Flash News

ഫേസ് ബുക്ക് പോസ്റ്റ് ശരിയായില്ല; കെ എം ഷായ്‌ക്കെതിരെ എം കെ മുനീർ

കെ എം ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനെ വിമർശിച്ച് എം കെ മുനീർ രംഗത്തെത്തി പോസ്റ്റ് ശരിയായില്ല എന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗിനാകുമെന്നും മുനീർ പറഞ്ഞു. മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന യോഗം. നല്ല രീതിയാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതെന്നും മുനീര്‍ പറഞ്ഞു.

ചന്ദ്രികയില്‍ ചില പ്രതിസന്ധികളുണ്ടെന്നത് വസ്തുതയാണ്. കൊവിഡ് സാഹചര്യത്തില്‍ പല മാധ്യമസ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ട്. അതുപോലെ തന്നെയാണ് ചന്ദ്രികയുടെ കാര്യവും. അത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി ഒരിക്കലും ചന്ദ്രികയെ കൈവിടില്ലെന്നും മുനീര്‍ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *