മാനദണ്ഡം മാറ്റാനാകില്ല; ഗണേഷ് കുമാറിന് മറുപടിയുമായി കിഫ്ബി

ഭരണപക്ഷ എം എൽ എ കൂടിയായ ഗണേഷ് കുമാർ ഇന്നലെ നിയമസഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്തെത്തി. ഏനാത്ത്- പത്തനാപുരം റോഡിന്റെ ​ഗുണനിലവാരം ഉറപ്പാക്കണമെന്നും, റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ​ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടിയാണെന്നും 13.6 വീതി എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്നും കിഫ്‌ബി അറിയിച്ചു കൂടാതെ വെഞ്ഞാറമൂട് പാലം നിർമാണം ടെൻഡർ പൂർത്തീകരണ ഘട്ടത്തിലാണെന്നും കിഫ്‌ബി വ്യക്തമാക്കി. വളരെ വൈകാരികമായായിരുന്നു ഗണേഷ് കുമാർ ഇന്നലെ കിഫബിക്കെതിരെ സഭയിൽ സംസാരിച്ചത് ഒരു ഭരണപക്ഷ എം എൽ എ തന്നെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിക്ക് എതിരെ സംസാരിച്ചതോടെ സർക്കാർ വെട്ടിലായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *