Flash News
'മിന്നൽ മുരളി'യിലെ നിലവിളികൾ വന്നവഴി കാണാം

‘മിന്നൽ മുരളി’യിലെ നിലവിളികൾ വന്നവഴി കാണാം

മിന്നൽ മുരളിയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബേസിൽ ജോസഫാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ബോംബ് ബ്ലാസ്റ്റ് സീനിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ് വീഡിയോ. രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള പരിശീലവും പിന്നീട് സെറ്റിലേക്ക് പോകുന്നതുമാണ് വീഡിയോയിലുള്ളത്. മലയാളികളല്ലാത്ത ഒരു കൂട്ടം ആളുകളെയാണ് സീനിൽ അവതരിപ്പിച്ചിരിക്കുന്നത്. പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ ശബ്ദമുണ്ടാക്കാനും ചിരിക്കരുതെന്നും നിർദേശങ്ങൾ നൽകുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരും വീഡിയോയിലുണ്ട്. https://www.facebook.com/baaasi/videos/216044343970826

Comments: 0

Your email address will not be published. Required fields are marked with *