Flash News
ഇവിഎമ്മിന് ഒരു പ്രശ്നവും ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇവിഎമ്മിന് ഒരു പ്രശ്നവും ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. കോടിക്കണക്കിന് വോട്ടർമാർ ഇവിഎമ്മുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും 2004 മുതൽ രാജ്യത്ത് നിലനിൽക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിഎം ഇപ്പോൾ ഒരു പ്രശ്‌നമല്ല. 2004 മുതൽ ഇവിഎം മെഷീനുകൽ രാജ്യത്ത് നിലവിലുണ്ട്. 350 കോടി വോട്ടർമാർ മെഷീൻ ഉപയോഗിക്കുകയും ചെയ്തു. ഇവിഎമ്മിന്റെ കാര്യത്തിൽ അഭിമാനിക്കുകയാണ് വേണ്ടത്. കൃത്യമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന, കൃത്യമായ സംവിധാനവും വേഗത്തിലുള്ള വോട്ടെണ്ണലുമെല്ലാം ഒരുക്കുന്നതാണ് ഈ യന്ത്രം-സുശീൽ കുമാർ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *