലും സിബിഐ സഹായിക്കുന്നില്ലെന്നുമായിരുന്നു നിരീക്ഷണം. കഴിഞ്ഞ ജൂലൈ 28നാണ് അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് മരിച്ചത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും സഹായിയും അറസ്റ്റിലാണ്.

Comments: 0

Your email address will not be published. Required fields are marked with *